Image

മോസായിലെ കുതിരമീനുകള്‍: സ്വാതി റെഡ്ഡി നായിക

Published on 16 February, 2014
മോസായിലെ കുതിരമീനുകള്‍: സ്വാതി റെഡ്ഡി നായിക
നവാഗതനായ അജിത്ത്‌ പിള്ള സംവിധാനം ചെയ്യുന്ന മോസായിലെ കുതിരമീനുകള്‍ എന്ന ചിത്രത്തില്‍ സ്വാതി റെഡ്ഡി നായികയാകുന്നു. ചിത്രത്തില്‍ മുസ്‌ലീം വേഷമാണ്‌ സ്വാതിക്ക്‌.

റെഡ്ഡി ആസിഫ്‌ അലിയും സണ്ണിവെയ്‌നും മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തില്‍ ജനനി അയ്യരാണ്‌ മറ്റൊരു നായികാ വേഷം ചെയ്യുന്നത്‌. പൂര്‍ണമായും ലക്ഷദ്വീപില്‍ വച്ച്‌ ചിത്രീകരിക്കുന്ന ചിത്രമെന്ന പ്രത്യേകതയും മോസായിലെ കുതിരമീനുകള്‍ക്കുണ്ട്‌. നെടുമുടി വേണുവാണ്‌ മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്‌. ആമേന്‍ എന്ന ചിത്രത്തിന്റെ ഛായാഗ്രഹകന്‍ അഭിനന്ദ്‌ രാമാനുജമാണ്‌ ചിത്രം ക്യാമറയിലാക്കുന്നത്‌.

പ്രശാന്ത്‌ പിള്ളയുടേതാണ്‌ സംഗീതം. ആമേന്‍ എന്ന ചിത്രത്തിലൂടെയാണ്‌ സ്വാതി മലയാളത്തില്‍ അരങ്ങേറ്റം നടത്തിയത്‌. ഗ്ലാമര്‍ പ്രദര്‍ശനത്തിന്റെ ആവശ്യമേതുമില്ലാത്തൊരു റോളായിരുന്നു ആമേനിലേത്‌.

നേരത്തെ സ്വാതിക്ക്‌ ലഭിച്ച വേഷം ചെയ്യാന്‍ ആന്‍ഡ്രിയെയായിരുന്നു പരിഗണിച്ചിരുന്നത്‌. എന്നാല്‍ പിന്നീട്‌ ആന്‍ഡ്രിയ പിന്മാറിയതിനെ തുടര്‍ന്ന്‌ സ്വാതിയുടെ കയ്യില്‍ എത്തിപ്പെടുകയായിരുന്നു.
മോസായിലെ കുതിരമീനുകള്‍: സ്വാതി റെഡ്ഡി നായിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക