Image

അഴിമതിക്കെതിരെ ഇന്ത്യയുടെ ഉന്നതസമിതി പുനഃസംഘടിപ്പിക്കുമെന്ന് ഹസാരെ

Published on 07 November, 2011
അഴിമതിക്കെതിരെ ഇന്ത്യയുടെ ഉന്നതസമിതി പുനഃസംഘടിപ്പിക്കുമെന്ന് ഹസാരെ
റാലേഗാവ് സിദ്ധി (മഹാരാഷ്ട്ര): 'അഴിമതിക്കെതിരെ ഇന്ത്യ'യുടെ ഉന്നതസമിതി പുനഃസംഘടിപ്പിക്കുമെന്ന് അണ്ണ ഹസാരെ വീണ്ടും വ്യക്തമാക്കി. ന്യൂനപക്ഷ-ദളിത് പ്രാതിനിധ്യം സമിതിയില്‍ ഉറപ്പാക്കാനാണ് തീരുമാനം.

ഉന്നതസമിതിക്കു പുറമെ പ്രവര്‍ത്തകസമിതിയും രൂപവത്കരിക്കും. യുവജനങ്ങളുടെ പ്രാതിനിധ്യവും ഉറപ്പ് വരുത്തേണ്ടത് അത്യവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിനുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. ഇപ്പോഴുള്ള സമിതിയുടെ കാലാവധി രണ്ടരവര്‍ഷമായിരുന്നു. പുതിയ സമിതിയുടെ കാലാവധി ദീര്‍ഘിപ്പിക്കനാനും ആലോചിക്കുന്നുണ്ട്.

കിരണ്‍ ബേദിക്കും അരവിന്ദ് കെജ്‌രിവാളിനുമെതിരായ ആരോപണത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ 'ഫലമുള്ള വൃക്ഷത്തിനു നേരെയാണ് കല്ലേറുണ്ടാവുക'യെന്ന് ഹസാരെ മറുപടി നല്‍കി. ''സ്വന്തം കൂട്ടത്തിലുള്ളവര്‍ക്ക് പിഴവുകള്‍ പറ്റിയിട്ടുണ്ടാവാം. പക്ഷേ അതിന്റെയര്‍ഥം അഴിമതിയാണെന്നല്ല''-ഹസാരെ പറഞ്ഞു.

ഒക്ടോബര്‍ 16-നു തുടങ്ങിയ മൗനവ്രതം അദ്ദേഹം അവസാനിപ്പിച്ചത് നവംബര്‍ നാലിനായിരുന്നു. രാജ്ഘട്ടിലെ ഗാന്ധിസമാധിയില്‍ പ്രാര്‍ഥിച്ച ശേഷമാണ് വ്രതം അവസാനിപ്പിച്ചത്. അഡ്വ. ശാന്തിഭൂഷണ്‍, അഡ്വ. പ്രശാന്ത്ഭൂഷണ്‍, അരവിന്ദ് കെജ്‌രിവാള്‍, കിരണ്‍ ബേദി എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക