Image

ഗവര്‍ണര്‍ സ്ഥാനാര്‍ത്ഥിയുടെ പരാമര്‍ശം: ഹിന്ദു സംഘടനകള്‍ അപലപിച്ചു

Published on 05 November, 2011
ഗവര്‍ണര്‍ സ്ഥാനാര്‍ത്ഥിയുടെ പരാമര്‍ശം: ഹിന്ദു സംഘടനകള്‍ അപലപിച്ചു

കെന്റകി: കെന്റകി ഗവര്‍ണറും ഡമോക്രാറ്റിക്‌ പാര്‍ട്ടിക്കാരനുമായ സ്റ്റീവ്‌ ബെഷെയറിനെതിരെ റിപ്പബ്ലിക്കന്‍ സെനറ്ററും ഈ മാസം എട്ടിന്‌ നടക്കുന്ന ഗവര്‍ണര്‍ തെരഞ്ഞെടുപ്പില്‍ ബെഷയറിന്റെ മുഖ്യ എതിരാളിയുമായ ഡേവിവ്‌ വില്യംസ്‌ നടത്തിയ ഹിന്ദുത്വ പരാമര്‍ശം വിവാദമാവുന്നു. ഇന്ത്യന്‍ കമ്പനിയായ ഫ്‌ളെക്‌സ്‌ ഫിലിംസിന്റെ നിര്‍മാണ പ്ലാന്റ്‌ ഉദ്‌ഘാടനച്ചടങ്ങില്‍ ബെഷയര്‍ പങ്കെടുത്തതിനെതിരെ വില്യംസ്‌ നടത്തിയ പരാമര്‍ശങ്ങളാണ്‌ വിവാദമായത്‌. ഹിന്ദുമതാചാരപ്രകാരം സംഘടിപ്പിച്ച ഉദ്‌ഘാടന ചടങ്ങില്‍ ബെഷയര്‍ പങ്കെടുത്തത്‌ തെറ്റല്ലെങ്കിലും ഹിന്ദുമതവിശ്വാസിയെപ്പോലെ ചടങ്ങില്‍ പെരുമാറുകയും വിഗ്രഹാരാധനയില്‍ പങ്കുചേരുകയും ചെയ്‌ത ബെഷയറിന്റെ നടപടി ക്രിസ്‌തുമത വിരുദ്ധമാണെന്നായിരുന്നു വില്യംസിന്റെ പ്രസ്‌താവന.

ഗവര്‍ണര്‍ സ്ഥാനത്തേക്ക്‌ ബെഷയറിന്റെ എതിരാളിയായ വില്യംസ്‌ അഭിപ്രായ സര്‍വെകളില്‍ പിന്നില്‍ നില്‍ക്കുന്നതിനിടെയാണ്‌ വിവാദ പ്രസ്‌താവന നടത്തിയത്‌. ഗവര്‍ണറുടെ ഇത്തരത്തിലുള്ള പെരുമാറ്റം കെന്റക്കിയിലെ ജനങ്ങള്‍ അംഗീകരിക്കില്ലെന്നും വില്യംസ്‌ പറഞ്ഞുവെച്ചു. താന്‍ ബുദ്ധമത വിശ്വാസികളുടെയും ജൂതന്‍മാരുടെയുമെല്ലാം ക്ഷേത്രങ്ങളിലും പള്ളികളിലും സന്ദര്‍ശനം നടത്തിയുട്ടുണ്‌ടെങ്കിലും ബെഷയറിനെപ്പോലെ വിഗ്രഹാരാധനയില്‍ പങ്കാളിയായിട്ടില്ല. തനിക്ക്‌ ഹിന്ദുക്കളോടോ ഹിന്ദുമതത്തോടെ ബഹുമാനക്കുറവില്ലെന്ന്‌ വില്യംസ്‌ പിന്നീട്‌ വിശദീകരിച്ചെങ്കിലും വില്യംസിന്റെ പ്രസ്‌താവനക്കെതിരെ രൂക്ഷ വിമര്‍ശനമാണ്‌ പലകോണുകളില്‍ നിന്നും ഉയരുന്നത്‌.

തെരഞ്ഞെടുപ്പില്‍ തോല്‍വി ഉറപ്പായതോടെയാണ്‌ വില്യംസ്‌ ഇത്തരം വിവാദവിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്‌ടുവരുന്നതെന്ന്‌ ബെഷയറിന്റെ ഓഫീസ്‌ അറിയിച്ചു. ഹിന്ദുമതാചാരപ്രകാരം സംഘടിപ്പിച്ച ഒരു ചടങ്ങിനെ വിഗ്രഹാരാധനയായി ചിത്രീകരിക്കുന്നത്‌ അപലപനീയമാണെന്ന്‌ നെവാഡയിലെ ഹിന്ദു പുരോഹിതനായ രാജന്‍ സെഡ്‌ പറഞ്ഞു. വില്യംസിന്റെ പ്രസ്‌താവന ഹിന്ദു സമൂഹത്തിനാകെ അപമാനമാണെന്ന്‌ ഹിന്ദു അമേരിക്കന്‍ ഫൗണ്‌ടേഷന്‍ പ്രിതിനിധി സുഹാഗ്‌ ശുക്ല പറഞ്ഞു. വൈറ്റ്‌ ഹൗസിലെ ഇന്റര്‍ഫെയ്‌ത്ത്‌ കൗണ്‍സിലിലെ ഏക ഹിന്ദു അമേരിക്കന്‍ അംഗമായ അഞ്ചു ഭാര്‍ഗവയും വില്യംസിന്റെ പ്രസ്‌താവനയെ അപലപിച്ചു. മേരിലാന്‍ഡില്‍ നിന്നുള്ള പ്രതിനിധികളും ഇന്ത്യന്‍ വംശജരുമായ കുമാര്‍ ബാര്‍വെ, അരുണ മില്ലര്‍, സാം അറോറ എന്നിവരും വില്യംസിന്റെ പ്രസ്‌താവനയെ രൂക്ഷമായി വിമര്‍ശിച്ചു. സംഭവത്തില്‍ വില്യംസ്‌ മാപ്പു പറയണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

 

USINPAC demands immediate apology from Sen. David Williams (R-KY) for his disparaging remarks against Hindus

November 3, 2011, Washington DC: The US India Political Action Committee (USINPAC) strongly condemns the disparaging remarks by Kentucky gubernatorial candidate David Williams about Governor Steve Beshear participation in a Hindu groundbreaking ceremony. Gov. Beshear was participating in a ceremony to mark the opening of a new flexible packaging plant designed to bring $180 million in investment and 250 jobs to Kentucky.
 
Expressing regret at the remarks, USINPAC Chairman Sanjay Puri said, “It is unfortunate that instead of appreciating the large number of jobs and investment the plant will bring to Kentucky, candidate David William choose to display such intolerance and disrespect towards the religious sentiments of the Indian-American community. The voters in Kentucky are a diverse and tolerant community, and candidate William is misguided to assume that such desperate remarks would bring him more votes.” According to the 2011 Census Kentucky is home to 12,501 Indian-Americans.
 
David Williams said that Gov. Beshear’s actions were tantamount to “idolatry.” He further said that as a Christian, he would not participate in Jewish, Muslim, or Hindu prayers, and hoped Hindus would open their eyes and “receive Jesus Christ as their personal savior.” On behalf of the 2.7 million strong Indian-American community, USINPAC demands an immediate apology from David Williams. 
 

HAF Speaks Directly with Kentucky State Senator

David Williams about Intolerant Remarks

Washington D.C. (November 4, 2011) -- The Hindu American Foundation (HAF) sought clarification and an apology from Kentucky Senator David Williams (R-KY) in a telephone conversation yesterday, after his latest remarks about Governor Beshear’s “participation” in a Hindu ground-breaking ceremony.  Williams, the GOP Nominee for Governor, initially made waves on Tuesday for criticizing Beshear and expressing his hope that Hindus accepted Jesus Christ as their savior.  His comments were met with disappointment and shock from the Hindu American community and were strongly condemned by HAF.  
 
Given a chance to clarify his previous statements, however, Williams continued to attack Gov. Beshear by calling his actions “in direct opposition to his own expressed Christian faith which recognizes but one God,” prompting the Foundation’s Managing Director and Legal Counsel, Suhag Shukla, Esq. to write to the Williams’ campaign.  The State Senator responded by directly calling Shukla to discuss the issue in a conversation Shukla described as “civil.”   
 
“While we strongly disagree with Senator Williams’ comments and opinions, we appreciate his efforts in reaching out to us,” said Shukla.  “The conversation provided a good opportunity to educate the Senator about Hindu beliefs and traditions and we hope to continue the dialogue.”
 
Shukla stated that she also conveyed to Williams that his comments were deeply offensive to Hindus and that they had received emails and phone calls of solidarity from many other Christians who disagree with the Senator’s comments. Although Williams reiterated that as a Christian it was his hope that Hindus receive Christ as their savior, he added that he did not intend to offend Hindus and would never, in his official capacity, discriminate against anyone on the basis of their beliefs.
 
“We certainly acknowledge the Senator’s beliefs, but we hold completely irreconcilable worldviews -- that of religious pluralism and religious exclusivism,” continued Shukla.  “Hindus hold the view that there exist multiple, valid paths to relate to God, whereas the Senator believes that the only true path lies in his.  While I may disagree, so long as such beliefs are not imposed upon or used to harass, intimidate, or curtail the rights and freedoms of others through mechanisms of the state, provocation, hate speech, fraud, duress, or coercion, he is free to hold them in our great democracy.”
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക