Image

മന്ത്രി ഗണേഷ്‌ സംസ്‌കാര ശൂന്യന്‍, ജോര്‍ജ്‌ കോമാളി: ഇ.പി. ജയരാജന്‍

Published on 07 November, 2011
മന്ത്രി ഗണേഷ്‌ സംസ്‌കാര ശൂന്യന്‍, ജോര്‍ജ്‌ കോമാളി: ഇ.പി. ജയരാജന്‍
കണ്ണൂര്‍: മന്ത്രി ഗണേഷ്‌ കുമാര്‍ സംസ്‌കാര ശൂന്യനും ചീഫ്‌ വിപ്പ്‌ പി.സി. ജോര്‍ജ്‌ കോമാളിയുമാണെന്ന്‌ സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജന്‍ ആക്ഷേപിച്ചു. ഇവരെ പോലുള്ള നേതാക്കളാണു രാഷ്ട്രീയ പ്രവര്‍ത്തകരെക്കുറിച്ചു ജനങ്ങളില്‍ അവമതിപ്പുണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പിറവം ഉപതിരഞ്ഞെടുപ്പു യുഡിഎഫിന്റെ അന്ത്യം കുറിക്കക്കും. ഫലത്തോടെ നവകേരളത്തിന്റെ പുതുയുഗപ്പിറവിയാകും ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. പിറവത്തു കേരള ജനത പ്രതികരിക്കും. സംസ്ഥാനത്തിന്റെ ഭാവി നിര്‍ണയിക്കുന്ന അസന്നിഗ്‌ധമായ തെരഞ്ഞെടുപ്പാണു വരാന്‍ പോകുന്നതെന്നും ജയരാജന്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക