Image

ലോകസുന്ദരി: മിസ് വെനസ്വേല ഇവിയന്‍ സര്‍ക്കോസിനെ തെരഞ്ഞെടുത്തു

Published on 06 November, 2011
ലോകസുന്ദരി: മിസ് വെനസ്വേല ഇവിയന്‍ സര്‍ക്കോസിനെ തെരഞ്ഞെടുത്തു

ലണ്ടന്‍: ലോകസുന്ദരി മത്സരത്തില്‍ മിസ് വെനസ്വേല ഇവിയന്‍ സര്‍ക്കോസിനെ തെരഞ്ഞെടുത്തു. 122 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരിമാര്‍ പങ്കെടുത്തു. 

ഫിലിപ്പീന്‍സിന്റെ ജെന്‍ഡോളിന്‍ റുവായിസാണ് റണ്ണറപ്പ്. പോര്‍ട്ടോ റിക്കോ സുന്ദരി ആമന്ത വിലനോവ മൂന്നാം സ്ഥാനം നേടി.

ഇന്ത്യയെ പ്രതിനിധാനം ചെയ്ത മുംബൈ സ്വദേശി കനിഷ്ത ധന്‍കര്‍ (see photo second) ആദ്യ മുപ്പതില്‍ ഇടംപിടിച്ചു. 2000ല്‍ പ്രിയങ്കാ ചോപ്രയാണ് അവസാനമായി മിസ് വേള്‍ഡ് കിരീടം ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. 1966ല്‍ റീത്താഫാരിയ, 1994ല്‍ ഐശ്വര്യാറായ്, 1997ല്‍ ഡയാന ഹെയ്ഡന്‍, 1999ല്‍ യുക്താമുഖി എന്നിവരും ലോകസുന്ദരിപ്പട്ടം ചൂടിയ ഇന്ത്യക്കാരികളാണ്. 

സര്‍ക്കോസിലൂടെ വെനസ്വേല ഇതു ആറാം തവണയാണ് ലോക സുന്ദരിപട്ടം സ്വന്തമാക്കുന്നത്.

ലോകസുന്ദരി: മിസ് വെനസ്വേല ഇവിയന്‍ സര്‍ക്കോസിനെ തെരഞ്ഞെടുത്തു
ലോകസുന്ദരി: മിസ് വെനസ്വേല ഇവിയന്‍ സര്‍ക്കോസിനെ തെരഞ്ഞെടുത്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക