Image

ലാവ്‌ലിന്‍ കേസ്‌: മുഴുവന്‍ രേഖകളും ഹാജരാക്കണമെന്ന്‌ കോടതി

Published on 11 February, 2014
ലാവ്‌ലിന്‍ കേസ്‌: മുഴുവന്‍ രേഖകളും ഹാജരാക്കണമെന്ന്‌ കോടതി
കൊച്ചി: ലാവലിന്‍ കേസുകളുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ കോടതി സി.ബി.ഐയോട്‌ ആവശ്യപ്പെട്ടു. കേസില്‍ പുനപരിശോധന ആവശ്യപ്പെട്ട്‌ സമര്‍പിച്ച ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചുകൊണ്ടാണ്‌ കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്‌.

കേസില്‍ പിണറായി വിജയന്‍ അടക്കമുള്ള ഏഴു പേര്‍ക്ക്‌ കോടതി നോട്ടീസ്‌ അയച്ചു. പിണറായി ഉള്‍പ്പെടെ ഏഴു പേരെ കുറ്റവിമുക്തരാക്കിയ തിരുവനന്തപുരം സി.ബി.ഐ കോടതിയുടെ വിധിക്കെതിരെയുള്ള റിവിഷന്‍ ഹരജികള്‍ ആണ്‌ കോടതി പരിഗണിക്കുന്നത്‌.

അതിനിടെ ലാവലിന്‍ ഇടപാടില്‍ വന്‍ അഴിമതി നടന്നതായി സി.ബി.ഐ കോടതിയില്‍. ഇതുമൂലം കേരളത്തിന്‌ നഷ്ടമുണ്ടായിട്ടുണ്ടോ എന്ന്‌ കോടതി ചോദിച്ചപ്പോള്‍ സര്‍ക്കാറിന്‌ വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയെന്നും ഇടപാടില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നതായും സി.ബി.ഐ മറുപടി നല്‍കി.
Join WhatsApp News
Aniyankunju 2014-02-11 13:07:34
ലാവ്ലിന്‍ കരാറില്‍ സര്‍ക്കാരിന് യഥാര്‍ത്ഥ നഷ്ടം ഉണ്ടായിട്ടില്ലെങ്കില്‍ അഴിമതി നിരോധന നിയമപ്രകാരമുള്ള കേസ് എങ്ങനെ നിലനില്‍ക്കുമെന്ന് ഹൈക്കോടതി ആരാഞ്ഞു. കേസില്‍ പ്രതികളെ വെറുതെ വിട്ടതിനെതിരെ സിബിഐ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് ജ. കെ രാമകൃഷ്ണന്‍ ഇക്കാര്യം ആരാഞ്ഞത്. കീഴ്ക്കോടതിയിലെ കേസ് രേഖകള്‍ ഹാജരാക്കാനും എതിര്‍കക്ഷികള്‍ക്ക് നോട്ടീസയക്കാനും കോടതി ഉത്തരവിട്ടു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക