Image

പ്രായം പ്രശ്‌നമല്ല, പ്രതിഭയാണ്‌ പ്രധാനം: മാധുരി

Published on 18 February, 2014
പ്രായം പ്രശ്‌നമല്ല, പ്രതിഭയാണ്‌ പ്രധാനം: മാധുരി
സിനിമയില്‍ പ്രായം പ്രശ്‌നമല്ലെന്നും അഭിനയ പ്രതിഭയാണ്‌ വേണ്ടതെന്നും ബോളിവുഡ്‌ നടി മാധുരി ദീക്ഷിത്‌ വെളിപ്പെടുത്തി. ഒരു അഭിമുഖത്തിലാണ്‌ നടിയുടെ വെളിപ്പെടുത്തല്‍. 10 വയസിലും ഇരുപത്‌ വയസിലും നൂറു വയസിലും പ്രതിഭ എന്നത്‌ ഒരുപോലെ ആയിരിക്കും. പ്രായം കൂടുന്തോറും അതിന്‌ അനുസരിച്ചുള്ള മാറ്റങ്ങള്‍ സംഭവിക്കുമെന്ന്‌ മാത്രം മാധുരി പറഞ്ഞു.

വിവാഹശേഷം അഭിനയ പ്രതിഭ കുറയില്ല. ഷര്‍മിള ടാഗോര്‍ വിവാഹശേഷമാണ്‌ കൂടുതലായി അഭിനയിച്ചത്‌. ചിലര്‍ വിവാഹത്തിനു ശേഷം അഭിനയിക്കില്ലായിരിക്കാം. അത്‌ വ്യക്തിപരമായ തീരുമാനമാണ്‌. വിവാഹശേഷം അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട്‌ സിനിമയില്‍ കടുത്ത നിയമങ്ങള്‍ ഒന്നും തന്നെ ഇല്ലെന്നും മാധുരി പറ!ഞ്ഞു.

ദേദ്‌ ഇഷ്‌കിയ, ഗുലാബ്‌ ഗ്യാങ്‌ എന്നീ സിനിമകളിലൂടെ മാധുരി ശക്തമായ രണ്ടാം വരവും നടത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക