Image

കോയമ്പത്തൂരില്‍ വാഹനാപകടം: 7 പേര്‍ മരിച്ചു

Published on 06 November, 2011
കോയമ്പത്തൂരില്‍ വാഹനാപകടം: 7 പേര്‍ മരിച്ചു
കോയമ്പത്തൂര്‍ :കോയമ്പത്തൂരിലുണ്ടായ വാഹനാപകടത്തില്‍ ഏഴുപേര്‍ മരിച്ചു. അപകടത്തില്‍ മൂന്ന്‌ മലയാളികള്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റു. മരിച്ചവരില്‍ മലയാളികള്‍ ഉണ്ടോ എന്ന്‌ അറിവായിട്ടില്ല. സേലം- കോയമ്പത്തൂര്‍ ബൈപ്പാസില്‍ സിത്തോട്‌ സമത്താപുരത്ത്‌ ബസ്‌ ടാങ്കര്‍ലോറിയുമായി കൂട്ടിയിടിച്ചാണ്‌ അപകടമുണ്ടായത്‌.

പരുക്കേറ്റ മൂന്നുമലയാളികളെയും മറ്റു യാത്രക്കാരെയും കോവൈ ഭവാനി ഗവ.ആശുപത്രി, ഇറോഡ്‌ ഗവ.ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. ഇന്ന്‌ ബാംഗ്ലൂരില്‍ നിന്ന്‌ കോയമ്പത്തൂരിലേക്ക്‌ വരികയായിരുന്ന എസ്‌ആര്‍എം ട്രാവല്‍സിന്റെ സെമിസ്ലീപ്പര്‍ ബസാണ്‌ ടാങ്കര്‍ലോറിയുമായി കൂട്ടിയിടിച്ച്‌ തീപിടിച്ചത്‌. രണ്ട്‌ സ്‌ത്രീകളും ഒരു കുട്ടിയും അടക്കം ഏഴുപേര്‍ ബസിനുള്ളില്‍ തന്നെ വെന്തുമരിക്കുകയായിയിരുന്നു. ആകെ 23 യാത്രക്കാരാണ്‌ ഉണ്ടായിരുന്നത്‌. പുലര്‍ച്ചെ നാലോടെയായിരുന്നു അപകടം. ടാങ്കര്‍ അമിത വേഗത്തിലായിരുന്നെന്ന്‌ റിപ്പോര്‍ട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക