Image

ചേര്‍ത്തല ലോറി മരത്തിലിടിച്ച്‌ രണ്ടുപേര്‍ മരിച്ചു

Published on 07 November, 2011
ചേര്‍ത്തല ലോറി മരത്തിലിടിച്ച്‌ രണ്ടുപേര്‍ മരിച്ചു
ചേര്‍ത്തല: ചേര്‍ത്തല ടൗണിനോടടുത്ത്‌ ദേശീയപാതയില്‍ മിനിലോറി നിയന്ത്രണംവിട്ട്‌ മരത്തിലിടിച്ചു രണ്‌ടുപേര്‍ മരിച്ചു. ഡ്രൈവര്‍ക്കു ഗുരുതര പരിക്കേറ്റു. ട്രാഫിക്‌ പോലീസുകാരനായ എസ്‌.രാജേഷ്‌, പെരുമ്പാവൂര്‍ റൈസ്‌മില്‍ ജീവനക്കാരന്‍ വര്‍ഗീസ്‌ എന്നിവരാണ്‌ മരിച്ചത്‌. പരിക്കേറ്റ മിനിലോറി ഡ്രൈവര്‍ പത്തനംതിട്ട ഓരിയത്ത്‌ ജയിംസി(26)നെ ആശുപത്രിയി ല്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 9.15-ഓടെയാണ്‌ അപകടം.

പെരുമ്പാവൂരില്‍നിന്ന്‌ അരി കയറ്റി തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന മിനിലോറിയെ പിന്നില്‍നിന്നു വന്ന മറ്റൊരു വാഹനം മറികടക്കാന്‍ ശ്രമിക്കവേ നിയന്ത്രണംവിട്ട മിനിലോറി വൈദ്യുതിപോസ്റ്റില്‍ ഇടിച്ചശേഷം മരത്തിലിടിച്ചു നില്‍ക്കുകയായിരുന്നു. മിനിലോറിയുടെ കാബിനില്‍ കുടുങ്ങിയ രാജേഷും വര്‍ഗീസും സംഭവസ്ഥലത്തുതന്നെ മരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക