Image

സൗമ്യ വധക്കേസ്: ശിക്ഷ 11-ന് പ്രഖ്യാപിക്കും

Published on 05 November, 2011
സൗമ്യ വധക്കേസ്: ശിക്ഷ 11-ന് പ്രഖ്യാപിക്കും
തൃശൂര്‍: ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലചെയ്യപ്പെട്ട സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയ്ക്കുള്ള ശിക്ഷ ഈമാസം 11-ന് വിധിക്കും. തൃശൂര്‍ അതിവേഗ കോാടതിയില്‍ കേസ് വിസ്താരം പൂര്‍ത്തിയായി. പ്രതി ഗോവിന്ദച്ചാമി കുറ്റക്കരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഇയാള്‍ക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്നത്.തമിഴ്‌നാട്ടില്‍ നിന്നുള്ള വരലടയാള വിദഗ്ദരെയാണ് അവസാനമായി വിസ്തരിച്ചത്.

2011 ഫെബ്രുവരി ഒന്നിനാണ് കേസിനാസ്പദമായ സംഭവം. കൊച്ചിയിലെ ജോലി സ്ഥലത്ത് നിന്നും ഷൊര്‍ണൂരിലേക്ക് ലേഡീസ് കമ്പാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്യുകയായിരുന്ന സൗമ്യ അതിക്രൂരമായി കൊലചെയ്യപ്പെടുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക