Image

'മാം' മുട്ടത്തുവര്‍ക്കി സ്മാരക പ്രവാസി അവാര്‍ഡ് 2013 വിജയികളെ പ്രഖ്യാപിച്ചു

മൊയ്തീന്‍ പുത്തന്‍ചിറ Published on 19 February, 2014
'മാം' മുട്ടത്തുവര്‍ക്കി സ്മാരക പ്രവാസി അവാര്‍ഡ്  2013 വിജയികളെ പ്രഖ്യാപിച്ചു
മെരിലാന്റ്: മലയാളി അസ്സോസിയേഷന്‍ ഓഫ് അമേരിക്ക (മാം) പ്രവാസി എഴുത്തുകാര്‍ക്കുവേണ്ടി എല്ലാ വര്‍ഷവും നടത്തിവരുന്ന മുട്ടത്തു വര്‍ക്കി സ്മാരക അവാര്‍ഡ് മത്സരത്തില്‍ വിജയികളായവരെ പ്രഖ്യാപിച്ചു.

വിശ്വവിഖ്യാത സാഹിത്യകാരനായ മുട്ടത്തു വര്‍ക്കിയുടെ ജന്മശദാബ്ദിയോടനുബന്ധിച്ച് നടത്തിയ ഗ്ലോബല്‍ സാഹിത്യ മത്സരത്തില്‍ നോവല്‍ വിഭാഗത്തില്‍ വിജയിക്കുന്ന വ്യക്തിക്കുള്ള അവാര്‍ഡ് മുട്ടത്തു വര്‍ക്കിയുടെ മരുമകള്‍ ശ്രീമതി അന്ന മുട്ടത്ത് ആണ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രവാസി എഴുത്തുകാരില്‍ നിന്ന് ചെറുകഥ, നോവല്‍, കവിത, യാത്രാവിവരണം, കേരളത്തെക്കുറിച്ചുള്ള ലേഖനം എന്നിവയായിരുന്നു മത്സരത്തിനായി സമര്‍പ്പിക്കേണ്ടിയിരുന്നത്.

നോവല്‍ വിഭാഗത്തില്‍ കൊല്ലം തെല്‍മ (ടെക്‌സസ്) ഒന്നാം സമ്മാനത്തിന് അര്‍ഹയായി. സുനീഷ് നീണ്ടൂര്‍ (കേരളം) പ്രത്യേക അവാര്‍ഡിനും അര്‍ഹനായി.

കവിതാ വിഭാഗത്തില്‍ ജെയ്ന്‍ ജോസഫ് (ടെക്‌സാസ്) ഒന്നാം സമ്മാനത്തിന് അര്‍ഹയായി. സുനിത ടി.വി. (കേരളം), മറിയാമ്മ ജോര്‍ജ് (ടെക്‌സസ്), മോന്‍സി കൊടുമണ്‍ (ന്യൂയോര്‍ക്ക്), മാത്യു എബ്രഹാം (പെന്‍സില്‍വാനിയ), തൊടുപുഴ ശങ്കര്‍ (മുംബൈ) എന്നിവര്‍ പ്രത്യേക അവാര്‍ഡിനും അര്‍ഹരായി.

ചെറുകഥാ വിഭാഗത്തില്‍ ഗോപി ടി. കരുവാത്ത് (അഹമ്മദാബാദ്) ഒന്നാം സമ്മാനത്തിന് അര്‍ഹനായി. റീനി മമ്പലം (കണക്റ്റിക്കട്ട്), സി.എം.സി. (ന്യൂയോര്‍ക്ക്), ജയന്ത് കാമിച്ചേരില്‍ എന്നിവര്‍ പ്രത്യേക അവാര്‍ഡിന് അര്‍ഹരായി.

ലേഖന വിഭാഗത്തില്‍ സരോജ വര്‍ഗീസ് (ന്യൂയോര്‍ക്ക്), മീനു എലിസബത്ത് (ടെക്‌സസ്) എന്നിവര്‍ ഒന്നാം സമ്മാനത്തിന് അര്‍ഹരായി. രാജു റാഫേല്‍ (കേരള), എസ്.കെ. പിള്ള (ജോര്‍ജിയ, യു.എസ്.എ.), അനില്‍ പെണ്ണുക്കര (കേരള) എന്നിവര്‍ പ്രത്യേക അവാര്‍ഡിന് അര്‍ഹരായി.

അബ്ദുള്‍ പുന്നയൂര്‍ക്കുളം, ഗ്രേസി ജോര്‍ജ്, ജോര്‍ജ് നടവയല്‍ എന്നിവര്‍ക്ക് പ്രത്യേക ബഹുമതിക്കുള്ള അവാര്‍ഡ് നല്‍കി ആദരിക്കുന്നതായിരിക്കും.

അവാര്‍ഡ് ദാനവും ഏകദിന സെമിനാറും മാര്‍ച്ച് 29 ശനിയാഴ്ച രാവിലെ 10 മണിമുതല്‍ രാത്രി 8 മണിവരെ മെരിലാന്റില്‍ വെച്ച് നടക്കുന്നതായിരിക്കും. സ്ഥലം: വാഷിംഗ്ടണ്‍ ഡി.സി.ക്കടുത്തുള്ള കോളേജ് പാര്‍ക്ക് ക്വാളിറ്റി ഇന്‍, 7200 ബാള്‍ട്ടിമോര്‍ അവന്യൂ, കോളേജ് പാര്‍ക്ക്, മെരിലാന്റ്.

മാമിലെ സജീവ പ്രവര്‍ത്തകനും സ്ഥാപക അംഗവുമായിരുന്ന തോമസ് പി. ആന്റണി അനുസ്മരണവും, മുട്ടത്തു വര്‍ക്കി ഗ്ലോബല്‍ അവാര്‍ഡു ദാനവും തുടര്‍ന്ന് കവിയരങ്ങും അന്നേ ദിവസം രാവിലെ നടക്കും. കവിയരങ്ങില്‍ ഏവര്‍ക്കും പങ്കെടുക്കാവുന്നതാണ്.

ഉച്ചയ്ക്കു ശേഷം മലയാളത്തിലെ പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടിയുടെ 'ദ്വന്ദ്വ വ്യക്തിത്വവും അവരുടെ പ്രണയ പ്രപഞ്ചത്തിന്റെ ഉഷ്ണമേഖലയും' എന്ന വിഷയത്തെക്കുറിച്ച് അഡ്വ: രതീദേവി പ്രഭാഷണം നടത്തും. തദവസരത്തില്‍ സാഹിത്യ പ്രേമികളായ സര്‍വ്വ മലയാളികള്‍ക്കും പങ്കെടുക്കുകയും ചര്‍ച്ചയില്‍ ഭാഗഭാക്കാകാവുന്നതാണ്. പ്രവേശനം സൗജന്യമാണ്.

താല്പര്യമുള്ളവര്‍ ബന്ധപ്പെടുക: ജോസഫ് പോത്തന്‍ 443 326 4018 e-mail: josephpothen@comcast.net,ടോം മാത്യൂസ് 973 650 6293 e-mail: tommathews@aol.com

'മാം' മുട്ടത്തുവര്‍ക്കി സ്മാരക പ്രവാസി അവാര്‍ഡ്  2013 വിജയികളെ പ്രഖ്യാപിച്ചു'മാം' മുട്ടത്തുവര്‍ക്കി സ്മാരക പ്രവാസി അവാര്‍ഡ്  2013 വിജയികളെ പ്രഖ്യാപിച്ചു'മാം' മുട്ടത്തുവര്‍ക്കി സ്മാരക പ്രവാസി അവാര്‍ഡ്  2013 വിജയികളെ പ്രഖ്യാപിച്ചു'മാം' മുട്ടത്തുവര്‍ക്കി സ്മാരക പ്രവാസി അവാര്‍ഡ്  2013 വിജയികളെ പ്രഖ്യാപിച്ചു'മാം' മുട്ടത്തുവര്‍ക്കി സ്മാരക പ്രവാസി അവാര്‍ഡ്  2013 വിജയികളെ പ്രഖ്യാപിച്ചു'മാം' മുട്ടത്തുവര്‍ക്കി സ്മാരക പ്രവാസി അവാര്‍ഡ്  2013 വിജയികളെ പ്രഖ്യാപിച്ചു'മാം' മുട്ടത്തുവര്‍ക്കി സ്മാരക പ്രവാസി അവാര്‍ഡ്  2013 വിജയികളെ പ്രഖ്യാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക