Image

ആറന്മുളയില്‍നടക്കുന്നത് ഒരുതരം യുദ്ധപ്രഖ്യാപനം – ദേവസ്വം ബോര്‍ഡ് മെമ്പര്‍ പി കെ കുമാരന്‍

അനില്‍ പെണ്ണുക്കര Published on 24 February, 2014
ആറന്മുളയില്‍നടക്കുന്നത് ഒരുതരം യുദ്ധപ്രഖ്യാപനം – ദേവസ്വം ബോര്‍ഡ് മെമ്പര്‍ പി കെ കുമാരന്‍


തനതായ ഒരുപാട് സാംസ്‌കാരികവും, വിശ്വാസപരവുംഒക്കെയായ പൈതൃകങ്ങള്‍ ഉള്ളഒരുനാടാണ് ആറന്മുള. അവിടെ അതിനെഎല്ലാം തൃണവത്ഗണിച്ചു കൊണ്ടുള്ള ഒരുപദ്ധതിഅടിച്ചേല്‍പ്പിക്കാന്‍ശ്രമിക്കുന്നത് ഒരു യുദ്ധപ്രഖ്യാപനം പോലെതന്നെ കാണേണ്ടിവരുന്നുഎന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡു മെമ്പര്‍ പി കെ കുമാരന്‍പറഞ്ഞു. ആറന്മുള വിമാന താവളവിരുദ്ധഏകോപനസമിതിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന സത്യാഗ്രഹ സമരം പതിനാലാം ദിവസം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ആറന്മുളയ്ക്കടുത്ത് മെഴുവേലിസ്വദേശി കൂടിയായകുമാരന്‍ അത്തരം സമ്പന്നമായ വള്ളം കളി ഉള്‍പ്പെടെയുള്ള എല്ലാറ്റിനെയും മുച്ചൂടും നശിപ്പിച്ചു കൊണ്ടുള്ള ഒരു സമീപനത്തെ എതിര്‍ക്കാതിരിക്കാന്‍ ആവില്ല എന്ന് പറഞ്ഞു, അത് നടക്കില്ല നടക്കില്ല എന്ന് ഉറക്കെ പറയേണ്ടതുണ്ട്.ആ ദൌത്യം ഞാനും നിങ്ങളോടൊപ്പം ഏറ്റെടുക്കുകയാണ്, എല്ലാ അര്‍ത്ഥത്തിലും. ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയ്ക്കും, ഒപ്പം മറ്റുള്ളവര്‍ക്കും നേരിന്റെ വഴിയെ വരാന്‍ കഴിയട്ടെ എന്നാശിക്കുകയാണ്. ഒരു മഹാ ക്ഷേത്രത്തെ, അതിന്റെ വിശ്വാസങ്ങളെ ബാധിക്കുന്ന ഈ പ്രശ്‌നം അതിന്റെ ഗൌരവത്തില്‍ തന്നെ ബോര്‍ഡു മീറ്റിംഗില്‍ അവതരിപ്പിക്കാന്‍ ഞാന്‍ ശ്രമിക്കും എന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു. 

പൈതൃകഗ്രാമകര്‍മസമിതി മധ്യമേഖല ചെയര്‍മാന്‍ കെ സി ഗണപതി പിള്ള അദ്ധ്യക്ഷത വഹിച്ചു. പഞ്ചനക്ഷത്ര ഹോട്ടല്‍ സമുച്ചയങ്ങളും, മാളുകളും ഒക്കെയായുള്ള വികസന സ്വപ്‌നങ്ങള്‍ ഉള്ളവരല്ല ഇന്നാട്ടുകാര്‍, അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍നിറവേറപെടാതെ കിടക്കുമ്പോള്‍ ആണ് ഇത്തരം പദ്ധതികളുമായി ചിലര്‍ രംഗത്ത് എത്തുന്നത്. ഇതാനുവദിച്ചു കൂടാ, കുടി വെള്ളവും ക്ഷേത്ര ആചാരങ്ങളുംഒക്കെ നഷ്ടപ്പെട്ട് ഒരു വികസന ഇവിടെ ആവശ്യമില്ല, അതു തടയുക തന്നെചെയ്യും എന്ന് അദ്ധ്യക്ഷ പ്രസംഗത്തില്‍ ഗണപതി പിള്ള പറഞ്ഞു. 

സമരസമിതിയുടെ ആരംഭകാലം മുതലുള്ളപ്രവര്‍ത്തകനും, പ്രമുഖ പരിസ്ഥിതിപ്രവര്‍ത്തകനും ആയ കെ പി ശ്രീരംഗനാഥന്‍മുഖ്യ പ്രഭാഷണം നടത്തി. ഇതില്‍ പ്രവര്‍ത്തിക്കുന്നവര്‍സ്ഥാപിത താത്പര്യക്കാര്‍ അല്ല, താനും ഇതില്‍ ഇടപെടുന്നത് സ്വന്തം മനസാക്ഷിയുടെ നീതി ബോധം മൂലമാണ്. അടുത്ത തലമുറ ഇത് ചെയ്തില്ലെങ്കില്‍ നമുക്കുമാപ്പ് തരില്ല, അടിസ്ഥാന നിലനില്‍പ്പ് അപകടത്തില്‍ ആക്കിയുള്ള ഒരു വികസനവും അംഗീകരിക്കാന്‍ ആര്‍ക്കും ആവില്ല. ഇന്ന് കൂറ്റന്‍ പദ്ധതികള്‍ അത്ര തന്നെ ഭീമന്‍ കടങ്ങള്‍ വാങ്ങി നടപ്പാക്കുന്ന സര്‍ക്കാരുകള്‍ അടുത്ത തലമുറയ്ക്ക് ഇതെല്ലം കൈമാറുകയാണ്. അവര്‍ കടക്കാരാകുമ്പോള്‍ ഈ നാട് ഒത്തുതീര്‍പ്പുകള്‍ക്ക് നാളെ നിര്‍ബന്ധിതം ആകുംഎന്ന്ഉറപ്പാണ്. ഇവിടെ ഭരണകൂടം തന്നെ ഇതിനെല്ലാം കൂട്ട് നില്‍ക്കുന്നു. ആറന്മുള കൃഷിയിടങ്ങള്‍ തിരികെ ജീവത്താ ക്കേണ്ടതുണ്ട്, ഇല്ലെങ്കില്‍ ഇത്തരം ആക്രമണങ്ങള്‍ ഇനിയും ഉണ്ടാകും.

ആറന്മുളയില്‍നടക്കുന്നത് ഒരുതരം യുദ്ധപ്രഖ്യാപനം – ദേവസ്വം ബോര്‍ഡ് മെമ്പര്‍ പി കെ കുമാരന്‍ആറന്മുളയില്‍നടക്കുന്നത് ഒരുതരം യുദ്ധപ്രഖ്യാപനം – ദേവസ്വം ബോര്‍ഡ് മെമ്പര്‍ പി കെ കുമാരന്‍
Join WhatsApp News
Reji kayy 2014-02-24 10:35:14
ഇദേഹം എന്താണ് പറയുന്നതെന്ന് അദ്ദേഹത്തിന് തന്നെ അറിയില്ല. ആറന്മുളയിൽ എയർപോർട്ട് വരുന്നതുകൊണ്ട് ഒരു വള്ളം കളിയും ആരും മുടക്കുന്നില്ല. ആറന്മുള ക്ഷേത്രത്തിലെ ഒരു പൂജയും നടക്കാതിരിക്കില്ല.ഇതിന്റെ പിന്നിൽ കുറെ ആളുകളുടെ നിർബന്ദ ബുദ്ധി ആണ്. എയർപോർട്ട് വന്നാൽ ഉടനെ സെക്കണ്ടുകൾ ഇടവിട്ട് വിമാനം പറക്കാൻ പോകുന്നും ഇല്ലാ. വല്ലപ്പോഴും ഒരു വിമാനം വന്നാൽ ആയി. ക്ഷേത്രത്തിൻറെ അരകിലോമീറെർ ചുറ്റളവിൽ ഒരു റൻവേയും വരില്ലാ. പിന്നെന്തിനാണ് ക്ഷേത്രത്തിൻറെ പേരും പറഞ്ഞ് വിശ്വാസികളെ ഇളക്കിവിടുന്നത്? ആറന്മുളയിൽ എയർപോർട്ട് വന്നാൽ അവിടുത്തെ ജലസമ്പത്ത് ഇല്ലാതാകുമെന്നും കൃഷി നശിക്കും എന്നൂം പറയുന്നത് മടയതരം ആണ്. വർഷങ്ങൾക്കു മുൻപ് തന്നെ സമീപ പ്രദേശത്തെ കിണറുകളിൽ വെള്ളവും ഇല്ല ഒന്നും ഇല്ല. പിന്നെ ഇപ്പോൾ ഏതു പ്രദേശത്താണ് നെൽകൃഷി നടത്തുന്നത്. പണ്ട് നെൽകൃഷി ചെയ്തിരുന്നിടതെല്ലാം ഇപ്പോൾ എന്താണുള്ളത് എന്ന് നിങ്ങൾ അനേഷിച്ചു മനസിലാക്കുക.
Anthappan 2014-02-24 12:04:47
The shabarimala development and the Arumula Airport will destroy the eco system in and around of Arumula. Prevention is better than cure! ”Two major Sabarimala infrastructure development projects, the two-storeyed Valiyanadapandal and the prasadam manufacturing-cum distribution complex at Sannidhanam, will be implemented immediately after the ongoing Mandalam-Makaravilakku season. Additional Chief Secretary and chairman of the high-powered Sabarimala Infrastructure Development K Jayakumar said that the Rs. 23-crore Valiyanadapandal, to be built by country's engineering giant Larsen and Toubro, would be implemented with the financial assistance of sponsors. The two-storyed Valiayanadapandal, when completed would have a capacity to provide resting place for 30,000 pilgrims at a time, Jayakumar said. Jayakumar said that the multi-storeyed new prasadam manufacturing-cum-distribution complex would be the other major project to be implemented after the ongoing season. The global tender for the Rs. 15-crore new prasadam complex would be invited in the third week of this month, he said. Jayakumar said that the schemes under the Nilackal satellite townships would be implemented without disturbing the ecology and landscape of the area. Hence, the high-power committee would take up projects which will maintain ecological balance. The development of parking areas for pilgrims from five states of Andhra Pradesh, Karnataka, Tamil Nadu, Pondichery and Kerala, would be given priority and the work on this would be taken immediately after the season. Jayakumar said that the high-powered committee would hold talks with the Forest Department to sort put out the irritants in connection with the augmentation of the storage capacity of Kunnar dam.” Everyone claim that they are going to achieve this destruction without destroying the eco system. Future of Kerala is at stake in the hand of politicians, Religion, Gulf Achyaans, and American achyens. It is sad K. Jayakumar who is working hard to build a Malayalam University is involved in this destructive project. God is the culmination of Prekrithy and that is what these crooks are trying to destroy.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക