Image

ഭാരത സംസ്‌കാരത്തെ തകര്‍ക്കാനുള്ള രാജ്യാന്തര ഗൂഢാലോചന: കൃഷ്ണദാസ്

Published on 23 February, 2014
ഭാരത സംസ്‌കാരത്തെ തകര്‍ക്കാനുള്ള രാജ്യാന്തര ഗൂഢാലോചന: കൃഷ്ണദാസ്
മാതാ അമൃതാനന്ദമയിയ്ക്കും മഠത്തിനും എതിരായ ആരോപണങ്ങള്‍ ഭാരത സംസ്‌കാരത്തെ തകര്‍ക്കാനുള്ള രാജ്യാന്തര ഗൂഢാലോചനയാണെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കൃഷ്ണദാസ്. സിപിഎമ്മും ജമാഅത്തെ ഇസ്‌ലാമിയും എസ്ഡിപിഐയും പോലുള്ള രാഷ്ട്രീയ-മത ഭീകരന്മാര്‍ ഈ ഗൂഢാലോചനയുടെ കേരളത്തിലെ ഏജന്റുമാരാണ്.

ന്യൂനപക്ഷങ്ങളുടെ വോട്ട് നേടാനാണ് സിപിഎം ശ്രമിക്കുന്നത്. കെപിസിസി പ്രസിഡന്റിന്റെ മൗനവും സംശയകരമാണ്.

അമൃതാനന്ദമയിയ്‌ക്കൊപ്പവും ഒറ്റയ്ക്കും ഇന്ത്യയിലും വിദേശത്തും സഞ്ചരിച്ചപ്പോഴൊന്നും പരാതിപ്പെടാതിരുന്ന ഗെയ്ല്‍ ട്രെഡ്‌വെല്‍ ഇപ്പോള്‍ പുസ്തകവുമായി എത്തിയതിനു പിന്നില്‍ നിഗൂഢലക്ഷ്യങ്ങളുണ്ട്. വ്യാജപ്രചാരണള്‍ക്കെതിരെയുള്ള കൂട്ടായ പ്രതിഷേധങ്ങളില്‍ ബിജെപി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകളുടെ പേരില്‍ ഭക്തര്‍ അക്രമം നടത്തുന്നുവെന്നു ചൂണ്ടിക്കാട്ടിയപ്പോള്‍ അക്രമത്തെ മഠമോ ബിജെപിയോ അനുകൂലിക്കുന്നില്ലെന്നായിരുന്നു കൃഷ്ണദാസിന്റെ മറുപടി.
Join WhatsApp News
truth seeking 2014-02-23 06:30:03
bhayankaram! The culture is based on one individual?
During Abhaya case all these leaders and media attacked and denigrated Christianity. Yet they will come to Christian countries for money making.
എസ്കെ 2014-02-23 19:57:12
ഇവര്‍ കാണിക്കുന്ന പേക്കൂത്താണോ ഭാരതസംസ്കാരം?
രോഗം ചികിത്സിക്കുക. 
മഹാഗുരുക്കന്മാരായ ശ്രീ നാരായണഗുരുവും  ചട്ടമ്പി സ്വാമികളും ജീവിച്ച നാട്ടിലെ ജനങ്ങള്‍ ഇവരുടെയൊക്കെ പിറകെ നടക്കുന്നതില്‍ ലജ്ജിക്കണം!
വിദ്യാധരൻ 2014-02-23 20:00:16
അസത്യമായതൊക്കയും നശിക്കണം 
സത്യമെന്നും ജയിക്കണം.
സത്യമേവ ജയതെയെന്നു ഉരുവിട്ട 
ഋഷികളെ ആചാര്യന്മാരെ 
കുത്തിയും തൂക്കിയും 
വെടിയുണ്ട ഉതിർത്തും കൊന്ന 
കപട ഭക്തിയും മതവും 
വെന്നികൊടി പറത്തി വിള -
യാടുന്നു ലോകമെങ്ങും.
അവരുടെ കാപട്യ 'കാന്ത '
ശക്തിയാൽ പാവം ജനം 
നട്ടം തിരിഞ്ഞു വട്ടം കറങ്ങുന്നു.
അവരുടെ പോളിവാക്കവർ
മന്ത്രമായി ഉരുക്കഴിക്കുന്നു 
അവരുടെ പൂനിലാ പുഞ്ചിരിയിൽ 
കണ്ണ് മഞ്ഞളിച്ചു തപ്പി തടയുന്നു 
അന്ധരെപ്പൊൽ കഷ്ടം !
തകരെട്ടെ ഭാരത്തെ 
സംസ്ക്കാരത്തെ തകർക്കുന്നതൊക്കയും.
തകർന്നു മണ്ണടിയട്ടെ   ശീഘ്രം 
എസ്കെ 2014-02-24 11:57:19
സത്യാന്വേഷി, അഭയക്കേസ്സിന് എന്ത് പറ്റി?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക