Image

കര്‍ണ്ണകാരം (കവിത -പ്രൊറസ്സര്‍ ജോയ്. ടി.കുഞ്ഞാപ്പു)

പ്രൊറസ്സര്‍ ജോയ്. ടി.കുഞ്ഞാപ്പു Published on 19 February, 2014
കര്‍ണ്ണകാരം (കവിത -പ്രൊറസ്സര്‍ ജോയ്. ടി.കുഞ്ഞാപ്പു)

ഇരുചെവിയറിയാതെ
കാര്യങ്കാണാന്‍
കങ്കാണിപ്പരസ്യ-
മാതൃകാരഹസ്യം
ചുമരിനും കാതുണ്ടെന്ന
അമ്മമാരുടെ അടക്കമ്പറച്ചലിലെ
കുശുകുശുപ്പുപാഠം
ഇലക്‌ട്രോണിക് സിഗ്നലായ്
കേമിലും സ്ട്രീമിലും
നനുത്ത കുമിളയായി
ഭൂമിയെചുറ്റി
വായുവിലലച്ചില്‍.

ഒരു ചെവികൊണ്ടുകേട്ട
അസ്പര്‍ശ്യയപവാദം
മറുചെവിയിലൂടെ
തൂത്തിത്തൂറ്റാന്‍
അപ്പാപ്പന്മാരുടെ
ആജ്ഞാവിരല്‍ച്ചൂരല്‍
കണ്ണടമാറ്റി നോക്കി
ഓരോ ചിത്രവും
ഒന്നിനുമുകളില്‍
കൂട്ടിക്കലര്‍ത്തി,
ഖരമിശ്രഫലകത്തില്‍
നവചിത്രഖനിയാക്കി
പുതുവത്സരഘോഷ-
പ്രതിജ്ഞാസംവാദ-
ക്കോലായച്ചുമരില്‍
ആണിയില്‍ തൂക്കും.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക