Image

യു.പിയില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട്‌ 7 പേര്‍ മരിച്ചു

Published on 06 November, 2011
യു.പിയില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട്‌ 7 പേര്‍ മരിച്ചു
ലക്‌നോ: ഉത്തര്‍പ്രദേശില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട്‌ 7 പേര്‍ മരിച്ചു. യു.പിയിലെ പില്‍ഖുവയിലെ പഞ്ചശീല്‍ നഗറില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ട്രക്ക്‌ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഒന്‍പത്‌ പേര്‍ക്ക്‌ പരിക്കേറ്റു. ഹരിയാനയിലെ പല്‍വാലില്‍ നിന്നും ഗര്‍മുഖദേശ്വറിലേക്ക്‌ പോവുകയായിരുന്ന ട്രക്കാണ്‌ അപകടത്തില്‍പെട്ടത്‌. രക്ഷാപ്രവര്‍ത്തനം നടന്നുവരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക