Image

ടൈറ്റാനിയം അഴിമതിയില്‍ കുഞ്ഞാലിക്കുട്ടിയും ഇബ്രാഹിംകുഞ്ഞും പണം കൈപ്പറ്റി. റൗഫ്‌

Published on 06 November, 2011
ടൈറ്റാനിയം അഴിമതിയില്‍ കുഞ്ഞാലിക്കുട്ടിയും ഇബ്രാഹിംകുഞ്ഞും പണം കൈപ്പറ്റി. റൗഫ്‌
കോഴിക്കോട്‌: ടൈറ്റാനിയം, കെഎംഎംഎല്‍ ഇടപാടുകളില്‍ മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടിയും, വി.കെ.ഇബ്രാഹിംകുഞ്ഞും പണം കൈപ്പറ്റിയെന്ന്‌ കെ.എ.റൗഫ്‌ ആരോപിച്ചു. ടൈറ്റാനിയം, കെഎംഎംഎല്‍ ഇടപാടുകളില്‍ അഴിമതി നടത്താന്‍ കുഞ്ഞാലിക്കുട്ടി ആളെ നിയോഗിച്ചിരുന്നുവെന്ന്‌ റൗഫ്‌ പറഞ്ഞു. രാജീവ്‌ എന്നയാളെയാണ്‌ ഇതിന്‌ നിയോഗിച്ചതെന്നും റൗഫ്‌ പറഞ്ഞു.

സംഭവത്തെകുറിച്ച്‌ സിബിഐ അന്വേഷണം വേണം. ഇതു സംബന്ധിച്ച്‌ തെളിവു നല്‍കാന്‍ തയാറാണെന്നും ഇടപാടുമായി ബന്ധപ്പെട്ട്‌ ഡ്യൂപ്ലിക്കേറ്റ്‌ കുഞ്ഞാപ്പയെ ചോദ്യം ചെയ്യണമെന്നും റൗഫ്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക