Image

പി.സി. ജോര്‍ജിനെ ഡിവൈഎഫ്‌ഐക്കാര്‍ ചീമുട്ടയെറിഞ്ഞു

Published on 05 November, 2011
പി.സി. ജോര്‍ജിനെ ഡിവൈഎഫ്‌ഐക്കാര്‍ ചീമുട്ടയെറിഞ്ഞു
കാഞ്ഞിരപ്പിള്ളി: വിവാദ പ്രസ്‌താവനയുടെ പേരില്‍ നിയമസഭ ചീഫ്‌ വിപ്പ്‌ പിസി ജോര്‍ജിനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ചീമുട്ടയെറിഞ്ഞു. കാഞ്ഞിരപ്പിള്ളിയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ജോര്‍ജ്‌ സഞ്ചരിച്ച കാറിന്‌ നേരെ ചീമുട്ടയേറിഞ്ഞത്‌.

ജോര്‍ജിന്റെ പത്തനാപുരം പ്രസംഗത്തില്‍ രോഷാകുലരായ പാര്‍ട്ടി പ്രവര്‍ത്തകരാണ്‌ ഇതിന്‌ പിന്നിലെന്ന്‌ കരുതുന്നു. വാളകം സംഭവവുമായി ബന്ധപ്പെട്ട്‌ നടന്ന വിശദീകരണയോഗത്തില്‍ സിപിഎം നേതാക്കളെ രൂക്ഷമായി പിസി ജോര്‍ജ്‌ വിമര്‍ശിച്ചിരുന്നു.എകെ ബാലനെ പട്ടികജാതിക്കാരനെന്നും പൊട്ടനെന്നും വിളിച്ചത്‌ വന്‍വിവാദമുണ്ടായിക്കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക