Image

തന്റേത്‌ പ്രണയ വിവാഹമായിരിക്കുമെന്ന്‌ അനുഷ്‌ക

Published on 21 February, 2014
തന്റേത്‌ പ്രണയ വിവാഹമായിരിക്കുമെന്ന്‌ അനുഷ്‌ക
തന്റേത്‌ പ്രണയ വിവാഹമായിരിക്കുമെന്ന്‌ തമിഴ്‌ സൂപ്പര്‍ താരം അനുഷ്‌ക ഷെട്ടി വെളിപ്പെടുത്തി. എന്നാല്‍ ഇത്തരത്തിലുള്ള ഒരാളെ താന്‍ ഇതുവരെ കണെ്‌ടത്തിയിട്ടില്ലെന്നും നടി പറഞ്ഞു.

ശെല്‍വരാഘവന്‍ സംവിധാനം ചെയ്‌ത ഇരണ്‌ടാം ഉലകം എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയിലെത്തിയ പ്പോഴാണ്‌ മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യം തൊടുത്തത്‌. വിവാഹം കഴിക്കാന്‍ താന്‍ റെഡിയാണ്‌. പക്ഷേ പറ്റിയ വരനെ കിട്ടിയില്ലെന്നും നടി പ്രതികരിച്ചു.

ആദ്യ ചിത്രം മുതല്‍ മാധ്യമങ്ങള്‍ എന്റെ വിവാഹം നടത്തുകയാണ്‌. എന്നാല്‍ ഇതുവരെ എല്ലാം തമാശയായി മാത്രമെ എടുത്തിട്ടുള്ളൂവെന്ന്‌ അനുഷ്‌ക പറയുന്നു.

സിങ്കം 2 ആണ്‌ ഒടുവിലിറങ്ങിയ അനുഷ്‌കാ ചിത്രം. ആര്യയുടെ നായികയായി അഭിനയിച്ച ഇരണ്‌ടാം ഉലകം അടുത്തു തന്നെ തിയറ്ററിലെത്തും.
തന്റേത്‌ പ്രണയ വിവാഹമായിരിക്കുമെന്ന്‌ അനുഷ്‌കതന്റേത്‌ പ്രണയ വിവാഹമായിരിക്കുമെന്ന്‌ അനുഷ്‌ക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക