Image

കമാന്‍ഡര്‍ മാത്യു ജോണ്‍സന്റെ മാതാവ്‌ ഏലിയാമ്മ മാത്യു (93) നിര്യാതയായി

ബിജു ചെറിയാന്‍ Published on 11 February, 2014
കമാന്‍ഡര്‍ മാത്യു ജോണ്‍സന്റെ മാതാവ്‌ ഏലിയാമ്മ മാത്യു (93) നിര്യാതയായി
ന്യൂയോര്‍ക്ക്‌: യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ്‌ സഭയുടെ അമേരിക്കന്‍ ആര്‍ച്ച്‌ ഡയോസിസ്‌ മുന്‍ കൗണ്‍സില്‍ അംഗം കമാന്‍ഡര്‍ മാത്യു ജോണ്‍സന്റെ (ന്യൂയോര്‍ക്ക്‌) മാതാവും, കോട്ടയം കുമരകം വാഴവേലിത്തറ പരേതനായ വര്‍ക്കി മാത്യുവിന്റെ ഭാര്യയുമായ ഏലിയാമ്മ മാത്യു (93) കുമരകത്തെ സ്വവസതിയില്‍ നിര്യാതയായി. പരേത വാകത്താനം എണ്ണച്ചേരില്‍ കുടുംബാംഗമാണ്‌.

സംസ്‌കാരം ഫെബ്രുവരി 14-ന്‌ വെള്ളിയാഴ്‌ച കുമരകം ആറ്റാമംഗലം യാക്കോബായ സുറിയാനി പള്ളിയിലെ കുടുംബ കല്ലറയില്‍.

വി.എം വര്‍ക്കി, ഗ്രേസി ജോണ്‍, ലൈല ജോര്‍ജ്‌ എന്നിവരാണ്‌ മറ്റ്‌ മക്കള്‍.

രമണി വര്‍ക്കി (വേലങ്ങാട്‌ കുടുംബാംഗം), ഏലിയാമ്മ ജോണ്‍സണ്‍ (വാകത്താനം വാണിയപ്പുരയ്‌ക്കല്‍ കുടുംബാംഗം), ജോണ്‍ മത്തായി (കുറിച്ചി തുരുത്തേമഠം കുടുംബാംഗം), പിന്നൂസ്‌ ജോര്‍ജ്‌ (വാകത്താനം മഠത്തിപ്പറമ്പില്‍ കുടുംബാംഗം) എന്നിവര്‍ ജാമാതാക്കളാണ്‌. എട്ടു പേരക്കുട്ടികളും, പതിനൊന്ന്‌ പേരക്കുട്ടികളുടെ കുട്ടികളുമുള്ള പരേത കുറച്ചുകാലം അമേരിക്കയില്‍ താമസിച്ചിട്ടുണ്ട്‌.

യാക്കോബായ സഭയിലെ സീനിയര്‍ മെത്രാപ്പോലീത്തമാരായ അഭിവന്ദ്യ ഡോ. ഏബ്രഹാം മോര്‍ സേവേറിയോസ്‌, അഭി. ഡോ. തോമസ്‌ മോര്‍ തിമോത്തിയോസ്‌ എന്നിവര്‍ സംസ്‌കാര ശുശ്രൂഷകള്‍ക്ക്‌ മുഖ്യ കാര്‍മികത്വം വഹിക്കുന്നതാണ്‌.
കമാന്‍ഡര്‍ മാത്യു ജോണ്‍സന്റെ മാതാവ്‌ ഏലിയാമ്മ മാത്യു (93) നിര്യാതയായി
Join WhatsApp News
Pathil John Kuriakose Family. 2014-02-11 18:37:10
  Dearest Ammachi, 

You're not around, but your memories still remain captured in our hearts. You were like an angel that came and made our lives beautiful, and now that you are in heaven, we know you are doing the same.

Lovingly, Pathil Family


John Pathil Varghese (Lalu) 2014-02-11 23:07:42
Dear Ammachi,

I was fortunate to visit you few months back with my family. My kids ware also fortunate to see their great Grandma. I saw the happiness you had in seeing us after a long time.
You ware our senior most in our family and now you enjoy the eternal happiness.
You will be remembered as our loving Ammachi.

Loving John Pathil and family.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക