Image

ഞാനും ഹര്‍മനും പ്രണയത്തിലാണ്‌: ബിപാഷ

Published on 20 February, 2014
ഞാനും ഹര്‍മനും പ്രണയത്തിലാണ്‌: ബിപാഷ
താനും ബോളിവുഡ്‌ നടന്‍ ഹര്‍മന്‍ ബവേജയും തമ്മില്‍ പ്രണയത്തിലാണെന്ന്‌ ബോളിവുഡ്‌ ഗ്ലാമര്‍താരം ബിപാഷ ബസു പറഞ്ഞു. ദമ്പതിമാരെപോലെയാണ്‌ ഞങ്ങള്‍ ഇപ്പോള്‍. ഒടുവില്‍ എന്നെക്കാള്‍ നല്ലൊരു മനുഷ്യനെ ഞാന്‍ കണ്ടെത്തി ബിപാഷ ട്വിറ്ററില്‍ എഴുതി. വ്യക്തിജീവിതത്തില്‍ താനിപ്പോള്‍ സന്തോഷവതിയാണെന്നും ആളുകള്‍ തന്റെ വ്യക്തിജീവിതത്തെ മാനിക്കുകയും അഭ്യൂഹങ്ങള്‍ പരത്താതിരിക്കുകയും ചെയ്‌താല്‍ കൂടുതല്‍ സന്തോഷമായിരിക്കുമെന്നും നടി പറഞ്ഞു.

നേരത്തെ താനും തമ്മില്‍ പ്രണയത്തിലാണെന്ന ഒരു ദേശീയ മാദ്ധ്യമത്തിന്‌ നല്‍കിയ അഭിമുഖത്തില്‍ ഹര്‍മന്‍ തുറന്നു പറഞ്ഞു. ഹര്‍മന്റെ തുറന്നു പറച്ചിലിനു ശേഷം കേവലം രണ്ടു ദിവസമേ ആയുള്ളൂ ബിപാഷയും മനസു തുറന്നു.

മുന്‍ കാമുകനായിരുന്ന ജോണ്‍ ഏബ്രഹാമുമായുള്ള ബന്ധം 2011-ലാണ്‌ ബിപാഷ അവസാനിപ്പിച്ചത്‌. ഈ വര്‍ഷം ജനുവരിയില്‍ ബാങ്കിംഗ്‌ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രിയാ രുഞ്ചാലിനെ ജോണ്‍ വിവാഹം ചെയ്യുകയും ചെയ്‌തു.
ഞാനും ഹര്‍മനും പ്രണയത്തിലാണ്‌: ബിപാഷ
ഞാനും ഹര്‍മനും പ്രണയത്തിലാണ്‌: ബിപാഷ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക