Image

ഡല്‍ഹി ഉള്‍പ്പടെ ഉത്തരേന്ത്യയില്‍ ഭൂചലനം; ആളപായമില്ല

Published on 07 November, 2011
ഡല്‍ഹി ഉള്‍പ്പടെ ഉത്തരേന്ത്യയില്‍ ഭൂചലനം; ആളപായമില്ല
ന്യൂഡല്‍ഹി: ഡല്‍ഹി ഉള്‍പ്പടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പരക്കെ ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 5.5 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. ഹരിയാന, പഞ്ചാബ്‌, കശ്‌മീര്‍, ഛണ്ഡീഗഡ്‌ തുടങ്ങിയ മേഖലകളിലാണ്‌ ഭൂചലനം അനുഭവപ്പെട്ടത്‌.

പാകിസ്ഥാനിലെ ഇസ്‌ലാമാബാദ്‌, പഞ്ചാബ്‌ പ്രവിശ്യ, ഖൈബര്‍, ലോവര്‍ ദിര്‍, ലാഹോര്‍, പെഷവാര്‍ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഇന്നു വൈകിട്ട്‌ അഞ്ചരയോടെ ആറു സെക്കന്‍ഡോളം നീണ്ട ഭൂചലനം അനുഭവപ്പെട്ടത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക