Image

പെട്രോള്‍ വില ഇനിയും കൂട്ടും: ഇല്ലെങ്കില്‍ നിയന്ത്രണം

Published on 07 November, 2011
പെട്രോള്‍ വില ഇനിയും കൂട്ടും: ഇല്ലെങ്കില്‍ നിയന്ത്രണം

ന്യൂഡല്‍ഹി: പെട്രോള്‍ വില ഇനിയും കൂട്ടേണ്ടി വരുമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍. വില വര്‍ധിപ്പിച്ചില്ലെങ്കില്‍ പെട്രോള്‍ വിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് കമ്പനി എം.ഡി ആര്‍.എസ് ബുട്ടോല പറഞ്ഞു. പെട്രോളിന്റെ വില തുടര്‍ച്ചയായി വര്‍ധിപ്പിക്കുന്നതിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമായി തുടരുന്നതിനിടെയാണ് പൊതുമേഖല എണ്ണക്കമ്പനിയായ ഐ.ഒ.സിയുടെ മേധാവി തന്നെ വേണ്ടിവന്നാല്‍ വില ഇനിയും കൂട്ടുമെന്ന് സൂചിപ്പിച്ചിരിക്കുന്നത്.

'എണ്ണക്കമ്പനികളെ സംബന്ധിച്ച് ഏറെ പ്രതിസന്ധി നേരിട്ട വര്‍ഷമാണിത്. ക്രൂഡ് ഓയിലിന് ശരാശരി 110 ഡോളറാണ് നല്‍കേണ്ടി വരുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 85 ഡോളറായിരുന്നുവെന്നും ബുട്ടോല പറഞ്ഞു. ഇതാണ് പ്രതികരണമെങ്കില്‍ കമ്പനിയുടെ വികസനപദ്ധതികള്‍ ആകെ നിര്‍ത്തിവെക്കേണ്ടി വരും. നഷ്ടത്തിലായിക്കോട്ടെയെന്നാണ് ഏവരും പറയുന്നത്. അങ്ങനെയെങ്കില്‍ പെട്രോളിന്റെ വിതരണത്തില്‍ നിയന്ത്രണത്തിന് തയാറാണോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

എച്ച്.പി.സി.എലും, ബി.പി.സി.എലും ഇപ്പോള്‍ തന്നെ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കില്‍ ഐ.ഒ.സിയുടെ ഗതിയും ഇതു തന്നെയാകും. പാചകവാതകവും ഡീസലും വില കുറച്ചു വില്‍ക്കുന്നതിലൂടെ ഉണ്ടായ 1,32,000 കോടിയുടെ സാമ്പത്തിക ബാധ്യതയ്ക്ക് ആര് നികത്തും-അദ്ദേഹം ചോദിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക