Image

അല്‍ക്വയ്ദ നേതാവ് ഇല്യാസ് കശ്മീരി കൊല്ലപ്പെട്ടു

Published on 05 June, 2011
അല്‍ക്വയ്ദ നേതാവ് ഇല്യാസ് കശ്മീരി കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ ഭീകര സംഘടനയായ അല്‍ക്വയ്ദയുമായി ബന്ധമുള്ള പാക് തീവ്രവാദി നേതാവ് ഇല്യാസ് കശ്മീരി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ദക്ഷിണ വസീറിസ്താനില്‍ വെച്ച് അമേരിക്കയുടെ പൈലറ്റില്ലാ വിമാന ആക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ കശ്മീരി അടക്കം ഒമ്പത് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. . അല്‍ഖാഇദയുമായി ബന്ധമുള്ള ഹര്‍ക്കതുല്‍ ജിഹാദ് അല്‍ ഇസ്‌ലാമിയുടെ നേതാവാണ് ഇല്യാസ് കശ്മീരി. ദക്ഷിണ വസീറിസ്്താനിലെ വാനാ ബസാറിന് സമീപം തമ്പടിച്ച ഇരുപതോളം തീവ്രവാദികളെ ലക്ഷ്യമിട്ടാണ് അമേരിക്ക അക്രമണം നടത്തിയത്. ഒമ്പതു പേര്‍ കൊല്ലപ്പെടുകയും മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇല്യാസ് കാഷ്മീരിയുടെ തലയ്ക്ക് അമേരിക്ക 50 ലക്ഷം ഡോളര്‍ വിലിയിട്ടിരുന്നു. ഇല്യാസ് കാഷ്മീരിയെ ജൂലൈയ്ക്കുള്ളില്‍ പിടികൂടണമെന്ന് അമേരിക്ക പാക്കിസ്ഥാനോട് കഴിഞ്ഞ ആഴ്ച ആവശ്യപ്പെട്ടിരുന്നു. നീക്കങ്ങള്‍ നിരീക്ഷിച്ച് അറിയിക്കണമെന്ന് ആവശ്യപ്പെട്ട് കാഷ്മീരി ഉള്‍പ്പെടെ അഞ്ച് തീവ്രവാദികളുടെ പട്ടികയും യുഎസ് പാക്കിസ്ഥാന് കൈമാറിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക