Image

അമിതമായി മധുരം കഴിയ്‌ക്കുന്നത്‌ ഹൃദ്രോഗത്തിന്‌ കാരണമാകുമെന്ന്‌

Published on 08 February, 2014
അമിതമായി മധുരം കഴിയ്‌ക്കുന്നത്‌ ഹൃദ്രോഗത്തിന്‌ കാരണമാകുമെന്ന്‌
അമിതമായി മധുരം കഴിയ്‌ക്കുന്നത്‌ ഹൃദ്രോഗത്തിന്‌ കാരണമാകുമെന്ന്‌ റിപ്പോര്‍ട്ട്‌. അമേരിയ്‌ക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെ പ്രസിദ്ധീകരണമായ ജാമ ഇന്റേണല്‍ മെഡിഡിനിലാണ്‌ ഇക്കാര്യം പ്രസിദ്ധീകരിച്ചത്‌. 10 മുതല്‍ 25 ശതമാനം വരെ മധുരമടങ്ങിയ ഭക്ഷണം പോലും ആപത്താണെന്നാണ്‌ പഠനത്തില്‍ കണ്ടെത്തിയത്‌.

അമേരിയ്‌ക്കയയിലെ 31,147 ഓളം പ്രായപൂര്‍ത്തിയായ ആളുകളില്‍ നടത്തിയ പഠനത്തെത്തുടര്‍ന്നാണ്‌ ഫലം പ്രസിദ്ധീകരിച്ചത്‌. പഴങ്ങളിലും പഴച്ചാറുകളിലും കാണപ്പെടുന്ന പഞ്ചസാര മനുഷ്യന്‌ അത്രയധികം അപകടകാരിയല്ല. എന്നാല്‍ മധുര പാനീയങ്ങള്‍, ഐസ്‌ക്രീം, കേക്ക്‌, മിഠായി എന്നിവയില്‍ അടങ്ങിയ പഞ്ചസാര ശരീരത്തിലെ കലോറി കൂട്ടുന്നു. ഇത്തരത്തില്‍ ഉയര്‍ന്ന കലോറിയാവട്ടെ ഹൃദയരോഗങ്ങളെ ക്ഷണിച്ച്‌ വരുത്തുകയാണെന്നുമാണ്‌ പഠനത്തില്‍ പറയുന്നത്‌.

പല ഭക്ഷണ പദാര്‍ത്ഥങ്ങളിലും നാം പോലും അറിയാതെ വന്‍ തോതില്‍ മധുരം കലര്‍ത്തുന്നുവെന്നും ഇത്‌ അപകടകാരിയാണെന്നും പഠനത്തില്‍ പറയുന്നു.
അമിതമായി മധുരം കഴിയ്‌ക്കുന്നത്‌ ഹൃദ്രോഗത്തിന്‌ കാരണമാകുമെന്ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക