Image

മന്നത്ത് പത്മനാഭന്‍്റെ പേരില്‍ ഖ്യാതി നേടാനുള്ള ശ്രമമാണ് സുധീരന്‍്റേതെന്നു സുകുമാരന്‍ നായര്‍

Published on 25 February, 2014
മന്നത്ത് പത്മനാഭന്‍്റെ പേരില്‍ ഖ്യാതി നേടാനുള്ള ശ്രമമാണ് സുധീരന്‍്റേതെന്നു സുകുമാരന്‍ നായര്‍

പെരുന്ന: എന്‍.എസ്.എസ് ആസ്ഥാനത്ത് എത്തിയ കെ.പി.സി.സി. അധ്യക്ഷന്‍ വി.എം. സുധീരനുമായി കൂടിക്കാഴ്ച നടത്താന്‍ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ അനുമതി നല്‍കിയില്ല. ഇതേതുടര്‍ന്ന് മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി സുധീരന്‍ മടങ്ങി. രാവിലെ 9.15ന് എത്തിയ സുധീരന്‍ എന്‍.എസ്.എസ്. ആസ്ഥാനത്ത് 10 മിനിറ്റ് ചെലവഴിച്ചു.

മന്നം സമാധി ദിനത്തോട് അനുബന്ധിച്ച് കോട്ടയം ഡി.സി.സി. അധ്യക്ഷന്‍ ടോമി കല്ലാനി അടക്കമുള്ള നേതാക്കള്‍ക്കൊപ്പമാണ് സുധീരന്‍ പെരുന്നയിലെത്തിയത്. പുഷ്പാര്‍ച്ചന നടത്താനായി സുധീരന്‍  മന്നം സമാധിയിലേക്ക് പ്രവേശിച്ച ഉടനെ സുകുമാരന്‍ നായര്‍ അവിടെ നിന്ന് എഴുന്നേറ്റ് പോവുകയായിരുന്നു. സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയ സുധീരന്‍ മറ്റ് നേതാക്കളുമായി സംസാരിച്ച ശേഷം മടങ്ങി.

സുധീരന്‍ എന്‍.എസ്.എസിനെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. എ.കെ ആന്‍്റണിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ എന്‍.എസ്.എസിനോട് മാന്യമായ നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ സുധീരന്‍ അപമാനിക്കാന്‍ ശ്രമിച്ചു. മന്നത്ത് പത്മനാഭന്‍്റെ പേരില്‍ ഖ്യാതി നേടാനുള്ള ശ്രമമാണ് സുധീരന്‍്റേതെന്നും സുകുമാരന്‍ നായര്‍ മാധ്യമങ്ങളോട് പറഞ്ഞു.

സുധീരന്‍ എത്തിയ സമയം സമാധിയില്‍ നിന്നും മാറിയത് വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ്. എന്‍.എസ്. എസ് നേതാക്കളെ കാണാന്‍ താല്‍പര്യമുള്ളവര്‍ അവരുടെ സൗകര്യം കൂടി പരിഗണിക്കണം. ആരെയും  എന്‍.എസ്.എസ്  ആസ്ഥാനത്തേക്ക് ക്ഷണിച്ചിട്ടില്ല. തെരഞ്ഞെടുപ്പാകുമ്പോള്‍ പലരും കെട്ടിയെഴുന്നള്ളുമെന്നും സുകുമാരന്‍ നായര്‍ പരിഹസിച്ചു.

കോണ്‍ഗ്രസുകാര്‍ക്ക് കയറി നിരങ്ങാനുള്ള സ്ഥലമല്ല മന്നം സമാധി. സുധീരന്റെയും സതീശന്റെയും പാട്ടപ്പറമ്പിലല്ല എന്‍.എസ്.എസ് ആസ്ഥാനം സ്ഥിതിചെയ്യുന്നതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. മന്നം സമാധിയില്‍ ഗവണ്‍മെന്റ്‌ ചീഫ് വിപ്പ് പി.സി ജോര്‍ജുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സുകുമാരന്‍ നായര്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് രംഗത്തുവന്നത്.

സമുദായ നേതാക്കളുടെ നെഞ്ചത്ത് താണ്ഡവമാടുന്നത് കോണ്‍ഗ്രസ് നിര്‍ത്തണം ഇല്ളെങ്കില്‍ കോണ്‍ഗ്രസിന്‍്റെ അവസാനമായിരിക്കുമെന്നും സുകുമാരന്‍ നായര്‍ വെല്ലുവിളിച്ചു. സുധീരന്‍ മന്നം സമാധി സന്ദര്‍ശിച്ചത് അദ്ദേഹത്തിന് ഖ്യാതി ഉണ്ടാക്കാനാണ്. മുമ്പ് തെരഞ്ഞെടുപ്പ് സമയത്ത് സഹായം തേടി മൂന്നു തവണ വന്നിട്ടുണ്ട് അപ്പോഴെല്ലാം സഹായിച്ചിട്ടുണ്ടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

സമുദായ നേതാക്കള്‍ക്കെതിരെ വിമര്‍ശവുമായി കെ.പി.സി.സി. ഉപാധ്യക്ഷന്‍ വി.ഡി. സതീശന്‍ എം.എല്‍.എ രംഗത്ത്. സമുദായ നേതാക്കള്‍ ഇരിക്കാന്‍ പറയുമ്പോള്‍ കിടക്കുന്നവരാകരുത് കോണ്‍ഗ്രസ് നേതാക്കളെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. എല്ലാ സമുദായങ്ങളുടെയും വോട്ട് കോണ്‍ഗ്രസിന് ലഭിക്കുന്നുണ്ട്. സ്ഥാനാര്‍ഥികളെ സമുദായ നേതാക്കള്‍ തീരുമാനിച്ചാല്‍ പാര്‍ട്ടി പിരിച്ചുവിടേണ്ടിവരുമെന്നും സതീശന്‍ വ്യക്തമാക്

Join WhatsApp News
jep 2014-02-25 12:16:57

പലപ്പോഴും ,അദ്ദേഹം താൻ അലങ്കരിക്കുന്ന സ്ഥാനം അനുസരിച്ച് സംസാരിക്കാൻ മറന്നു പോകുന്നു .മുൻപ് പദവിയിൽ ഇരുന്ന ആദരണീയരായ    മഹാ വ്യകതികളേ പാത കുറച്ചു പിന്തുടരുന്നത് പ്രസ്ഥാനത്തിനും നല്ലതായിരിക്കും .ഒരു പക്ഷേ പലരും പ്രസ്ഥാനത്തോട്  ചെയ്ത അവഗണയുടെയ് ഭഹിർ സ്പുരണം ആയിരിക്കും  സ്പോടനം .

jogenal 2014-02-25 14:58:23
ഇരിക്കുന്ന സ്ഥാനത്തിന്റെ മഹിമ അറിയാത്ത ആളുകളെ ഒരിക്കലും നേതൃത്വത്തിൽ വക്കരുത്. സുകുമാരാൻ നായർ എന്താ ഇത്ര വലിയ മഹാൻ ആണോ .ഇദ്ദേഹത്തിന്റെ യ്യോഗ്യത യും ചരിത്രങ്ങളും കേരളക്കാര്ക് അറിയാം . കനകസിംഹാസനത്തിൽ ഇരുത്തിയാൽ ഇതുപോലുള്ള പദപ്രയോഗങ്ങൾ നടത്തും .പരച്ചിലുകെട്ടാൽ ഇദ്ദേഹം പറയുന്നിടെത്തെ നായന്മാർ വോട്ട് കുത്തുക ഉള്ളു എന്ന് തോന്നുന്നു . നായന്മാരുടെ WHOLESALE എടിത്തിരുക്കുകയാണോ ഈ മാന്യ ദേഹം .അഹങ്കാരത്തിന്റെ ബഹിർസ്പുരണങ്ങൾ ആണ് വയിൽ നിന്ന് വീഴുന്നത് . നായന്മാരെ നിങ്ങളുടെ കഴടകാലം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക