Image

മിഗ് 29 വിമാനം തകര്‍ന്ന് കാണാതായ പൈലറ്റിന്റെ മൃതദേഹം കണ്ടെടുത്തു

Published on 07 November, 2011
മിഗ് 29 വിമാനം തകര്‍ന്ന് കാണാതായ പൈലറ്റിന്റെ മൃതദേഹം കണ്ടെടുത്തു
ഷിംല: മിഗ് 29 വിമാനം തകര്‍ന്ന് കാണാതായ പൈലറ്റിന്റെ മൃതദേഹം 19 ദിവസത്തിന് ശേഷം കണ്ടെടുത്തു. ഹിമാചലിലെ ലഹോള്‍ താഴ്‌വരയില്‍ ഒക്‌ടോബര്‍ 18ന് രാത്രിയാണ് വിമാനം തകര്‍ന്ന് വീണത്.

സ്‌ക്വാഡ്രന്‍ ലീഡര്‍ ധര്‍മ്മേന്ദ്ര സിങ് ടോമറാണ് മരിച്ചത്. മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. മധ്യപ്രദേശിലെ ഗ്വാളിയര്‍ സ്വദേശിയാണ് ടോമര്‍. വിമാനം തകരാനുണ്ടായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഇതിനായി ബ്ലാക് ബോക്‌സ് കണ്ടെത്താനുള്ള തിരച്ചിലിലാണ് വ്യോമസേന.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക