Image

ഭക്ഷ്യസുരക്ഷാ ബില്ലിന്‌ അന്തിമ രൂപം,3.5 ലക്ഷം കോടി രൂപയുടെ ആനുകൂല്യങ്ങള്‍

Published on 08 November, 2011
ഭക്ഷ്യസുരക്ഷാ ബില്ലിന്‌ അന്തിമ രൂപം,3.5 ലക്ഷം കോടി രൂപയുടെ ആനുകൂല്യങ്ങള്‍
ന്യൂഡല്‍ഹി: പാവപ്പെട്ടവര്‍ക്ക്‌ കൂടുതല്‍ ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്ന ഭക്ഷ്യസുരക്ഷാ ബില്ലിന്‌ അന്തിമ രൂപമായി. ബില്‍ പാര്‍ലമെന്‍റിന്റെ ശീതകാലസമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന്‌ കേന്ദ്രഭക്ഷ്യസിവില്‍ സപ്ലൈസ്‌ സഹമന്ത്രി കെ.വി. തോമസ്‌ പറഞ്ഞു. രാജ്യത്തെ വിവിധ ഭക്ഷ്യമേഖലകളില്‍ മൊത്തം 3.5 ലക്ഷം കോടി രൂപയുടെ ആനുകൂല്യങ്ങള്‍ വ്യവസ്ഥചെയ്യുന്നതാണ്‌ ബില്‍. കാബിനറ്റിന്റെ അംഗീകാരം കൂടി ലഭിച്ചാല്‍ ബില്‍ പാര്‍ലമെന്‍റിന്റെ ശീതകാലസമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന്‌ മന്ത്രി്‌ പറഞ്ഞു.

ഭക്ഷ്യമേഖലയില്‍ നല്‍കുന്ന സബ്‌സിഡി 63,000 കോടിയില്‍ നിന്ന്‌ ബില്‍ നടപ്പായാല്‍ ഒരു ലക്ഷം കോടിയായി ഉയരും. കാര്‍ഷിക വികസനത്തിനും പൊതു വിതരണ സംവിധാനത്തിനും സംഭരണത്തിനുമായി 2.5 ലക്ഷം കോടി രൂപ കൂടി ചെലവഴിക്കും. കര്‍ഷകര്‍ക്കു ന്യായവില ഉറപ്പാക്കുന്നതടക്കമുള്ള സമഗ്ര കാര്‍ഷിക ഉത്തേജന പദ്ധതികള്‍ക്കായി ഒരു ലക്ഷം കോടിയുടെ നിക്ഷേപം നടത്തും.

ഗര്‍ഭിണികള്‍ക്കും പാലു കൊടുക്കുന്ന അമ്മമാര്‍ക്ക്‌ ആറുമാസംവരെയും സൗജന്യമായി പോഷകാഹാരം നല്‌കാന്‍ ബില്‍ വ്യവസ്ഥചെയ്യുന്നുണ്ട്‌. 12,000 കോടി രൂപയുടെ അധികച്ചെലവാണ്‌ ഇതുമൂലമുണ്ടാകുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക