Image

സ്റ്റീവ് ജോബ്‌സിന്റെ ജീവചരിത്ര പുസ്തകത്തിന് അമേരിക്കയില്‍ റിക്കാര്‍ഡ് വില്‍പ്പന

പി.പി. ചെറിയാന്‍ Published on 05 November, 2011
സ്റ്റീവ് ജോബ്‌സിന്റെ ജീവചരിത്ര പുസ്തകത്തിന് അമേരിക്കയില്‍ റിക്കാര്‍ഡ് വില്‍പ്പന
ഡാളസ്: വിവര സാങ്കേതികവിദ്യയില്‍ അനശ്വര സംഭാവനകള്‍ നല്‍കി പ്രശസ്തിയുടെ നെറുകയില്‍ എത്തിനില്‍ക്കെ അമ്പത്തഞ്ചാം വയസ്സില്‍ മരണം കവര്‍ന്നെടുത്ത ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്‌സിന്റെ ജീവചരിത്ര പുസ്തകത്തിന് അമേരിക്കയില്‍ റിക്കാര്‍ഡ് വില്‍പ്പന.

സ്റ്റീവ് ജോബ്‌സ് എന്ന തലവാചകം നല്‍കി പ്രസിദ്ധീകരിച്ച 656 പേജുകളുള്ള പുസ്തകത്തില്‍, ബാല്യകാല-യുവത്വത്തിന്റെ നാളുകള്‍ താണ്ടി, ഐ പോഡിന്റേയും, ഐ ഫോണിന്റേയും ഐ പാഡിന്റേയും സംഭാവനകള്‍ ലോകത്തിന് സമര്‍പ്പിച്ച് അര്‍ബുദ രോഗത്തിന്റെ കരാള ഹസ്തങ്ങളാല്‍ ഗ്രസിക്കപ്പെട്ട്, ഒരുപക്ഷെ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരിച്ചുവരാം എന്ന പ്രതീക്ഷയോടെ കാത്തിരുന്ന സംഭവ ബഹുലമായ ജീവചരിത്രത്തിന്റെ രചയിതാവ് വാള്‍ട്ടര്‍ ഐസക്ക്‌സണ്‍ ആണ്.

പുസ്തകം പ്രസിദ്ധീകകിച്ച് ഒരാഴ്ചയ്ക്കകം അമേരിക്കയില്‍ മാത്രം വിറ്റഴിഞ്ഞത് 379,000 കോപ്പികളാണ്. അമേരിക്കയില്‍ ഈവര്‍ഷം ഏറ്റവുംകൂടുതല്‍ വിറ്റവിഞ്ഞ പുസ്തകങ്ങളുടെ പട്ടികയില്‍ പതിനെട്ടാം സ്ഥാനമാണിത്.

നെല്‍സണ്‍ ബുക്ക് സ്ക്കാന്‍ സര്‍വീസ് നടത്തിയ സര്‍വ്വെയുടെ ഫലങ്ങള്‍ നവംബര്‍ മൂന്നിനാണ് പ്രസിദ്ധീകരിച്ചത്. 35 ഡോളര്‍ ചില്ലറ വിലയുള്ള പുസ്തകം 20 ഡോളറിനാണ് വ്യാപാരികള്‍ വില്‍പ്പന നടത്തുന്നത്.
സ്റ്റീവ് ജോബ്‌സിന്റെ ജീവചരിത്ര പുസ്തകത്തിന് അമേരിക്കയില്‍ റിക്കാര്‍ഡ് വില്‍പ്പന
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക