Image

പിണറായിയും വി.എസും ആശുപത്രിയില്‍ ശാരിയെ സന്ദര്‍ശിച്ചെന്ന്‌ സാക്ഷിമൊഴി

Published on 05 November, 2011
പിണറായിയും വി.എസും ആശുപത്രിയില്‍ ശാരിയെ സന്ദര്‍ശിച്ചെന്ന്‌ സാക്ഷിമൊഴി
തിരുവനന്തപുരം: കിളിരൂര്‍ ശാരി വധക്കേസില്‍ ആശുപത്രിയില്‍ പിണറായിയും വി.എസും ഉള്‍പ്പടെയുള്ള ഇടതു നേതാക്കള്‍ സന്ദര്‍ശിച്ചതായി സാക്ഷിമൊഴി. ശാരി ഐസിയുവില്‍ ചികിത്സയിലിരിക്കെയാണ്‌ വി.എസ്‌. അച്യുതാനന്ദന്‍ , പിണറായി വിജയന്‍, പി.കെ. ശ്രീമതി, മീനാക്ഷി തമ്പാന്‍ തുടങ്ങിയവര്‍ ശാരിയെ സന്ദര്‍ശിച്ചതായി ശാരിയെ ചികിത്സിച്ച ഡോക്‌ടര്‍ മൊഴി നല്‍കിയത്‌.

കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നപ്പോഴാണ്‌ ഇവര്‍ സന്ദര്‍ശിച്ചതായും ഒപ്പം താനും ഉണ്ടായിരുന്നതായും ഡോക്‌ടര്‍ കോടതിയെ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക