Image

ആലുവ തൃക്കുന്നത്ത്‌ സെമിനാരി പ്രശ്‌നം: ഓര്‍ത്തഡോക്‌സ്‌ സഭ തെറ്റിദ്ധാരണ പരത്തുന്നു

ജോയി ഇട്ടന്‍, ന്യൂയോര്‍ക്ക്‌ Published on 01 February, 2014
ആലുവ തൃക്കുന്നത്ത്‌ സെമിനാരി പ്രശ്‌നം: ഓര്‍ത്തഡോക്‌സ്‌ സഭ തെറ്റിദ്ധാരണ പരത്തുന്നു
ആലുവ തൃക്കുന്നത്ത്‌ സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയുമായി ബന്ധപ്പെട്ട്‌ അമേരിക്കയിലെ ഓര്‍ത്തഡോക്‌സ്‌ സഭാ മാനേജിംഗ്‌ കമ്മിറ്റി അംഗങ്ങളുടേതായി വന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമാണെന്ന്‌ മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ നോര്‍ത്ത്‌ അമേരിക്കന്‍ ഭദ്രാസന കൗണ്‍സില്‍ അംഗം ജോയി ഇട്ടന്‍ പാടിയേടത്ത്‌ പ്രസ്‌താവിച്ചു.

പരിശുദ്ധ അന്ത്യോഖ്യാ പാത്രിയര്‍ക്കീസ്‌ ബാവയെ അംഗീകരിക്കുകയും, സ്വീകരിക്കുകയും, വിധേയപ്പെടുകയും ചെയ്യുന്ന അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്തയുടെ മാത്രം ഉടമസ്ഥതയിലും കൈവശത്തിലിരിക്കേണ്ടതുമാണ്‌ ആലുവ തൃക്കുന്നത്ത്‌ സെമിനാരി എന്ന സ്ഥാപനോദ്ദേശം മറച്ചുവെച്ച്‌ പൊതുജനങ്ങളുടെ ഇടയില്‍ യാക്കോബായ സുറിയാനി സഭയേയും, ശ്രേഷ്‌ഠ കാതോലിക്കാ ബാവയേയും അഭിവന്ദ്യ മെത്രാപ്പോലീത്തമാരേയും തോജോവധം ചെയ്യാന്‍ ഉതകുന്ന തരത്തിലുള്ള ഓര്‍ത്തഡോക്‌സ്‌ മാനേജിംഗ്‌ കമ്മിറ്റിയംഗങ്ങളുടെ ശ്രമങ്ങള്‍ അപലപനീയമാണ്‌. ഇത്തരം പ്രവര്‍ത്തികളില്‍ നിന്ന്‌ ഓര്‍ത്തഡോക്‌സ്‌ സഭാ നേതാക്കന്മാര്‍ പിന്മാറണമെന്ന്‌ ജോയി ഇട്ടന്‍ ആവശ്യപ്പെട്ടു.

പരിശുദ്ധ പത്രോസ്‌ തൃതീയന്‍ പാത്രിയര്‍ക്കീസ്‌ ബാവയാണ്‌ പ. പരുമല തിരുമേനി അടക്കമുള്ള മെത്രാന്മാരെ മലങ്കര സഭയ്‌ക്കായി വാഴിച്ചത്‌. പ. പരുമല തിരുമേനിയോടൊപ്പം മെത്രാപ്പോലീത്തയായ അമ്പാട്ട്‌ ഗീവര്‍ഗീസ്‌ മോര്‍ കൂറിലോസ്‌ തിരുമേനിക്ക്‌ പ. പാത്രിയര്‍ക്കീസ്‌ ബാവ അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്ത സ്ഥാനവും നല്‍കി. അമ്പാട്ട്‌ തിരുമേനി അങ്കമാലി ഭദ്രാസനത്തിനായി വാങ്ങിയ സ്ഥലത്താണ്‌ ആലുവ തൃക്കുന്നത്ത്‌ സെമിനാരി നിലനില്‍ക്കുന്നത്‌. അമ്പാട്ട്‌ തിരുമേനിയുടെ കാലശേഷം പ. പാത്രിയര്‍ക്കീസ്‌ ബാവയാല്‍ വാഴിക്കപ്പെട്ട കടവില്‍ പൗലോസ്‌ മോര്‍ അത്തനാസിയോസ്‌ തിരുമേനിക്ക്‌ അങ്കമാലി ഭദ്രാസന ചുമതല ലഭിച്ചു. കടവില്‍ തിരുമേനിയാണ്‌ ആലുവ തൃക്കുന്നത്ത്‌ സെമിനാരി സ്ഥാപിച്ചത്‌. പില്‍ക്കാലത്ത്‌ മലങ്കര സന്ദര്‍ശിച്ച പ. അബ്‌ദേഗാലോഹോ പാത്രിയര്‍ക്കീസ്‌ ബാവ വാഴിച്ച പ. പൗലോസ്‌ മോര്‍ അത്തനാസിയോസ്‌ തിരുമേനിക്ക്‌ (ആലുവയിലെ വലിയ തിരുമേനി) അങ്കമാലി ഭദ്രാസന ചുമതല ലഭിച്ചു. മോര്‍ അത്തനാസിയോസ്‌ തിരുമേനിയാണ്‌ സെമിനാരി പണികള്‍ പൂര്‍ത്തീകരിക്കുകയും സെന്റ്‌ മേരീസ്‌ പള്ളി പുനരുദ്ധരിക്കുകയും, വിവിധ സ്ഥലങ്ങളില്‍ നിന്ന്‌ യാക്കോബായ സുറിയാനി ക്രിസ്‌ത്യാനികളെ സെമിനാരിക്ക്‌ ചുറ്റുപാട്‌ താമസിപ്പിക്കുകയും ചെയ്‌തത്‌. ആലുവായിലെ വലിയ തിരുമേനിക്കുശേഷം വയലിപ്പറമ്പില്‍ മോര്‍ ഗ്രിഗോറിയോസ്‌ തിരുമേനി ഭദ്രാസന ഭരണം ഏറ്റെടുത്തു. 1964-ല്‍ മലങ്കര സഭയില്‍ എഴുന്നെള്ളി വന്ന പ. യാക്കോബ്‌ തൃതീയന്‍ പാത്രിയര്‍ക്കീസ്‌ ബാവാ ശ്രേഷ്‌ഠന്‍ ഔഗേന്‍ പ്രഥമന്‍ ബാവയെ കാലോലിക്കയായി വാഴിച്ചതോടെ മലങ്കര സഭയില്‍ സമ്പൂര്‍ണ്ണ സമാധാനം കൈവന്നു. 1966-ല്‍ വയലിപ്പറമ്പില്‍ തിരുമേനി ആകസ്‌മികമായി കാലം ചെയ്‌തു. അവിഭക്ത മലങ്കര സഭ മെത്രാപ്പോലീത്ത സ്ഥാനം നല്‍കിയ ഫീലിപ്പോസ്‌ മോര്‍ തെയോഫിലോസ്‌ തിരുമേനിക്ക്‌ അങ്കമാലിയുടെ ചുമതല നല്‍കി. പ. പാത്രിയര്‍ക്കീസ്‌ ബാവയോടുള്ള ബന്ധത്തിലും വിധേയത്വത്തിലും മുന്‍ഗാമികളെപ്പോലെ ഇദ്ദേഹവും വര്‍ത്തിച്ചുവന്നു. 1970-കളില്‍ മലങ്കര സഭയുടെ കാതോലിക്കയും, ഫിലിപ്പോസ്‌ മാര്‍ തെയോഫിലോസ്‌ അടക്കമുള്ള മെത്രാന്മാരും പരി. അന്ത്യോഖ്യാ പാത്രിയര്‍ക്കീസ്‌ ബാവയുമായുള്ള ബന്ധം വിഛേദിച്ച്‌ സ്വതന്ത്രസഭയായി രൂപാന്തരം പ്രാപിച്ചു. പ. അന്ത്യോഖ്യാ പാത്രിയര്‍ക്കീസ്‌ ബാവായുടെ പ്രധാന മേലദ്ധ്യക്ഷതയിലുള്ള അങ്കമാലി ഭദ്രാസനാസ്ഥാനമായ തൃക്കുന്നത്ത്‌ സെമിനാരിയും, സെന്റ്‌ മേരീസ്‌ ഇടവകയും, അനുബന്ധ സ്ഥാപനങ്ങളും മാര്‍ തെയോഫിലോസ്‌ തിരുമേനി അനധികൃതമായി കൈവശം വെയ്‌ക്കാന്‍ ശ്രമിച്ചത്‌ തര്‍ക്കങ്ങള്‍ക്കും, വ്യവഹാരങ്ങള്‍ക്കും വഴിവെച്ചു.

തുടര്‍ന്ന്‌ സെന്റ്‌ മേരീസ്‌ പള്ളി പൂട്ടപ്പെട്ടു. പ. അന്ത്യോഖ്യാ സിംഹാസന വിധേയത്വത്തില്‍ ജീവിക്കുകയും, സെമിനാരിയും, പള്ളിയും സ്ഥാപിച്ച പിതാക്കന്മാരുടെ കബറിടങ്ങള്‍ സ്ഥിതിചെയ്യുന്ന പുണ്യസ്ഥലം യഥാര്‍ത്ഥ ഉടമസ്ഥര്‍ക്ക്‌ (യാക്കോബായ സഭയ്‌ക്ക്‌) സ്വാതന്ത്ര്യത്തോടെ പ്രവേശിക്കാന്‍ പറ്റാത്തവിധം അരിഷ്‌ടിതാവസ്ഥ സൃഷ്‌ടിക്കാന്‍ ഓര്‍ത്തഡോക്‌സ്‌ വിഭാഗക്കാര്‍ക്കായി. ഇവിടെ കബറടക്കപ്പെട്ട പുണ്യ പിതാക്കന്മാരുടെ ഓര്‍മ്മദിവസം കനത്ത പോലീസ്‌ കാവലിലാണ്‌ ഇരുപക്ഷത്തേയും വിശ്വാസികള്‍ പ്രാര്‍ത്ഥനകള്‍ നടത്തുന്നത്‌. ആലുവാ സെമിനാരിയുടേയും സ്വത്തുക്കളുടേയും അവകാശം വില്‍പ്പത്ര പ്രകാരം ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്കാ ബാവയ്‌ക്ക്‌ മാത്രമുള്ളതാണ്‌. സെന്റ്‌ മേരീസ്‌ പള്ളിയില്‍ പ്രവേശിക്കാന്‍ ശ്രേഷ്‌ഠ ബാവായ്‌ക്ക്‌ യാതൊരു നിരോധനവും നിലവിലില്ല. ഈ സാഹചര്യത്തിലാണ്‌ ശ്രേഷ്‌ഠ ബാവാ ആലുവാ പള്ളിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചത്‌.

പ. അന്ത്യോഖ്യാ പാത്രിയര്‍ക്കീസ്‌ ബാവായുടെ കീഴിലുള്ള അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്തയുടെ കൈവശത്തിലുള്ള സെമിനാരിയും, പള്ളിയും ഓര്‍ത്തഡോക്‌സ്‌ പക്ഷക്കാരുടെ നിയന്ത്രണത്തില്‍ ആക്കുവാന്‍ താന്‍ പരിശ്രമിച്ചിട്ടുണ്ടെന്ന്‌ ഓര്‍ത്തഡോക്‌സ്‌ വിഭാഗക്കാരനായ മണ്ണാറപ്രായിലച്ചന്‍ മുമ്പ്‌ തുറന്നു പറഞ്ഞത്‌ വിസ്‌മരിക്കാന്‍ സാധിക്കില്ല. വിശുദ്ധ ആരാധനകള്‍ നടത്തപ്പെടേണ്ട ദൈവാലയങ്ങള്‍ അടഞ്ഞുകിടക്കുന്നത്‌ ശരിയല്ലാ എന്നും, ഇരു വിഭാഗക്കാര്‍ക്കുമായി അവ തുറന്നു നല്‍കണമെന്നുമാണ്‌ യാക്കോബായ സഭയുടെ നിലപാട്‌. മലങ്കരയിലെ ഇരുപക്ഷവും മദ്ധ്യസ്ഥ ശ്രമങ്ങളുമായി സഹകരിച്ച്‌ സഭയില്‍ ശാശ്വത ശാന്തിയും, സമാധാനവും ഉണ്ടാക്കണമെന്ന കോടതി നിര്‍ദേശം പോലും തള്ളിക്കളഞ്ഞ്‌ അസമാധാനവും അസഹിഷ്‌ണുതയും വ്യാപിക്കാന്‍ വേണ്ടതരത്തിലുള്ള നിലപാടുകളെടുക്കുന്ന ഓര്‍ത്തഡോക്‌സ്‌ പക്ഷക്കാരുടെ പ്രവര്‍ത്തികള്‍ ആണ്‌ മലങ്കര സഭയുടെ യഥാര്‍ത്ഥ പ്രശ്‌നമെന്ന്‌ ഏവരും മനസിലാക്കണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു.

ജോയി ഇട്ടന്‍ പാടിയേടത്ത്‌ , ന്യൂയോര്‍ക്ക്‌.
ആലുവ തൃക്കുന്നത്ത്‌ സെമിനാരി പ്രശ്‌നം: ഓര്‍ത്തഡോക്‌സ്‌ സഭ തെറ്റിദ്ധാരണ പരത്തുന്നുആലുവ തൃക്കുന്നത്ത്‌ സെമിനാരി പ്രശ്‌നം: ഓര്‍ത്തഡോക്‌സ്‌ സഭ തെറ്റിദ്ധാരണ പരത്തുന്നുആലുവ തൃക്കുന്നത്ത്‌ സെമിനാരി പ്രശ്‌നം: ഓര്‍ത്തഡോക്‌സ്‌ സഭ തെറ്റിദ്ധാരണ പരത്തുന്നു
Join WhatsApp News
One True Believer 2014-02-02 08:35:53

Thank you Mr. Joy Ittan for writing this. The Indian Orthodox wing have been humiliating us by writing articles with false statements and lies before also. At that time no one responded with any comments or articles with the truth. Please continue to write and show the reader community with Truth in the future also or promote someone else from the Malankara Archdiocesan Council to do this.        

shaji 2014-02-02 17:48:09
Thank you Mr. Joy Ittan .
Biju Cherian 2014-02-02 20:14:35
Thank you Joy, You did very well. Good Luck
Philip 2014-02-03 07:24:24
ഒരു ചോദ്യം ...വെളുപ്പിനെ മൂന്നു മണിക്കാണോ ഭവക്കു കുര്ബാന അര്പ്പിക്കുവാൻ ആഗ്രഹം വന്നത് ? എന്തിനാണ് കള്ളനെ പോലെ വന്നത് ? ന്താണ് സാർ കുര്ബാന ?ഒന്ന് പറഞ്ഞു തരൂ ...
John 2014-02-03 12:31:58
Thank you Mr. Joy Ittan.  
 ഇപ്പോളാണ്  കാര്യങ്ങൾ ഒക്കെ ഒന്നു മനസിലായത് . 
.Thank you again..........
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക