Image

ടെന്നീസ്‌ ചാമ്പ്യന്‍ഷിപ്പില്‍ സനുഷ ജേതാവായി

Published on 24 February, 2014
ടെന്നീസ്‌ ചാമ്പ്യന്‍ഷിപ്പില്‍ സനുഷ ജേതാവായി
അഭിനയത്തില്‍ മാത്രമല്ല ടെന്നാസിലും നടി സനുഷ മികവുകാട്ടി. കണ്ണൂര്‍ സര്‍വകലാശാലാ ലോണ്‍ ടെന്നീസ്‌ ചാമ്പ്യന്‍ഷിപ്പാണ്‌ സിനിമാതാരം സനുഷയുടെ ടീമായ കണ്ണൂര്‍ എസ്‌ എന്‍ കോളേജ്‌ ടീം വനിതാവിഭാഗം ചാമ്പ്യന്മാരായത്‌.

കേയീ സാഹിബ്‌ ട്രെയിനിങ്‌ കോളേജില്‍ പുതുതായി നിര്‍മാണം പൂര്‍ത്തിയാക്കിയ ഹാര്‍ഡ്‌ ടെന്നീസ്‌ കോര്‍ട്ടിലായിരുന്നു ചാമ്പ്യന്‍ഷിപ്പ്‌. യു ജി സി യുടെയും മാനേജ്‌മെന്റിന്റെയും സംയുക്ത സംരംഭമായിട്ട്‌ നിര്‍മിച്ച കോര്‍ട്ടിലായിരുന്നു കളി.

എസ്‌ എന്‍ കോളേജില്‍ ആദ്യവര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയാണ്‌ സനുഷ. സനുഷയുടെ പോയവര്‍ഷം ഇറങ്ങിയ സക്കറിയയുടെ ഗര്‍ഭിണി മികച്ച വിജയമായിരുന്നു. പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതിനാല്‍ അഭിനയത്തില്‍നിന്ന്‌ അല്‌പം വിട്ടു നില്‍ക്കുകയാണ്‌ താരം. ഇങ്കിലും ഇപ്പോള്‍ പരിമല തിരയരങ്കം എന്ന തമിഴ്‌ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്‌. അയ്യര്‍ ഇന്‍ പാകിസ്‌താനാണ്‌ അടുത്ത മലയാളം ചിത്രം

ടെന്നീസ്‌ ചാമ്പ്യന്‍ഷിപ്പില്‍ സനുഷ ജേതാവായിടെന്നീസ്‌ ചാമ്പ്യന്‍ഷിപ്പില്‍ സനുഷ ജേതാവായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക