Image

കെ.പി.സി.സി നേത്രുത്വം: കോണ്‍ഗ്രസിനു പറ്റിയ മണ്ടത്തരം?

Published on 10 February, 2014
കെ.പി.സി.സി നേത്രുത്വം: കോണ്‍ഗ്രസിനു പറ്റിയ മണ്ടത്തരം?
കോണ്‍ഗ്രസിന്റെ കേന്ദ്ര നേത്രുത്വത്തിനു സ്ഥലകാല ബോധം നഷ്ടപ്പെട്ടോ? കിട്ടാവുന്ന ഏതാനും വോട്ടു കൂടി ഇല്ലാതാക്കണമെന്നു നേതാക്കള്‍ക്കു നിര്‍ബന്ധമുണ്ടോ?
അല്ലെങ്കില്‍ പിന്നെ വി.എം. സുധീരനെ കെ.പി.സി.സി. പ്രസിഡന്റും, വി.ഡി. സതീശനെ വൈസ് പ്രസ്ഡന്റും ആക്കേണ്ടിയിരുന്നോ? രണ്ടാളും അറിയപ്പെടുന്ന രാഷ്ട്രീയ ധിക്കാരികളാണു. അതില്‍ ഊറ്റം കൊള്ളുന്നവരുമാണു. കരുണാകരന്‍ മുഖ്യമന്ത്രിയും സുധീരന്‍ സ്പീക്കറുമായിരുന്നപ്പോള്‍ മുഖ്യമന്ത്രിയെ വെള്ളം കുടിപ്പിക്കാന്‍ നോക്കിയ ആളാണു സുധീരന്‍. പക്ഷെ അതു കരുണാകരന്റെ അടുത്തു ചിലവായില്ല.

ഞാന്‍ എന്റെ വഴി, അതു മാത്രം ശരി എന്നു പറഞ്ഞു നടക്കുന്ന രണ്ടു പേര്‍ക്ക് വിവിധ അഭിപ്രായങ്ങള്‍ നില നില്‍ക്കുന്ന ഒരു പാര്‍ടിയെ എങ്ങനെ നയിക്കാനാകും? ഈ ഒരൊറ്റ ദോഷം കോണ്ടാണു സുധീരനു അര്‍ഹമായ സ്ഥാനങ്ങളൊന്നും മുന്‍പ് ലഭിക്കാതിരുന്നത്. അടുത്തയിടക്കായി അദ്ധേഹത്തിന്റെ സ്വ്ഭാവത്തില്‍ മാറ്റം വന്നതായി ആരും കരുതുന്നില്ല.

എന്നു മാത്രമല്ല, പാര്‍ട്ടിയില്‍ നിന്നും ജന ജീവിതത്തില്‍ നിന്നും മാഞ്ഞു പൊയ്ക്കൊണ്ടിരുന്ന നേതാവും ആയിരുന്നു സുധീരന്‍. അങ്ങനെ ഒരാള്‍ പാര്‍ട്ടിക്ക് എങ്ങനെ ഉണര്‍വ് പകരും? എന്തായാലും അച്ചുതാനന്ദന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ ഉണ്ടാക്കുന്ന തലവേദന കോണ്‍ഗ്രസില്‍ ഇനി സുധീരന്റെ വകയായി പ്രതീക്ഷിക്കാം.

ഹരിത തീവ്ര വാദത്തിന്റെ വക്താവാണു സതീശന്‍. മണലും കരിങ്കല്ലുമൊക്കെ ഇന്നു മാഫിയ ആണു കേരളത്തില്‍. എന്നാല്‍ ഇവ ഇല്ലാതെ എങ്ങനെ വീടു വയ്ക്കാനാകും? പകരം എവിടെ നിന്നെങ്കിലും അവ എത്തിക്കാന്‍ ഈ നേതാക്കല്‍ സംവിധാനം ഉണ്ടാക്കുന്നുണ്ടോ? അതില്ലാതെ മാഫിയ, മാഫിയ എന്നു പറഞ്ഞിട്ടു എന്തു കാര്യം?

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ കാര്യത്തിലും സതീശന്റെ നിലപാടു പലപ്പോഴും പാര്‍ടി നിലപാടിനെതിരായിരുന്നു. അതും പ്രശ്‌നം തന്നെ.

Read also:
കെപിസിസി പ്രസിഡന്റായയി വി.എം. സുധീരനെ നിയമിച്ചതോടെ കേരളത്തിലെ കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ തുടങ്ങുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. പ്രസിഡന്റിനെ തീരുമാനിച്ചത് സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായങ്ങള്‍ മാനിക്കാതെയാണെന്നും പിണറായി പറഞ്ഞു. ഭരണവും പാര്‍ട്ടിയും യോജിച്ചു പോകുമോയെന്ന് കണ്ടറിയണമെന്നും പിണറായി വ്യക്തമാക്കി. കേരള രക്ഷാ മാര്‍ച്ചിന്റെ ഭാഗമായി മൂവാറ്റുപുഴയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള ഭരണത്തിനു വിരുദ്ധമായ നിലപാടുകളാണ് സുധീരന്‍ പല വിഷയങ്ങളിലായി സ്വീകരിച്ചിട്ടുള്ളത്. പാര്‍ട്ടിക്ക് ഒരു നിലപാട്, സര്‍ക്കാരിനു മറ്റൊരു നിലപാട് എന്നത് കോണ്‍ഗ്രസിനെ കൂടുതല്‍ കുഴപ്പങ്ങളിലേക്കാണ് കൊണ്ടുപോകാനിരിക്കുന്നത്. പിന്നോക്ക സമുദായത്തില്‍ നിന്നുള്ള ഒരാള്‍ പ്രസിഡന്റായി എന്നുവച്ച് അതു പിന്നോക്ക വിഭാഗത്തിനുള്ള അംഗീകാരമായി കാണേണ്ടതില്ല.

പാര്‍ട്ടിക്കും സര്‍ക്കാരിനും രണ്ട് നിലപാടുകള്‍ വരുമ്പോള്‍ അത് കോണ്‍ഗ്രസിനെ വിഷമത്തിലാക്കുന്നത് എങ്ങനെയെല്ലാം എന്നു കാത്തിരുന്നു കാണാം. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ അനുകൂലിക്കുന്ന പരിസ്ഥിതിവാദികളായ രണ്ടുപേര്‍ കെപിസിസി നേതൃത്വത്തില്‍ വന്നതോടെ മലയോര ജനതയ്ക്ക് കോണ്‍ഗ്രസില്‍ നിന്ന് ഒരു സഹായവും ലഭിക്കില്ലെന്ന് ഉറപ്പായി.


സുധീരന്‍ കെ.പി.സി.സി. പ്രസിഡന്റായതുവഴി സംസ്ഥാന കോണ്‍ഗ്രസ് ഘടകത്തിന് കേന്ദ്രത്തില്‍ യാതൊരു സ്വാധീനവുമില്ലെന്ന് തെളിഞ്ഞിരിക്കുകയാണ്. സംസ്ഥാനത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും നേതൃത്വം നല്‍കുന്ന രണ്ട് വിഭാഗങ്ങളുടെ നിര്‍ദേശം കണക്കിലെടുക്കാതെയാണ് സുധീരനെ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം പ്രസിഡന്റാക്കിയത്. ഇരുവരും നിര്‍ദേശിച്ച പേര് കേന്ദ്ര നേതൃത്വം തള്ളിക്കളഞ്ഞിരിക്കുകയാണ്. പല വിഷയങ്ങളിലും മുഖ്യമന്ത്രിക്കെതിരായ നിലപാട് കൈക്കൊണ്ട വ്യക്തിയാണ് സുധീരന്‍ . ഈ സുധീരന്‍ കെ.പി.സി.സി. അധ്യക്ഷനാവുന്നതോടെ ഭരണത്തിലും പ്രശ്‌നങ്ങള്‍ ഉണ്ടാകും.

ഗുജറാത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ വെറുതെ കൊട്ടിഘോഷിക്കുന്നതാണെന്നും പിണറായി പറഞ്ഞു. കേരളം കൈവരിച്ച നേട്ടങ്ങളുടെ വക്കോളമെത്താന്‍ നൂറ് വര്‍ഷം കൊണ്ടുപോലും മോദിക്ക് കഴിയില്ല. മോദിയുടെ ഭരണം ഗുജറാത്തിലെ ദാരിദ്ര്യത്തിലേയ്ക്കാണ് തള്ളിവിട്ടത്. സോമാലിയയേക്കാള്‍ വലിയ പട്ടിണിയാണ് അവിടെ ജനങ്ങള്‍ അനുഭവിക്കുന്നത്-പിണറായി പറഞ്ഞു. മോദിയോടുള്ള നിലപാട് ഓര്‍ത്തഡോക്‌സ് സഭ വ്യക്തമാക്കണമെന്നും മോദിയെ കുറിച്ച് വ്യക്തമായി പഠിച്ചതിനുശേഷം വേണം വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായം പറയാനെന്നും പിണറായി പറഞ്ഞു.

------ (from Manorama)
കേരളത്തിലെ പ്രബല ഗ്രൂപ്പുകളെ നയിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടെയും ശക്തമായ നിലപാടുകള്‍ മറികടന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വി.എം.സുധീരനെ കെപിസിസി പ്രസിഡന്റായി നിശ്ചയിച്ചത്. ഗ്രൂപ്പുകള്‍ക്കതീതനായ നേതാവാകണം പ്രസിഡന്റെന്ന സമീപനവും ഈഴവ സമുദായത്തെ അവഗണിക്കുന്നുവെന്ന ആക്ഷേപം മറികടക്കാനുള്ള ശ്രമവും ഇതിനു പിന്നിലുണ്ട്.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സ്ഥാനമൊഴിയുന്ന കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും പാര്‍ട്ടിയില്‍ അവര്‍ നേതൃത്വം നല്‍കുന്ന വിഭാഗങ്ങളും ജി.കാര്‍ത്തികേയനെ കെപിസിസി പ്രസിഡന്റാക്കണമെന്നാണ് ആവശ്യപ്പെട്ടത്. കാര്‍ത്തികേയന്റെ പ്രതിച്ഛായയും പാര്‍ട്ടിയിലെ പൊതുസമ്മതിയും അനുകൂല ഘടകങ്ങളുമായിരുന്നു. വി.ഡി. സതീശന്റെ പേരും ഇതിനൊപ്പം ഹൈക്കമാന്‍ഡ് നിര്‍ദേശമായി ഉയര്‍ന്നുവന്നു. പിന്നീടാണ് വി.എം.സുധീരന്റെ പേര് അധ്യക്ഷ പദത്തിലേക്ക് നിര്‍ദേശിക്കപ്പെട്ടത്. ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകളിലെല്ലാം കാര്‍ത്തികേയനെ പ്രസിഡന്റാക്കണമെന്ന നിലപാട് ഉമ്മന്‍ ചാണ്ടിയും രമേശും ആവര്‍ത്തിച്ചു. ഇതിനൊപ്പം എ.കെ.ആന്റണി ഇക്കാര്യത്തില്‍ ഇടപെടാന്‍ താല്‍പര്യപ്പെടാതിരുന്നതും തീരുമാനം വൈകിച്ചു. യുവനേതാവിനെ നേതൃത്വം ഏല്‍പ്പിക്കണമെന്ന് ആദ്യം നിര്‍ദേശിച്ച രാഹുല്‍ ഗാന്ധി ഒടുവില്‍ ഗ്രൂപ്പുകള്‍ക്കതീതനായ, ജനസമ്മതിയും പ്രതിച്ഛായും ഉള്ള നേതാവ് എന്ന നിലയില്‍ സുധീരനെ പിന്തുണയ്ക്കുകയായിരുന്നു.

അതോടൊപ്പം നിലവില്‍ മന്ത്രിസഭയിലും കെപിസിസിയിലും നായര്‍, ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്ക് മേല്‍ക്കൈയുണ്ടെന്ന ആക്ഷേപം കൂടി പരിഗണിച്ചു. സംസ്ഥാനത്തു നിന്നുള്ള എതിര്‍പ്പ് മറികടന്ന് സുധീരനെ പ്രസിഡന്റായി നിശ്ചയിക്കുമ്പോള്‍ രാഹുല്‍ ഗാന്ധിയും ഹൈക്കമാന്‍ഡും വലിയൊരു വെല്ലുവിളിയാണ് ഏറ്റെടുക്കുന്നത്. സുധീരനും ഇത് വെല്ലുവിളി തന്നെ. അഭിപ്രായങ്ങളിലും പ്രവര്‍ത്തനത്തിലും വിഎം സുധീരന്റെ തുറന്ന ശൈലിയുമായി വിവിധ ഗ്രൂപ്പുകള്‍ എങ്ങനെ പൊരുത്തപ്പെടുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

Join WhatsApp News
Jose Mathew 2014-02-10 07:12:13
ഈ ഒരൊറ്റ ദോഷം കോണ്ടാണു സുധീരനു അര്ഹമായ സ്ഥാനങ്ങളൊന്നും മുന്പ് ലഭിക്കാതിരുന്നത്?? അഭിപ്രായങ്ങളിലും പ്രവര്ത്തനത്തിലും വിഎം സുധീരന്റെ തുറന്ന ശൈലി....? No group? No ass licking? No support from cast leaders such as Vellapalli? No mafia support? which one? or as you said before just ഞാന് എന്റെ വഴി, അതു മാത്രം ശരി..... He always say the bitter truth. No one like it. Ramesh was the KPCC president as well a group leader. Also a cast nominee. What a pathetic condition? Of course his role not easy. I don’t think he can say there for long. Because Congress is a mafia now and he is not a mafia supporter.
Mammen Jacob 2014-02-10 08:27:12
I completly agree Jose Mathew. Sudhiran is an uncorrept leader, lot experience and KSU, Youth congress President, Speaker Minister etc.... So does V.D. Satheesan. It is time stop groupism. Kudos to Congress High Command.
Philip 2014-02-10 10:31:32
കേരളത്തിൽ ധീരാ ..വീരാ ..ധീരസുധീരാ എന്ന് വിളിക്ക് യോഗ്യനായ ഒരേ ഒരു നേതാവ്...മറ്റു ഒരു പാർട്ടി യും എടുക്കാത്ത ധീരമായ നടപടി ആണ് ഇന്ന് കോണ്ഗ്രസ് പാർട്ടി എടുത്തത്‌ ..പിണറായി പോലും ഒരു ഗ്രൂപ്പിന്റെ വക്താവായി മത മെലത്യഷ്യന്മാരുദെ അരമന നിരങ്ങി നടക്കുമ്പോൾ സുധീരനെ പോലെ ഉള്ളവരാണ് കേരളത്തിലെ കോണ്ഗ്രസ് പാർട്ടി നയിക്കേണ്ടത് .
keralite 2014-02-10 10:45:28
Congress High Command made a mistake. They think Congress will get votes of Ezhavas. No. They are either CPM or BJP. While, these appointments are a direct challenge to Christians, who traditionally support Congress.
Why Satheesan is made VP? Just to irritate Christians, already afraid of Gadgil.
Anyway, it is good for CPM, the only secular party in Kerala. Christians will align with them
എസ്കെ 2014-02-10 12:27:40
ആറ്റുകാല്‍ രാധാകൃഷ്ണന് പോലും ഇത്രയും തിട്ടമായി പ്രവചനം നടത്താന്‍ പറ്റില്ല. 
amaran 2014-02-10 16:23:09
ഉമ്മന്‍ചാണ്ടി സര്‍ക്കാരിനും സംസ്ഥാനത്തെ കോണ്‍ഗ്രസിനും ഒപ്പം സുധീരനും ഇനി അഗ്നിപരീക്ഷയുടെ നാളുകള്‍. സംസ്ഥാന കോണ്‍ഗ്രസിന്റെ നെടുംതൂണുകളായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും അവരുടെ പ്രബല ഗ്രൂപ്പുകളെയും ഞെട്ടിച്ചാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കെപിസിസിയുടെ അമരക്കാനായി വി എം സുധീരനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഇങ്ങനെയൊരു രീതി കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സംസ്ഥാനത്ത് മുക്കാല്‍ നൂറ്റാണ്ടിനിടയില്‍ സംഭവിച്ചിട്ടില്ല. അതുകൊണ്ട് പൊട്ടിത്തെറി ഏതെല്ലാം വിധത്തിലാകുമെന്നത് കണ്ടറിയണം. സുധീരനെ പ്രസിഡന്റാക്കിയ ഡല്‍ഹി പ്രഖ്യാപനം പുറത്തുവന്നെങ്കിലും കെപിസിസി-ഡിസിസി ഓഫീസുകളിലോ പുറത്തോ കോണ്‍ഗ്രസുകാരുടെ ആഹ്ളാദപ്രകടനമോ മധുരം വിതരണമോ ഉണ്ടായില്ല. ഇത് നല്‍കുന്ന സംഘടനാസന്ദേശം ചെറുതല്ല. എല്ലാം മരണമൗനത്തിലാണ്
nanupilla 2014-02-10 16:27:43
രണ്ടരവര്‍ഷത്തെ ഭരണത്തിനിടെ ജനപിന്തുണ പൂര്‍ണമായും നഷ്ടമായ കോണ്‍ഗ്രസിന്, പുതിയ മുഖം നല്‍കാന്‍ കഴിയുമോ എന്ന അറ്റകൈപ്രയോഗമാണ് രാഹുല്‍ഗാന്ധിയുടേത്. ശക്തമായ ഗ്രൂപ്പുവികാരമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമിടയില്‍ സ്വന്തം ഇമേജ് ലാക്കാക്കി പ്രവര്‍ത്തിക്കുന്നയാള്‍ പ്രസിഡന്റുപദവി കൈയാളുന്നത് എത്രത്തോളം ഗുണകരമാകുമെന്ന ആശങ്കയാണ് ഇവര്‍ക്ക്്. പാര്‍ടിയില്‍ ഒറ്റയാനെപ്പോലെ പലതും വിളിച്ചുപറഞ്ഞിരുന്ന സുധീരന്‍, താന്‍ ഉയര്‍ത്തിയ വിഷയങ്ങളില്‍ ഇനി എന്തു നിലപാട് എടുക്കുമെന്നതും പ്രധാനമാണ്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്, ആറന്മുള വിമാനത്താവളം, കരിമണല്‍ഖനനം, നെല്ലിയാമ്പതി വനഭൂമി കൈയേറ്റം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വിഷയങ്ങളില്‍ സുധീരന്‍ ഇത്തരം നിലപാടുകളാണ് സ്വീകരിച്ചത്. മുഖ്യമന്ത്രിയുമായും മന്ത്രിമാരുമായും കോണ്‍ഗ്രസ് നേതൃത്വവുമായും ഭിന്നതയുള്ള വാദങ്ങളായിരുന്നു സുധീരന്റേത്. കെപിസിസി പ്രസിഡന്റുപദം ആശിച്ച് നടന്ന നേതാക്കളെ എങ്ങനെ മെരുക്കുമെന്നതും സുധീരന് വെല്ലുവിളിയാകും
Biju Cherian 2014-02-10 17:06:46
V.M.Sudheeran is the one and only eligible candidate to lead Congress party in Kerala. Oommen Chandy , Ramesh Chennithala, Vayalar Ravi, Thiruvanchoor....all these leaders are standing for their position and want the label of their own group. The groupism is destroying congress party and CPM. Sudheeran..sadheeshan team are giving good hope. I wish them all the best
RAJAN MATHEW DALLAS 2014-02-11 01:43:40
കെപിസിസി പ്രസിഡന്റായയി വി.എം. സുധീരനെ നിയമിച്ചതോടെ കേരളത്തിലെ കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ തുടങ്ങുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍
Pinarayi is the only one afraid now, TP and Lavlin cases....Gadgil, only illegal quarry owners have to worry...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക