Image

സ്‌പീക്കര്‍ക്കെതിരേ പ്രസ്‌താവന: പി.സി. ജോര്‍ജ്‌ ക്ഷമചോദിച്ചു

Published on 05 November, 2011
സ്‌പീക്കര്‍ക്കെതിരേ പ്രസ്‌താവന: പി.സി. ജോര്‍ജ്‌ ക്ഷമചോദിച്ചു
തിരുവനന്തപുരം: സ്‌പീക്കര്‍ക്കെതിരേ പത്രസമ്മേളനത്തില്‍ പ്രസ്‌താവന നടത്തിയ ഗവണ്‍മെന്റ്‌ ചീഫ്‌ വിപ്പ്‌ പി.സി. ജോര്‍ജ്‌ നിയമസഭയില്‍ ക്ഷമ ചോദിച്ചു. പ്രസ്‌താവന നടത്തിതില്‍ നിര്‍വ്യാജം ക്ഷമ ചോദിക്കുന്നതായി ജോര്‍ജ്‌ പ്രതികരിച്ചത്‌. താന്‍ അങ്ങനെ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.

സ്‌പീക്കറുടെ റൂളിങ്ങിനെ സഭയ്‌ക്കു പുറത്തു വിമര്‍ശിക്കുന്നതും ഭരണഘടനാസ്‌ഥാപനത്തെ ക്ഷീണിപ്പിക്കാന്‍ മാത്രമേ ഉതകൂ എന്നു സ്‌പീക്കര്‍ ജി. കാര്‍ത്തികേയന്‍ പിന്നീട്‌ ആരുടെയും പേരെടുത്തു പറയാതെ നിരീക്ഷിച്ചു.

മുഖ്യമന്ത്രിക്കെതിരെ പറഞ്ഞതിനു താന്‍ ക്ഷമ ചോദിച്ചുവെങ്കില്‍ ആ മാതൃക എന്തുകൊണ്ടു പി.സി. ജോര്‍ജ്‌ പിന്തുടരുന്നില്ല എന്നു പ്രതിപക്ഷ ഉപനേതാവ്‌ കോടിയേരി ബാലകൃഷ്‌ണന്‍ ചോദ്യം ഉന്നയിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക