Image

സ്‌നേഹസീമ (കവിത: വാസുദേവ്‌ പുളിക്കല്‍)

Published on 12 February, 2014
സ്‌നേഹസീമ (കവിത: വാസുദേവ്‌ പുളിക്കല്‍)
മഞ്ഞിന്റെ ചിറകില്‍ മധുരം പുരട്ടാന്‍
ഫെബ്രുവരിക്കൊരു ദിവസം
സ്‌നേഹലാളനമേറ്റു മയങ്ങും
നിലാവില്‍നിന്നൊരു സന്ദേശം
രാഗാര്‍ദ്രലോലരാം കമിതാക്കളെല്ലാം
കാത്തുകാത്തിരുന്നൊരു ദിവസം
വാലന്റയിന്‍, പ്രേമമധു പൊഴിയുന്നൊരു വാലന്റയിന്‍
ഹ്രുദയതന്ത്രിയില്‍ പുതുരാഗം മീട്ടും
പുലരിരശ്‌മിതന്‍ കൈവളനാദം
ഓരോ മനസ്സും തിരശ്ശീല നീക്കി
നര്‍ത്തനമാടും ജീവിതരംഗം
പാട്ടും, കളിയും, ചിരിയും, മൊഴിയും
ആര്‍ത്തുരസിച്ച്‌ മദിക്കും ദിവസം
സ്‌നേഹം തേടി, പ്രേമം തേടി, മോഹവുമായി
ആരും പോകും, കൂടെ പോകും പുണ്യദിനം
വലന്റയിന്‍, പ്രേമമധു പൊഴിയുന്നൊരു വലന്റയിന്‍.

വാസുദേവ്‌ പുളിക്കല്‍

Vasudev.pulickal@gmail.com
സ്‌നേഹസീമ (കവിത: വാസുദേവ്‌ പുളിക്കല്‍)സ്‌നേഹസീമ (കവിത: വാസുദേവ്‌ പുളിക്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക