Image

ജയ്‌ഹിന്ദ്‌ ടിവി സിനിമാ അവാര്‍ഡ്‌: സലീംകുമാര്‍ മികച്ച നടന്‍, കാവ്യ നടി

Published on 08 November, 2011
ജയ്‌ഹിന്ദ്‌ ടിവി സിനിമാ അവാര്‍ഡ്‌: സലീംകുമാര്‍ മികച്ച നടന്‍, കാവ്യ നടി
തിരുവനന്തപുരം: 2010-ലെ മജയ്‌ഹിന്ദ്‌ ടിവി ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി സലീം അഹമ്മദ്‌ സംവിധാനം നിര്‍വഹിച്ച `ആദാമിന്റെ മകന്‍ അബു' തെരഞ്ഞെടുക്കപ്പെട്ടു. ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിലെ അഭിനയത്തിനു സലീംകുമാറിനെ മികച്ച നടനായി തെരഞ്ഞെടുത്തു. കാവ്യാ മാധവനാണ്‌ മികച്ച നടി. ചിത്രം ഗദ്ദാമ. സംവിധായകന്‍ പ്രിയദര്‍ശനു ജയ്‌ഹിന്ദ്‌ രജതമുദ്ര പുരസ്‌കാരം സമ്മാനിക്കും. ചലച്ചിത്ര പ്രതിഭാ പുരസ്‌കാരം ദിലീപിനു നല്‍കും. മികച്ച സംവിധായകന്‍ കമലാണ്‌. ചിത്രം ഗദ്ദാമ.

മറ്റ്‌ അവാര്‍ഡുകള്‍: സഹനടന്‍, നടി- ബിജുമേനോന്‍, സംവൃതാ സുനില്‍. സ്വഭാവ നടന്‍, നടി-ഇന്ദ്രജിത്‌, മംമ്‌ത മോഹന്‍ദാസ്‌. ജനപ്രിയ നടന്‍-ജയറാം. യൂത്ത്‌ ഐക്കണ്‍-ജയസൂര്യ. പുതുമുഖ നടന്‍, നടി- നിവിന്‍ പോളി, ആന്‍ അഗസ്റ്റിന്‍. മികച്ച പ്രതിനായകന്‍-സിദ്ദിഖ്‌. ഹാസ്യനടന്‍-സുരാജ്‌ വെഞ്ഞാറമ്മൂട്‌, മികച്ച തിരക്കഥ-മോഹന്‍ രാഘവന്‍, ചിത്രം ടി.ഡി. ദാസന്‍ സിക്‌സ്‌ത്‌ ബി, ബഹുമുഖ പ്രതിഭ-ജഗതി ശ്രീകുമാര്‍. മികച്ച ഗായകന്‍- യേശുദാസ്‌, ഗായിക-ശ്വേതാമോഹന്‍. മികച്ച ഗാനരചയിതാവ്‌- ഗിരീഷ്‌ പുത്തഞ്ചേരി. എംജി. ശ്രീകുമാറാണു മികച്ച സംഗീത സംവിധായകന്‍-ചിത്രം ഒരുനാള്‍ വരും. സ്‌പെഷല്‍ പെര്‍ഫോര്‍മന്‍സ്‌ പുരസ്‌കാരം -ജഗദീഷ്‌, ലാലു അലക്‌സ്‌, ഉര്‍വശി. അപ്‌കമിംഗ്‌ ടാലന്റ്‌ പുരസ്‌കാരം ആസിഫലിക്കും അര്‍ച്ചനാ കവി്‌ക്കും നല്‍കുമെന്നു പുരസ്‌കാര നിര്‍ണയ സമിതിയിലെ രാജീവ്‌ നാഥ്‌, പന്തളം സുധാകരന്‍ എന്നിവര്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക