Image

തമിഴകം കീഴടക്കാന്‍ ലെന, നായകന്‍ ധനുഷ്‌

Published on 20 February, 2014
തമിഴകം കീഴടക്കാന്‍ ലെന, നായകന്‍ ധനുഷ്‌
മലയാളി നടി ലെന തമിഴകം കീഴടക്കാനെത്തുന്നു. കെ.വി. ആനന്ദ്‌ സംവിധാനം ചെയ്യുന്ന അനേഗന്‍ എന്ന ചിത്രത്തിലാണ്‌ ലെന അഭിനയിക്കുന്നത്‌. നായകന്‍ ധനുഷാണ്‌. ധനുഷ്‌ നാല്‌ ഗെറ്റപ്പുകളില്‍ എത്തുന്ന ചിത്രം ഇതിനകം തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്‌. ഇത്രയും മികച്ചൊരു ടീമിനൊപ്പം തമിഴില്‍ ജോലിചെയ്യാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന്‌ ലെന പറയുന്നു. അനേഗന്റെ സെറ്റില്‍ നിന്നുള്ള ചിത്രം ലെന ഫേസ്‌ബുക്കില്‍ പോസ്റ്റ്‌ ചെയ്‌തിട്ടുണ്ട്‌.

ചിത്രത്തില്‍ ഏറെ വെല്ലുവിളികള്‍ നിറഞ്ഞൊരു കഥാപാത്രത്തെയാണ്‌ ധനുഷ്‌ അവതരിപ്പിക്കുന്നതെന്ന്‌ കെവി ആനന്ദ്‌ പറയുന്നു. ബോളിവുഡ്‌ താരമായ അമൈറയാണ്‌ ചിത്രത്തില്‍ ധനുഷിന്‌ നായികയായി എത്തുന്നത്‌. ഹാരിസ്‌ ജയരാജാണ്‌ ചിത്രത്തിന്‌ സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത്‌. അതുല്‍ കുല്‍ക്കര്‍ണി, ആശിഷ്‌ വിദ്യാര്‍ത്ഥി, ജഗന്‍ എന്നിവരെല്ലാം ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്‌. മുന്‍കാല താരം കാര്‍ത്തികും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്‌. കംബോഡിയ, വിയറ്റ്‌നാം, മലേഷ്യ, ബൊളീവിയ തുടങ്ങിയ സ്ഥലങ്ങളില്‍ വച്ചാണ്‌ ചിത്രത്തിന്റെ ഷൂട്ടിങ്‌.
തമിഴകം കീഴടക്കാന്‍ ലെന, നായകന്‍ ധനുഷ്‌
തമിഴകം കീഴടക്കാന്‍ ലെന, നായകന്‍ ധനുഷ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക