Image

ഐശ്വര്യവും ആയിരം കാകവും: ഐശ്വര്യാ റായ്‌ കളരി യോദ്ധാവിന്റെ വേഷത്തില്‍

Published on 18 February, 2014
ഐശ്വര്യവും ആയിരം കാകവും: ഐശ്വര്യാ റായ്‌ കളരി യോദ്ധാവിന്റെ വേഷത്തില്‍
പ്രമുഖ തെന്നിന്ത്യന്‍ സംവിധായകന്‍ പി.വാസു ഒരുക്കുന്ന `ഐശ്വര്യവും ആയിരം കാകവും' എന്ന ചിത്രത്തില്‍ ബോളിവുഡ്‌ നടി ഐശ്വര്യാ റായ്‌ കളരിയോദ്ധാവിന്റെ വേഷത്തിലെത്തുന്നു. തമിഴിലും തെലുങ്കിലുമായാണ്‌ ചിത്രം ഒരുങ്ങുന്നത്‌. ഗ്‌ളോബല്‍ സ്റ്റുഡിയോസിന്റെ ബാനറല്‍ കെ.രമേഷാണ്‌ ചിത്രം നിര്‍മിക്കുന്നത്‌.

യോദ്ധാവിന്റെ വേഷമായതിനാല്‍ തന്നെ ഇനി ആയോധന മുറകള്‍ പഠിക്കാനുള്ള തീവ്രശ്രമത്തിലായിരിക്കും ഐശ്വര്യയെന്നും വാസു പറഞ്ഞു. അടുത്തിടെ മുംബയിലെത്തിയ വാസു ഐശ്വര്യയുമായി കൂടിക്കാഴ്‌ച നടത്തുകയും സിനിമയുടെ കഥ അവരെ പറഞ്ഞു കേള്‍പ്പിക്കുകയും ചെയ്‌തു. കഥ കേട്ട ഐശ്വര്യ അഭിനയിക്കാന്‍ സമ്മതം മൂളുകയായിരുന്നു. കളരി

ചിത്രത്തിലെ നായകനെ തീരുമാനിച്ചിട്ടില്ല. തെന്നിന്ത്യയിലെ രണ്ടു പ്രമുഖ നായകന്മാരെയാണ്‌ ഈ സിനിമയിലെ വേഷത്തിനായി കണ്ടുവച്ചിരിക്കുന്നത്‌. ഇതു സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകും.
ഐശ്വര്യവും ആയിരം കാകവും: ഐശ്വര്യാ റായ്‌ കളരി യോദ്ധാവിന്റെ വേഷത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക