Image

അമേരിക്കന്‍ മലയാളികള്‍ക്കായി “ഇന്‍ഡോ അമേരിക്കന്‍ പൊളിറ്റിക്കല്‍ ഫോറം” രൂപീകരിക്കുന്നു

ജോഷി വള്ളിക്കളം Published on 24 February, 2014
അമേരിക്കന്‍ മലയാളികള്‍ക്കായി “ഇന്‍ഡോ അമേരിക്കന്‍ പൊളിറ്റിക്കല്‍ ഫോറം” രൂപീകരിക്കുന്നു
ഷിക്കാഗോ: ഷിക്കാഗോയില്‍ കഴിഞ്ഞ ദിവസം ഒരു കോളേജ് വിദ്യാര്‍ത്ഥിയെ കാണാതാവുകയും  അഞ്ചു ദിവസത്തിനുശേഷം മൃതദേഹം കുറ്റിക്കാട്ടില്‍ നിന്നും മറ്റൊരു കുട്ടി ചൂണ്ടിക്കാട്ടിയതനുസരിച്ച് കണ്ടെത്തുകയുമാണുണ്ടായത്.

പ്രസ്തുത മരണം സംബന്ധിച്ച് ധാരാളം ദുരൂഹതകള്‍ നിലനില്ക്കുകയും, എന്നാല്‍ പോലീസ് അധികാരികളുടെ ഭാഗത്തുനിന്ന് ഇതുസംബന്ധിച്ച് ശരിയായ വിശദീകരണം നല്‍കുന്നതിനോ ദുരൂഹതകള്‍ പരിഹരിക്കുന്നതിനോ ഒരു ശ്രമവും നടന്നിട്ടില്ല എന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുന്നു.

ഇവിടെയാണ് അമേരിക്കന്‍ മലയാളികളുടെ അമേരിക്കന്‍ രാഷ്ട്രീയ അവബോധം വളര്‍ത്തിയെടുക്കുകയും, അതു പ്രാവര്‍ത്തികമാക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത. അമേരിക്കന്‍ മലയാളികളായ നമ്മെ അമേരിക്കന്‍ ഗവണ്‍മെന്റ് ചൂക്ഷണം ചെയ്യുന്ന അവസ്ഥ നിര്‍ത്തലാക്കണമെങ്കില്‍ അമേരിക്കന്‍ പൗരത്വം ഉള്ള നാം രാഷ്ട്രീയ തലത്തിലുള്ള നേതാക്കളെ തിരഞ്ഞെടുത്തു വിടുന്നതിന് നൂനപക്ഷങ്ങളായ നമ്മുടെ വോട്ടും നിര്‍ണ്ണായകമാണ് എന്ന് ബോദ്ധ്യപ്പെടുത്തുന്നതിലൂടെ നമ്മുടെ ശക്തി തെളിയിച്ചു കൊടുത്തുവെങ്കില്‍ മാത്രമേ പ്രശ്‌നങ്ങള്‍ക്ക് ഒരു ശാശ്വത പരിഹാരമാകുകയുള്ളൂ.

ഇതിനായി അമേരിക്കന്‍ പൗരത്വം സ്വീകരിച്ചിരിക്കുന്ന എല്ലാ മലയാളികളും അതാതു ടൗണ്‍ഷിപ്പുകളില്‍ വോട്ടേഴ്‌സ് രജിസ്‌ട്രേഷന്‍ നടത്തുകയും, ഇവിടെയുള്ള രണ്ടു മേജര്‍ രാഷ്ട്രീയ പാര്‍ട്ടികളായി ഡെമോക്രാറ്റിക്/ റിപ്പബ്ലിക്കന്‍ പാര്‍ട്ടികളില്‍ ഏതെങ്കിലും ഒന്നില്‍ അംഗത്വം സ്വീകരിക്കുക. അതാതു സിറ്റി/ ടൗണ്‍ഷിപ്പ് തിരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കുകയോ പാര്‍ട്ടി പ്രവര്‍ത്തകരുമായി സഹകരിക്കുകയോ ചെയ്യുക. അങ്ങനെ നാം കാലാകാലങ്ങളായി പ്രവര്‍ത്തിക്കുന്നതിലൂടെ ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികളിലെ ഒരു അവിഭാജ്യ ഘടകമായി നമ്മള്‍ മാറണം.

കഴിഞ്ഞ ദിവസം ഷിക്കാഗോയില്‍ ഒരു കോളേജ് വിദ്യാര്‍ത്ഥി മരിച്ചു- അല്ല മരിപ്പിച്ചു. ഇനിയും നമ്മുടെ മക്കള്‍ക്ക് കൂടുതല്‍ ശവക്കല്ലറകള്‍ തുറക്കാതിരിക്കണമെങ്കില്‍ ഷിക്കാഗോയിലെ സംഘടനകളായ ഫോമ, ഫൊക്കാന, മറ്റു മലയാളി സംഘടനകളിലെ അംഗങ്ങളും, അമേരിക്കന്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍, മലയാളി പോലീസ് മേധാവികള്‍, പത്രമാദ്ധ്യമപ്രവര്‍ത്തകര്‍, സൈക്യാട്രിസ്റ്റുകള്‍, മറ്റു വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ എല്ലാവരും ഒത്തുചേര്‍ന്ന് ഒരു അമേരിക്കന്‍ മലയാളി പൊളിറ്റിക്കല്‍ ഫോറം രൂപീകരിക്കേണ്ട സമയമാണിത്. ഈ പൊളിറ്റിക്കല്‍ ഫോറത്തിന് നമ്മുടെ സാമൂഹ്യ പ്രശ്‌നങ്ങളെ അപഗ്രഥനം ചെയ്യുന്നതിനും, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും, അമേരിക്കന്‍ ഗവണ്‍മെന്റില്‍ സ്വാധീനം ചെലുത്തുന്നതിനും സാധിക്കുന്ന രീതിയിലുള്ള ഒരു പൊളിറ്റിക്കല്‍ ഫോറത്തിന്റെ രൂപീകരണത്തിനായി ഒരു പൊതുയോഗം വിളിച്ചുകൂട്ടുന്നതിന് ആഗ്രഹിക്കുന്നു.

തൊഴിലാളികള്‍ക്ക് തൊഴില്‍ സ്വാതന്ത്ര്യം അനുവദിച്ച, വിവേകാനന്ദന്‍ പ്രസംഗിച്ച ഷിക്കാഗോയില്‍ നിന്നും മലയാളി അമേരിക്കന്‍ രാഷ്ട്രീയ സംഘടനയ്ക്ക് തുടക്കം കുറിക്കാം. “ഇന്‍ഡോ അമേരിക്കന്‍ പൊളിറ്റിക്കല്‍ ഫോറം” രൂപീകരണത്തിന് താല്‍പര്യമുള്ളവര്‍ പങ്കെടുക്കുന്നതിന് സാധിക്കുന്ന ദിവസവും -സമയവും താഴെ പറയുന്ന ഈ മെയില്‍/ ഫോണ്‍ ബന്ധപ്പെടുക.

Email: indioamericanpoliticalforum1@gmail.com

Phone: 312-685-6749

എല്ലാവരും ഇതില്‍ സഹകരിക്കുക.




അമേരിക്കന്‍ മലയാളികള്‍ക്കായി “ഇന്‍ഡോ അമേരിക്കന്‍ പൊളിറ്റിക്കല്‍ ഫോറം” രൂപീകരിക്കുന്നു
Join WhatsApp News
jep 2014-02-24 08:00:35

 വഴക്ക് കളുടെ യും , പിള ർപ്പു കളുടേ   ഘോഷ യാത്ര നടത്തുന്ന നമ്മുടെ അമേരിക്കൻ   മലയാളീ സമൂഹത്തിനു ഇങ്ങനെ  ചിന്തിക്കാൻ എവിടേ സമയം .29 തിൽ പരം ഇന്ത്യൻ വംശർ ഒബാമ ഭരണ കൂടത്തിൽ ഇടം നേടിയപ്പോൾ   ,എത്ര മലയാളികൾ  അവിടെ എത്തി.(ഒരാൾ MR .ശ്രീകുമാർ - സ്വന്തം കഴിവ്   )  ശ്രമിക്കെണ്ടവർ ഒക്കെഇപ്പോൾ നഴ്സിംഗ് ഹോമിൽ പോകാൻ സമയം ആയീ .
ഇപ്പോൾ  കുറച്ചു പേര്ക്ക്  അപ്പി ലേക്കാണ്  ആണ് നോട്ടം .തുഴ എടുക്കാത് വള്ളത്തിൽ  കുറേ പേര് ചാടിക്കായരിട്ടുണ്ട്!

Anthappan 2014-02-24 08:48:08
Those who are running for office must submit their credentials to the public and following are the basic requirements. Educational qualifications Profession; (Attorney /Dr. /Engineer/ MSW/ or Phycologist Politician or a priest? Associations with organizations other than Malayalee organizations History of Alcohol or drug use History of family violence? Any neurological disorder And a short essay about women ‘s role in society
Mary, Atlanta 2014-02-24 09:19:21
For history of family violence and alcohol abuse the candidates must produce a certified copy from the spouse.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക