Image

കനിമൊഴി ഡല്‍ഹി ഹൈകോടതിയില്‍ പുതിയ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

Published on 05 November, 2011
കനിമൊഴി ഡല്‍ഹി ഹൈകോടതിയില്‍ പുതിയ ജാമ്യാപേക്ഷ സമര്‍പ്പിച്ചു
ന്യൂഡല്‍ഹി: 2ജി സ്‌പെക്ട്രം കേസില്‍ ജയിലില്‍ കഴിയുന്ന ഡി.എം.കെ എം.പിയും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ മകളുമായ കനിമൊഴി ഡല്‍ഹി ഹൈകോടതിയില്‍ പുതിയ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. കനിമൊഴിയടക്കം കേസിലുള്‍പ്പെട്ട എട്ടു പേരുടെ ജാമ്യാപേക്ഷകള്‍ 2ജി കേസില്‍ വിചാരണ നടക്കുന്ന ഡല്‍ഹിയിലെ പ്രത്യേക സി.ബി.ഐ കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു.

ടുജി കേസില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തിലാണ് കനിമൊഴിയുടെയും മറ്റ് എട്ടു പേരുടെയും ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം വിചാരണക്കോടതി പരിഗണിച്ചത്. പ്രതികള്‍ക്കെതിരെ ചുമത്തിയ കുറ്റം അതീവ ഗൗരവ സ്വഭാവത്തിലുള്ളതാണെന്നും സമൂഹത്തില്‍ ഉന്നത സ്ഥാനങ്ങളിലിരിക്കുന്ന പ്രതികളെ ജാമ്യത്തില്‍ വിട്ടാല്‍ തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നുമുള്ള കാരണങ്ങള്‍ ചൂണ്ടികാട്ടി പ്രത്യേക സി.ബി.ഐ ജഡ്ജി ഒ.പി. സൈനി പ്രതികള്‍ക്ക് ജാമ്യം നിഷേധിക്കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക