Image

സിനിമയില്‍ സ്‌ത്രീ മുന്നേറ്റം: മാധുരി

Published on 22 February, 2014
സിനിമയില്‍ സ്‌ത്രീ മുന്നേറ്റം: മാധുരി
ഇപ്പോള്‍ സിനിമയില്‍ സ്‌ത്രീ മുന്നേറ്റമാണ്‌ കാണുന്നതെന്നും അഭിനയത്തെ കൂടാതെ തിരക്കഥാ രചന മുതല്‍ സംവിധാന രംഗം വരെ സ്‌ത്രീകള്‍ എത്തിയിട്ടുണ്ടെന്നും ബോളിവുഡ്‌ നടി മാധുരി ദീക്ഷിത്‌ പറഞ്ഞു. പുതിയ ചിത്രമായ ഗുലാബ്‌ ഗ്യാങ്‌ എന്ന സിനിമയുടെ പ്രചരണാര്‍ത്ഥമുള്ള പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മാധുരി.

സ്‌ത്രീകള്‍ തിരക്കഥാ രംഗത്തേക്കും സംവിധാന രംഗത്തേക്കും സധൈര്യം കടന്നുവന്നിട്ടുണ്ട്‌. അത്‌ വലിയൊരു മാറ്റം തന്നെയാണ്‌. ഒരു കേശാലങ്കര വിദഗ്‌ദ്ധയോ അല്ലെങ്കില്‍ ഒരു നടിയെയോ മാത്രമായിരുന്നു സിനിമാ സെറ്റുകളില്‍ കണ്ടിരുന്നത്‌. എന്നാലിപ്പോള്‍ ആ സാഹചര്യം മാറിയിരിക്കുന്നു. നല്ലൊരു മുന്നേറ്റമാണത്‌ മാധുരി ചൂണ്ടിക്കാട്ടി.

സംവിധായകന്മാര്‍ സ്‌ത്രീപക്ഷ സിനിമകള്‍ ഒരുക്കുന്ന തലത്തിലേക്കും മാറിയിരിക്കുന്നു. ഗുലാബ്‌ ഗ്യാങ്‌ എന്ന സിനിമയുടെ സംവിധായകന്‍ സൗമിക്‌ സെന്നിനെ പോലുള്ളവര്‍ സ്‌ത്രീപക്ഷ സിനിമകള്‍ ഒരുക്കുന്നത്‌ സ്‌ത്രീകളെസ സംബന്ധിച്ചടത്തോളം സ്വാഗതം ചെയ്യാവുന്ന ഒരു നീക്കം തന്നെയാണെന്നും മാധുരി പറഞ്ഞു.

സ്‌ത്രീകള്‍ തന്നെ നല്ലതും ചീത്തയുമായ വേഷങ്ങള്‍ ചെയ്യുന്നതിനെ കുറിച്ച്‌ ഇതുവരെ സങ്കല്‍പിക്കാന്‍ പോലുമായിരുന്നില്ല. ഗുലാബ്‌ ഗ്യാങ്‌ എന്ന സിനിമ സ്‌ത്രീകള്‍ ശക്തിപ്പെടേണ്ടതിന്റെ ആവശ്യകതയിലേക്കാണ്‌ വിരല്‍ ചൂണ്ടുന്നതെന്നും മാധുരി കൂട്ടിച്ചേര്‍ത്തു.
സിനിമയില്‍ സ്‌ത്രീ മുന്നേറ്റം: മാധുരിസിനിമയില്‍ സ്‌ത്രീ മുന്നേറ്റം: മാധുരി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക