Image

കരിയറിന്‌ ഉയര്‍ച്ചയുണ്ടാകത്തിന്‌ കാരണം യേശുദാസ്‌: ഗായിക സല്‍മ

Published on 07 November, 2011
കരിയറിന്‌ ഉയര്‍ച്ചയുണ്ടാകത്തിന്‌ കാരണം യേശുദാസ്‌: ഗായിക സല്‍മ
ചെന്നൈ: തന്റെ കരിയറിന്‌ ഉയര്‍ച്ചയുണ്ടാകാത്തതിന്‌ പിന്നില്‍ ഗായകന്‍ യേശുദാസാണെന്ന്‌ പിന്നണി ഗായിക സല്‍മാ ജോര്‍ജ്‌ വെളിപ്പെടുത്തി. ഒരു വാരികയിലാണ്‌ ഇവര്‍ ഇക്കാര്യം തുറന്നടിക്കുന്നത്‌.

ഉള്‍ക്കടല്‍ എന്ന ചിത്രത്തില്‍ ഒഎന്‍വി കുറുപ്പ്‌ രചിച്ച്‌ എംബി ശ്രീനിവാസന്‍ ഈണമിട്ട `ശരദിന്ദു മലര്‍ദീപനാളം....' എന്നു തുടങ്ങുന്ന ചലച്ചിത്രഗാനം പാടി മലയാളികളുടെ മനസ്സില്‍ ഇടം നേടിയ ഗായികയാണ്‌ സല്‍മ ജോര്‍ജ്ജ്‌. പിന്നീട്‌ ഒട്ടേറെപ്പാട്ടുകള്‍ പാടിയിട്ടും ശരദിന്ദുവിന്റെ പേരിലാണ്‌ നമ്മളെന്നും സല്‍മയെ ഓര്‍ക്കുന്നത്‌. പാട്ട്‌ ഹിറ്റായിട്ടും സല്‍മ എല്ലാകാലത്തും പിന്നണിഗായികമാരില്‍ പിന്നില്‍ത്തന്നെയായിരുന്നു. ഇതിന്‌ സല്‍മ കുറ്റപ്പെടുത്തുന്നത്‌ ഗാനഗന്ധര്‍വ്വനെത്തന്നെയാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക