Image

മന്ത്രി എ.പി. അനില്‍കുമാറിന്‌ സ്വീകരണവും കേരളപ്പിറവി, ബക്രീദ്‌ ആഘോഷവും

Published on 04 November, 2011
മന്ത്രി എ.പി. അനില്‍കുമാറിന്‌ സ്വീകരണവും കേരളപ്പിറവി, ബക്രീദ്‌ ആഘോഷവും
ലണ്‌ടന്‍: ഒഐസിസി യുകെ ദേശീയ അഡ്‌ഹോക്‌ കമ്മറ്റിയുടെ നേതൃത്വത്തില്‍ വിവിധ സാംസ്‌കാരിക സംഘടനകളെ പങ്കെടുപ്പിച്ച്‌്‌ ഹൃസ്വസന്ദര്‍ശനാര്‍ഥം ലണ്‌ടനിലെത്തുന്ന കേരള ടൂറിസം മന്ത്രി എ.പി അനില്‍കുമാറിന്‌ സ്വീകരണവും കേരളപ്പിറവി, ബക്രീദ്‌ ആഘോഷങ്ങളും നവംബര്‍ ആറിന്‌ (ഞായര്‍) വൈകുന്നേരം അഞ്ചിന്‌ ഈസ്റ്റ്‌ഹാം ബുലിയന്‍ തീയേറ്റര്‍ കോണ്‍ഫറന്‍സ്‌ ഹാളില്‍ നടക്കും.

പരിപാടിയുടെ വിജയത്തിനായി 51 പേരുള്ള വിപുലമായ സ്വാഗതസംഘം രൂപവത്‌കരിച്ചു. രക്ഷാദികാരികളായി ഹരിദാസ്‌, ഡോ. സിറിയക്‌ മേപ്രയില്‍ എന്നിവരെയും ഭാരവാഹികളായി കെ.പി. ഫിലിപ്പോസ്‌ (ചെയര്‍മാന്‍), ബിനു ഫിലിപ്പ്‌, ജിതിന്‍ ലൂക്കോസ്‌ (വൈസ്‌ ചെയര്‍മാന്‍) ബാബു ജോസഫ്‌ (ജനറല്‍ കണ്‍വീനര്‍), ബിബിന്‍ കുഴിവേലില്‍, റോണി ജേക്കബ്‌, റജി (കണ്‍വീനേഴ്‌സ്‌), പ്രസാദ്‌ കൊച്ചുവിള (റിസപ്‌ഷന്‍), സന്തോഷ്‌ ബഞ്ചമിന്‍ (പബ്ലിസിറ്റി) എന്നിവരെ തെരഞ്ഞെടുത്തു.

സംഘാടക സമിതി യോഗത്തില്‍ ദേശീയ വൈസ്‌ പ്രസിഡന്റ്‌ ഷിബു ഫെര്‍ണാണ്‌ടസ്‌ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ്‌ വിനോദ്‌ ചന്ദ്രന്‍, ജനറല്‍ സെക്രട്ടറി ലക്‌സണ്‍ ഫ്രാന്‍സിസ്‌ കല്ലുമാടിക്കല്‍, സുജി കെ. ഡേവിഡ്‌, ഡോ. ജോഷി തെക്കേക്കുറ്റ്‌ എന്നിവര്‍ പ്രസംഗിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക