Image

ഇത്‌ പരാജയപെടാന്‍പാടില്ലാത്ത സമരം: ഐഷ പോറ്റി

അനില്‍ പെണ്ണുക്കര Published on 18 February, 2014
ഇത്‌ പരാജയപെടാന്‍പാടില്ലാത്ത സമരം: ഐഷ പോറ്റി
ആറന്മുളയില്‍ നടക്കുന്നത്‌പരാജയപ്പെടാന്‍പാടില്ലാത്ത ഒരു സമരം ആണെന്ന്‌ ഐഷപോറ്റി എംഎല്‍എ. സ്വന്തംവീടുംനാടുംസംസ്‌കാരവും വിശ്വാസങ്ങളും ഒക്കെ ആക്രമിക്കപെടുമ്പോള്‍സ്വയരക്ഷക്ക്‌ ഉള്ളസമരമാണിത്‌. ആറന്മുളവിമാന താവളവിരുദ്ധ ഏകോപന സമിതിയുടെ ഏഴാംനാള്‍ സത്യാഗ്രഹത്തിന്റെ ഉദ്‌ഘാടന പ്രസംഗംനടത്തുകയായിരുന്നു ഐഷ പോറ്റി.ആറന്മുളയുടെ സംസ്‌കാരവും, ഭൂമിയും വെള്ളവും വള്ളപാട്ടിന്റെ താളവും വില്‍പ്പനയ്‌ക്കുള്ളതല്ല എന്നും അവര്‍ തുടര്‍ന്നു.

ഇവിടെഒരുസ്വകാര്യ കമ്പനി ധിക്കാര പൂര്‍വ്വം ഒരു നാടിന്റെ വിശ്വാസത്തെ ആകെ തന്നെ വൃണപ്പെടുത്തുന്ന നടപടികള്‍ എടുക്കുമ്പോള്‍, പരിസ്ഥിതിയെ തന്നെ താറുമാറാക്കാന്‍ ഭരണകൂടം കൂട്ട്‌ നില്‍ക്കുന്ന വിരോധാഭാസം ആണ്‌ കാണാന്‍കഴിയുന്നത്‌. കേരള സംസ്‌കാരത്തിന്റെ പ്രധാന ബിംബങ്ങളില്‍ ഒന്നാണ്‌ ആറന്മുള വള്ളം കളിയുംമഹാ ക്ഷേത്രവും എന്നിരിക്കെ അതിനെ പറ്റി ഇങ്ങിനെ പറയാന്‍ ഇവര്‍ക്ക്‌ തന്റേടം എങ്ങിനെ വന്നു എന്നത്‌ ഓരോ മലയാളിയും ചിന്തിക്കേണ്ടതുണ്ട്‌. അപ്പോളാണ്‌ ആറന്മുള വിമാന താവളം നടപ്പാക്കാന്‍ ഏതറ്റം വരെയും പോകും എന്ന കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ യുടെ പ്രസ്‌താവന.

കക്ഷി രാഷ്ട്രീയ പരിഗണനകള്‍ക്കൊക്കെ അതീതമായി, മറ്റു എല്ലാ ഭേദ ഭാവങ്ങള്‍ക്കും അതീതമായി, കേരളമൊട്ടാകെ ഒറ്റ കെട്ടാകുന്നകാഴ്‌ചയാണ്‌ നാം കാണുന്നത്‌, തിരുവനന്തപുരത്തും കൊട്ടാരക്കരയിലും ഒക്കെ തന്നെ ഇതിനെതിരെ എന്തിനുംതയ്യാറായി ബഹുഭൂരിപക്ഷം രംഗതെത്തികഴിഞ്ഞു എന്നത്‌ ഒരു താക്കീതാണ്‌. ഈ സമരത്തില്‍ ഏതു പോരാട്ടത്തിനും പൂര്‍ണ്ണ മനസ്സോടെ നിങ്ങള്‍ക്കൊപ്പം ഞാനുണ്ടാവും, എന്റെ പ്രസ്ഥാനം ഉണ്ടാവും എന്ന്‌ ഐഷ പോറ്റി ഉയര്‍ന്ന കയ്യടികള്‍ക്കിടെ പ്രഖ്യാപിച്ചു.

അദ്ധ്യക്ഷപ്രസംഗത്തില്‍പത്തനംതിട്ട മുന്‍കലക്ടര്‍ ടി ടി ആന്റണി കുടി വെള്ളം മുട്ടിക്കുന്ന ഈ പദ്ധതി തടഞ്ഞില്ലെങ്കില്‍ ഒരു വിപത്താകും സംഭവിക്കുക എന്ന്‌ പറഞ്ഞു. കുടി വെള്ള സ്രോതസ്സുകള്‍ നശിപ്പിക്കുന്നത്‌ ഒരു ക്രിമിനല്‍ കുറ്റം ആയി പരിഗണിക്കേണ്ടതുണ്ട്‌. അങ്ങിനെ വരുമ്പോള്‍ ആറന്മുളയില്‍ ഭരണകൂടം തന്നെ പ്രതി സ്ഥാനത്തു വരുന്നു. കേരളം ഒരു ഭൂ മാഫിയയുടെ പിടിയിലാണ്‌, അവര്‍ക്ക്‌ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഒരു അവിഹിത കൂട്ടുകെട്ട്‌ ഉണ്ട്‌ എന്ന്‌, അതിനെ എതിര്‍ക്കണം എന്ന്‌ ആന്റണി പറഞ്ഞു. നീതി പൂര്‍വ്വം ആയ നിരവധി നടപടികളിലൂടെ പത്തനംതിട്ട ജില്ലയ്‌ക്കു പ്രിയങ്കരന്‍ആണ്‌ ഈമുന്‍കളക്ടര്‍.. ആറന്മുള വിമാന താവള പദ്ധതി ഗുരുതരം ആയപാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും എന്ന്‌ ആരംഭത്തില്‍ തന്നെ താന്‍ റിപ്പോര്‍ട്ട്‌ നല്‍കിയതാണ്‌. അഡ്വ ഹരിദാസ്‌, എ പദ്‌മകുമാര്‍ തുടങ്ങിയ പ്രമുഖര്‍ സത്യഗ്രഹ സമരത്തിനു അഭിവാദ്യം അര്‍പ്പിക്കുവാന്‍ എത്തി.

എഴാം നാള്‍ സത്യഗ്രഹത്തിന്‌ പിന്തുണയുമായി തിരുവനന്തപുരത്ത്‌ നിന്ന്‌ കേരള സ്‌ത്രീവേദിയുടെ പ്രവര്‍ത്തകര്‍ എത്തിയത്‌ ആറന്മുളയിലെ പ്രവര്‍ത്തകര്‍ക്ക്‌ ആവേശം ആയി. മാധ്യമ പ്രവര്‍ത്തക പാര്‍വതിദേവി, മേഴ്‌സി അലക്‌സാണ്ടര്‍, തുടങ്ങിയവര്‍ നയിച്ച സ്‌ത്രീ വേദി പ്രവര്‍ത്തകര്‍ പ്രകൃതി സ്‌നേഹത്തിന്റെ നടന്‍ പാട്ടുകളും പെണ്‌കരുത്തിന്റെ മുദ്രാവാക്യങ്ങളുമായി മുഴുവന്‍ ദിവസം സത്യഗ്രഹികള്‍ക്കൊപ്പം ചിലവഴിച്ചു. ദേശീയ അവാര്‍ഡു നേടിയ ബാല ചലച്ചിത്ര താരം മിനോണ്‍ വേദിയില്‍ സത്യഗ്രഹികള്‍ക്കൊപ്പം തന്റെ സ്‌നേഹം പങ്കു വെച്ച്‌ സംസാരിച്ചു.

ഹിന്ദു ഐക്യ വേദി ജില്ല പ്രസിഡന്റ്‌ കെ പി സോമന്‍, എ ഐ വൈ എഫ്‌ ജില്ല വൈസ്‌ പ്രസിഡന്റ്‌ പ്രകാശ്‌ കുമാര്‍, വി എച്‌ പി സംസ്ഥാന ട്രഷറര്‍ കെ പി നാരായണന്‍, ആര്‍ എസ്‌ എസ്‌ സംഘ ചാലക്‌ അഡ്വ പി കെ രാമചന്ദ്രന്‍, കെ കെ ശിവാനന്ദന്‍, സുനിത ബാലകൃഷ്‌ണന്‍, ഭാര്‍ഗ്ഗവന്‍ നായര്‍, തുടങ്ങിയവര്‍ പങ്കെടുത്തു. ഓമല്ലൂര്‍ പഞ്ചായത്തില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ ആണ്‌ എഴാം ദിവസത്തെ പരിപാടികളില്‍ പ്രധാനമായി ഉണ്ടായിരുന്നത്‌.
ഇത്‌ പരാജയപെടാന്‍പാടില്ലാത്ത സമരം: ഐഷ പോറ്റി
ഇത്‌ പരാജയപെടാന്‍പാടില്ലാത്ത സമരം: ഐഷ പോറ്റി
ഇത്‌ പരാജയപെടാന്‍പാടില്ലാത്ത സമരം: ഐഷ പോറ്റി
Join WhatsApp News
RAJAN MATHEW DALLAS 2014-02-19 15:09:37
 
നിങ്ങൾ തുടഗ്ഗിയ വിമാനത്താവളം ഇപ്പോൾ വേണ്ടെന്നു പറയുന്നത് പരാജയമല്ലേ ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക