Image

കരുണാകരനും പുറത്തുനിന്ന്‌ അഭിഭാഷകരെ കൊണ്ടുവന്നിരുന്നു: വി.എസ്‌

Published on 05 November, 2011
കരുണാകരനും പുറത്തുനിന്ന്‌ അഭിഭാഷകരെ കൊണ്ടുവന്നിരുന്നു: വി.എസ്‌
തിരുവനന്തപുരം: കേസുകള്‍ വാദിക്കാന്‍ കെ.കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്തും പുറത്തു നിന്ന്‌ അഭിഭാഷകരെ കൊണ്ടുവന്നിരുന്നതായി മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ വി.എസ്‌. അച്യുതാനന്ദന്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ കേസ്‌ നടത്താന്‍ സര്‍ക്കാര്‍ പണം ഉപയോഗിക്കുന്നതിന്‌ തനിക്ക്‌ അവകാശമുണ്‌ടെന്നും വി.എസ്‌.മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു.

ഇരട്ടപദവി പ്രതിപക്ഷ നേതാവിന്‌ ബാധകമാകില്ലെന്നാണ്‌ തന്റെ അറിവ്‌. എന്നാല്‍ ചീഫ്‌ വിപ്പിന്റെ കാര്യത്തില്‍ ഇത്‌ ബാധകമാകുമെന്നാണ്‌ താന്‍ കരുതുന്നത്‌. ഗണേഷ്‌കുമാറിനും പി.സി.ജോര്‍ജിനുമെതിരായ നിയമനടപടികളുമായി മുന്നോട്ടു പോകും. ബാലകൃഷ്‌ണപിള്ളയ്‌ക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്നും വി.എസ്‌.പറഞ്ഞു.

ലോട്ടറി കേസില്‍ സാന്റിയാഗോ മാര്‍ട്ടിനെതിരെ കേസ്‌ നടത്തിപ്പിനായി ഒരു കോടിയോളം രൂപ അഭിഭാഷകര്‍ക്ക്‌ ഫീസായി നല്‍കിയിട്ടുണ്‌ട്‌. പ്രഗത്ഭരായ അഭിഭാഷകരെവെച്ച്‌ കേസ്‌ വാദിച്ചതുകൊണ്‌ടാണ്‌ സാന്റിയാഗോ മാര്‍ട്ടിന്റെ ലോട്ടറി ബിസിനസ്‌ പൂട്ടിക്കാനായതെന്നും വി.എസ്‌. ചൂണ്ടിക്കാട്ടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക