Image

നാളെ (നവംബര്‍ 6 ഞായര്‍) മുതല്‍ സമയം ഒരു മണിക്കൂര്‍ പുറകോട്ട്

പി.പി. ചെറിയാന്‍ Published on 05 November, 2011
നാളെ (നവംബര്‍ 6 ഞായര്‍) മുതല്‍ സമയം ഒരു മണിക്കൂര്‍ പുറകോട്ട്
ഡാളസ്: അമേരിക്കന്‍ ഐക്യനാടുകളില്‍ നവംബര്‍ 6 ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിക്ക് ക്ലോക്കിലെ സൂചി ഒരു മണിക്കൂര്‍ പുറകോട്ട് തിരിച്ചുവയ്ക്കും.

2011 മാര്‍ച്ച് രണ്ടാം ഞായറാഴ്ചയായിരുന്നു സമയം ഒരു മണിക്കൂര്‍ മുന്നോട്ട് തിരിച്ചുവച്ചിരുന്നത്. വിന്റര്‍ സീസന്റെ അവസാനം ഒരു മണിക്കൂര്‍ മുന്നോട്ടും, ഫോള്‍ സീസണില്‍ ഒരു മണിക്കൂര്‍ പുറകോട്ടും തിരിച്ചുവയ്ക്കുന്ന സമ്പ്രദായം അമേരിക്കയില്‍ നിലവില്‍ വന്നത് ഒന്നാം ലോകമഹായുദ്ധം നടക്കുന്ന കാലഘട്ടിലാണ്.

ധാരാളമായി സൂര്യപ്രകാശം ലഭിക്കുന്ന സ്പ്രിംഗ്, വിന്റര്‍ സീസണുകളില്‍ പകലിന്റെ ദൈര്‍ഘ്യം വര്‍ധിപ്പിച്ച് വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിനും, ഇങ്ങനെ മിച്ചം ലഭിക്കുന്ന വൈദ്യുതി യുദ്ധ മേഖലയിലെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനും ഉദ്ദേശിച്ചാണ് സമയമാറ്റം അംഗീകരിച്ച് നടപ്പിലാക്കിയത്.

സ്പ്രിംഗ്, ഫോര്‍വേര്‍ഡ്, ഫോള്‍, ബാക്ക് എന്നാണ് സമയമാറ്റം അമേരിക്കയില്‍ അറിയപ്പെടുന്നത്.

അരിസോണ, ഹവായ്, പ്യുര്‍ട്ടോറിക്കോ, വെര്‍ജിന്‍ ഐലന്റ് എന്നീ സംസ്ഥാനങ്ങള്‍ക്ക് ഈ സമയമാറ്റം ബാധകമല്ല.
നാളെ (നവംബര്‍ 6 ഞായര്‍) മുതല്‍ സമയം ഒരു മണിക്കൂര്‍ പുറകോട്ട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക