Image

എന്റെ വാലെന്റയിന്‌ (രചന: ജി. പുത്തന്‍കുരിശ്‌)

Published on 11 February, 2014
എന്റെ വാലെന്റയിന്‌ (രചന: ജി. പുത്തന്‍കുരിശ്‌)
രചന: ജി. പുത്തന്‍കുരിശ്‌; സംഗീതം: ജോസി പുല്ലാട്‌; ഗായിക: സുജാത

പ്രേമവല്ലി പൂചൂടി വാസന്തം വരവായി
എന്റെയുള്ളം പൂത്തു തളിര്‍ത്തു പൂവാലന്‍ തുമ്പി (2)
ഒരു കൊച്ചു തെന്നല്‍ വീശുമ്പോള്‍
എന്‍ മേനിയാകെ തഴുകുമ്പോള്‍
എന്റെ രാഗം പൂത്തു തളിര്‍ത്തു പൂവാലന്‍ തുമ്പി
ചെല്ലക്കാറ്റെ ചൊല്ലു ചൊല്ലു നാണമോ (2) `പ്രേമവല്ലി'.
മാമ്പൂവിന്‍ സുഗന്ധമോ ചെമ്പക സൗഗന്ധമോ (2)
എന്റെയുള്ളില്‍ അനുരാഗത്തിന്‍ പൂമഴപെയ്യുന്നു
എന്തിനോ തുടിക്കുന്നൂ എന്‍ അന്തരംഗം അറിയാതെ
എന്‍ നാഥന്‍ എത്താറായെന്‍ കനവും പൂക്കാറായി
ചെല്ലക്കാറ്റെ ചൊല്ലു ചൊല്ലു നാണമോ (2)-പ്രേമവല്ലി
പൊന്‍ പുലരി വിരിയുന്നു ഇളംമൊട്ടു വിടരുന്നു (2)
എന്റെയുള്ളില്‍ അനുഭൂതികളുടെ ചിറകടി കേള്‍ക്കുന്നു
എന്‍ ഹൃദയം കവരാനായി മകരന്ദം നുകരാനായി
എന്‍ നാഥന്‍ എത്താറായെന്‍ പ്രേമം പൂക്കാറായി
ചെല്ലക്കാറ്റെ ചൊല്ലു ചൊല്ലു നാണമോ (2) പ്രേമവല്ലി

http://youtu.be/JwUEcmQMZe8
എന്റെ വാലെന്റയിന്‌ (രചന: ജി. പുത്തന്‍കുരിശ്‌)
Join WhatsApp News
വിദ്യാധരൻ 2014-02-12 10:56:16
മനസ്സിന് കുളിർമ കണ്ണ് ദൃശ്യ സായുജ്യം. നന്നായിരിക്കുന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക