Image

മായാവതിയെ വിമര്‍ശിച്ച ഡി.ഐ.ജിയെ ഭ്രാന്താശുപത്രിയിലാക്കിയതായി പരാതി

Published on 05 November, 2011
മായാവതിയെ വിമര്‍ശിച്ച ഡി.ഐ.ജിയെ ഭ്രാന്താശുപത്രിയിലാക്കിയതായി പരാതി
ലക്‌നൊ: ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി മായാവതിയ്‌ക്കെതിരെ അഴിമതി ആരോപണമുന്നയിച്ച ഡി.ഐ.ജിയെ ബലംപ്രയോഗിച്ച്‌ മാനസികാരോഗ്യ കേന്ദ്രത്തിലാക്കിയതായി പരാതി.മായാവതി സര്‍ക്കാരിന്റെ അഴിമതിയെക്കുറിച്ച്‌ വാര്‍ത്താ മാധ്യമങ്ങള്‍ക്ക്‌ മുമ്പില്‍ വിവരിച്ച്‌ മണിക്കൂറുകള്‍ക്കകമാണ്‌ നാടകീയമായി മിശ്രയെ പിടികൂടി മാനസികാരോഗ്യ കേന്ദ്രത്തിലടച്ചത

അഗ്‌നിശമന സേനയില്‍ ഡിഐജിയായ ദേവേന്ദ്ര ദത്ത്‌ മിശ്രയെയാണ്‌ ഭ്രാന്താശുപത്രിയിലാക്കിയിരിക്കുന്നത്‌. മായാവതി അഴിമതി നടത്തുന്നുവെന്ന്‌ ഇദ്ദേഹം പരസ്യമായി ആരോപിച്ചിരുന്നു. തനിയ്‌ക്ക്‌ മായാവതിയില്‍ നിന്നും ഭീഷണിയുണ്ടെന്ന്‌ അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക