നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന യുവജനസഖ്യത്തിന്റെ 2011-2013 -ലെ പുതിയ
ചുമതലക്കാരായി ഡോ. മാര്‍ തിയഡോഷ്യസ് എപ്പിസ്ക്കോപ്പ (പ്രസിഡന്റ്) റവ.
റ്റി. എബ്രഹാം(വൈസ് പ്രസിഡന്റ്), ജോണ്‍ വര്‍ഗ്ഗീസ്(സെക്രട്ടറി),
ബാബു.പി.സൈമണ്‍(ട്രഷറര്‍), ബിനു സി. തോമസ്(അസംബ്ലി മെമ്പര്‍), ബാബു
വര്‍ഗ്ഗീസ്, ജോണ്‍ കെ.ഫിലിപ്പ്(ഓഡിറ്റേഴ്സ്) എന്നിവര്‍ ചുമതലയേറ്റു.
നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തില്‍ ഉള്‍പ്പെടുന്ന ഏഴു റീജിയണുകളില്‍
നിന്നുള്ള പ്രതിനിധികള്‍ ഉള്‍പ്പെടുന്ന യുവജനസഖ്യം ഭദ്രാസന അസംബ്ലിയില്‍
നിന്നാണ് ചുമതലക്കാരെ തിരഞ്ഞെടുത്തത്. ഭദ്രാസന സെക്രട്ടറിയായി
തിരഞ്ഞെടുക്കപ്പെട്ട ജോണ്‍ വര്‍ഗ്ഗീസ് (ജോജി ഡിട്രോയിറ്റ്) മാര്‍ത്തോമ്മാ
സഭയിലെ സീനിയര്‍ വൈദികനായ റവ. ഫിലിപ്പ് വര്‍ഗ്ഗീസിന്റെ മകനാണ്. ഭദ്രാസന
അസംബ്ലി അംഗം, ഭദ്രാസന യുവജനസഖ്യം ട്രഷറര്‍, മിഡ് വെസ്റ്റ് റീജിയണ്‍
സെക്രട്ടറി, ശാഖാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭദ്രാസന ട്രഷറര്‍ ബിജു പി.സൈമണ്‍(ഡാലസ്) സൗത്ത് ഈസ്റ്റ് റീജിയണിന്റെ
മുന്‍സെക്രട്ടറിയും 2011-ലെ യുവജനസഖ്യം നാഷണല്‍ കോണ്‍ഫ്രന്‍സിന്റെ ജനറല്‍
കണ്‍വീനറുമാണ്. അസംബ്ലി മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട ബിനു സി.
തോമസ്(ഫിലഡെല്‍ഫിയ) സൗത്ത് ഈസ്റ്റ് റീജിയണിന്റെ മുന്‍സെക്രട്ടറിയാണ്.
നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന യുവജനസഖ്യം ക്രിസ്തീയ സാക്ഷ്യം
നിര്‍വഹിക്കുക, ദൈവസ്നേഹം പങ്കുവയ്ക്കുക, എന്നീ ദൗത്യം ഏറ്റെടുത്തുകൊണ്ട്
ക്രിയാത്മകമായി പ്രതികരിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം
കൊടുക്കും. ഭദ്രാസന യുവജനസഖ്യത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഏവരുടേയും
സഹകരണം പുതിയ ചുമതലക്കാര്‍ അഭ്യര്‍ത്ഥിച്ചു. ഭദ്രാസന യുവജനസഖ്യത്തിന്റെ
പുതിയ നേതൃത്വത്തിന് മുന്‍ ഭദ്രാസന യുവജനസഖ്യം നേതാക്കള്‍ ആശംസകള്‍
അറിയിച്ചു.