Image

കാന്‍സര്‍: അറിഞ്ഞിരിക്കേണ്ടത്‌

Published on 16 February, 2014
കാന്‍സര്‍: അറിഞ്ഞിരിക്കേണ്ടത്‌
പുകവലി ഒഴിവാക്കുക. പുകവലിക്കാരുടെ സാന്നിധ്യമുളള മുറിയിലിരിക്കുന്നതും നല്ലതല്ല. ഇവര്‍ പുറന്തളളുന്ന പുകയില്‍ കാന്‍സറിനു കാറണമായ 60 ല്‍ അധികം വിഷപദാര്‍ഥങ്ങളുണ്‌ട്‌. ഇത്തരം പുക ശ്വസിക്കുന്നതും അപകടമാണ്‌. പുകയിലമുറുക്ക്‌ ഒഴിവാക്കുന്നതു വായ, തൊണ്‌ട, ശ്വാസകോശം. അന്നനാളം, ആമാശയം എന്നിവയില്‍ കാന്‍സറിനുളള സാധ്യത കുറയ്‌ക്കും. പുകയില ഉത്‌പന്നങ്ങളുടെ ഉപയോഗവും ഉപേക്ഷിക്കുക. മദ്യപാനം പൂര്‍ണമായും ഒഴിവാക്കണം.

കരിഞ്ഞ ഭക്ഷണപദാര്‍ഥങ്ങളും പൂപ്പല്‍ ബാധിച്ച ഭക്ഷണസാധനങ്ങളും കഴിക്കരുത്‌.പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെട്ട സസ്യാഹാരം ശീലമാക്കുക. ദിവസവും 400 മുതല്‍ 800 ഗ്രാം വരെ പഴങ്ങളും പച്ചക്കറികളും ആഹാരത്തിലുള്‍പ്പെടുത്തുക.

ഉപ്പിലിട്ട ആഹാരപദാര്‍ഥങ്ങള്‍, ഭക്ഷ്യഎണ്ണ എന്നിവയുടെ ഉപയോഗം പരമാവധി കുറയ്‌ക്കുക.
ലൈംഗിക ജീവിതം നയിക്കുന്ന സ്‌ത്രീകള്‍ സെര്‍വിക്കല്‍ സ്‌മിയര്‍ ടെസ്റ്റിനു വിധേയമാകണം.

വ്യായാമം ശീലമാക്കുക. നടത്തം ഗുണപ്രദം. ചുവന്നമുളകിന്റെ ഉപയോഗം, ചൂടുകൂടിയ ആഹാരം എന്നിവ കഴിയുന്നത്ര ഒഴിവാക്കുന്നതു ആമാശയ കാന്‍സര്‍സാധ്യത കുറയ്‌ക്കും. മാര്‍ക്കറ്റില്‍ നിന്നു വാങ്ങുന്ന പച്ചക്കറികള്‍, ഫലങ്ങള്‍, കറിവേപ്പില, മല്ലിയില, പൊതിനയില എന്നില ധാരാളം ശുദ്ധജലത്തില്‍ കഴുകി മാത്രം ഉപയോഗിക്കുക. പച്ചക്കറികള്‍ ഏറെ നേരം ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത വെളളത്തില്‍ (വിനാഗരിയോ പുളിവെളളമോ ചേര്‍ത്ത വെളളത്തിലോ)സൂക്ഷിച്ച ശേഷമേ പാകം ചെയ്യാവൂ.
കാന്‍സര്‍: അറിഞ്ഞിരിക്കേണ്ടത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക