Image

പ്രവീണ്‍ വര്‍ഗീസിന്റെ മരണം ദുരൂഹതകള്‍ ഏറുന്നു?

Johnson Punchakonam Published on 24 February, 2014
പ്രവീണ്‍ വര്‍ഗീസിന്റെ മരണം ദുരൂഹതകള്‍ ഏറുന്നു?
ചിക്കാഗോ: സതേണ്‍ ഇല്ലിനോയി യൂണിവേഴ്‌സിറ്റിയിലെ (SIU) (കാര്‍ബണ്‍ഡൈല്‍) ക്രിമിനല്‍ ജസ്റ്റിസ്‌ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയും, മോര്‍ട്ടണ്‍ ഗ്രോവിലുള്ള മാത്യു വര്‍ഗീസ്‌ ലൗലി വര്‍ഗീസ്‌ ദമ്പതികളുടെ പുത്രനുമായ പ്രവീണ്‍ വര്‍ഗീസിന്റെ മരിച്ചത്‌ `ഹൈപോതെര്‍മിയ' മൂലമാണെന്ന്‌ (തണുപ്പില്‍ മരവിച്ച്‌) പോലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. `ഫൗള്‍ പ്ലെ` ഇല്ലെന്നാണു കൊറോണറുടെ റിപ്പോര്‍ട്ട്‌. ഒട്ടോപ്‌സി റിപ്പോര്‍ട്ടും, റ്റൊപ്‌സിക്കൊളാജി റിപ്പോര്‍ട്ടും വരുന്നതിനു മുന്‍പ്‌ യാതൊരു 'ഫൌള്‍ പ്ലേയും' ഇപ്പോള്‍ കാണുന്നില്ലെന്ന പോലീസ്‌ അധികൃതരുടെ മുന്‍കൂര്‍ ജാമ്യം തന്നേ ഒരു `ഫൗള്‍ പ്ലേയാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു.

ചിക്കാഗോയില്‍ സിറ്റിയില്‍ നിന്നും നിന്നു 5 മണിക്കൂര്‍ ദൂരെയാണു കാര്‍ബണ്ടേയ്‌ല്‍. 2014 ഫെബ്രുവരി 12നു ബുധനാഴ്‌ച 11 മണിയോടെയാണു പ്രവീണിനെ കാണാതായത്‌. കാമ്പസില്‍ പാര്‍ട്ടി കഴിഞ്ഞ്‌ ഒരു പരിചയക്കാരന്റെ വാഹനത്തില്‍ മടങ്ങുമ്പോള്‍ അവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതായും, തുടര്‍ന്നു പ്രവീന്‍ കാറില്‍നിന്നിറങ്ങി ഓടിപ്പോയി എന്നുമാണ്‌ പോലീസിന്റെ ഭാഷ്യം. കനത്ത തണുപ്പുള്ള രാത്രിയില്‍ കോട്ട്‌ പോലും ഇല്ലാതെയാണു പ്രവീണ്‍ കാട്ടിലേക്കു ഒടിയത്‌. അവിടെ വഴി തെറ്റിയിരിക്കാം. പക്ഷെ ആ ഭാഗമൊക്കെ നേരത്തെ ബന്ധുമിത്രാദികള്‍ പരതിയതാണു. ലിഫ്‌ട്‌ കൊടുത്തയാള്‍ ഇന്നലെ (തിങ്കള്‍) പോലീസില്‍ ചെന്നു വിവരം പറഞ്ഞു. അതേ തുടര്‍ന്ന്‌ ഇന്ന്‌ നടത്തിയ തെരച്ചിലിലാണു മ്രുതദേഹം കണ്ടെടുത്തത്‌ എന്നാണ്‌ പോലീസ്‌ ആദ്യം പറഞ്ഞത്‌. സതേണ്‍ ഇല്ലിനോയ്‌ യുണിവേഴ്‌സിറ്റിയില്‍ താമസിച്ചിരുന്ന അപ്പാര്‍ട്‌മെന്റിനടുത്തായി ഒരു കുറ്റിക്കാട്ടില്‍ നിന്നാണു മൃത്‌ദേഹം കണ്ടെത്തിയത്‌

12നു ബുധനാഴ്‌ച രാത്രി 11നാണു കാമ്പസില്‍ പാര്‍ട്ടി കഴിഞ്ഞു പ്രവീണ്‍ മടങ്ങിയത്‌. കൂടെ അപ്പാര്‍ട്‌മെന്റില്‍ താമസിക്കുന്ന കസിന്‍ പാര്‍ട്ടിക്ക്‌ ഉണ്ടായിരുന്നു. പക്ഷെ പ്രവീണിനൊപ്പം പോന്നില്ല. കസിന്‍ മടങ്ങി വന്നപ്പോള്‍ കട്ടിലില്‍ പ്രവീണ്‍ കിടപ്പുണ്ടെന്നു കരുതി. രാവിലെ കോളജില്‍ ചെന്നപ്പൊഴാണു പ്രവീണ്‍ എത്തിയിട്ടില്ലെന്നു മനസിലായത്‌. തുടര്‍ന്നു അന്വേഷണമായി. 5 മണിക്കൂര്‍ അകലെ ചിക്കാഗോ മോര്‍ട്ടണ്‍ ഗ്രോവില്‍ താമസിക്കുന്ന മാതാപിതാക്കളും ബന്ധുക്കളും കര്‍ബണ്ടേയ്‌ലിലെത്തി തെരച്ചില്‍ ആരംഭിച്ചു. നോട്ടീസ്‌ വിതരണം ചെയ്‌തു. സ്ഥലമെല്ലാം അരിച്ചു പെറുക്കി. ഹെലികോപ്‌ടറും പോലീസ്‌ നായയുമൊക്കെ അന്വേഷണത്തിനുണ്ടായിരുന്നു. ഒരു വിവരവും കിട്ടിയില്ല.

ഇവിടെ ചില ചോദ്യങ്ങള്‍ക്ക്‌ ഉത്തരം കണ്ടത്തേണ്ടിയിരിക്കുന്നു

പ്രവീണിനെ കാണാതായെന്ന്‌ പറഞ്ഞപ്പോള്‍, സുഹൃത്തുക്കളും വീട്ടുകാരും ഒന്നും ആരെയും നോക്കിനിന്നില്ല. കൊടും തണുപ്പത്ത്‌ 200 ല്‍ പരം ആളുകള്‍ ആ പരിസരവും അവനെ കാണാതായ സ്ഥലവും ഒക്കെ അരിച്ചു പെറുക്കിയതാണ്‌. പിന്നെങ്ങനെ അവസാന നിമിഷം പ്രവീണിന്റെ മൃതശരീരം പെട്ടന്ന്‌ പ്രത്യക്ഷപ്പെട്ടത്‌?

പ്രവീണിനു ലിഫ്‌റ്റ്‌ കൊടുത്ത െ്രെഡവര്‍ പോലീസില്‍ അറിയിക്കാന്‍ ഇത്ര വൈകിയതെന്ത്‌ എന്ന ചോദ്യം അവശേഷിക്കുന്നു. പ്രവീണിനു ലിഫ്‌റ്റ്‌ കൊടുത്ത ആളിനെ എന്തേ ആദ്യത്തെ ദിവസം തന്നേ ചോദ്യം ചെയ്‌തില്ല?

ഒരാള്‍ക്ക്‌ ലിഫ്‌ട്‌ കൊടുത്താല്‍ അയാളെ സുരക്ഷിത സ്ഥാനത്ത്‌ എത്തിക്കെണ്ടിയത്‌ ലിഫ്‌റ്റ്‌ കൊടുത്ത ആളുടെ ചുമതലയല്ലേ?

ഇവിടെ ക്രിമിനല്‍ ജസ്റ്റീസ്‌ വിദ്യാര്‍ഥിയും കൂടെയാണ്‌ മരണപ്പെട്ടത്‌. നിയമവും നിയമത്തിന്റെ പഴുതുകളും അരിച്ച്‌ പഠിക്കുന്ന ഏതോ കൂട്ടുകാര്‍ ഭംഗിയായി കഥ മാറ്റിയോ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു?

കാറില്‍ നിന്ന്‌ ഒരാള്‍ കൊടും തണുപ്പത്ത്‌ ജാക്കറ്റ്‌ പോലുമില്ലാതെ ഇറങ്ങി ഓടിയാല്‍ , ശത്രുവാണെങ്കില്‍ പോലും, ആ െ്രെഡവര്‍ എന്തേ പോലീസിനെ വിളിച്ചില്ല?

ആ കാറില്‍ അവര്‍ രണ്ടുപേര്‍ മാത്രമോ അതോ അതില്‍ കൂടുതല്‍ ആളുകളുണ്ടായിരുന്നോ?
പ്രവീണിനെ മനപ്പൂര്‍വം ആരുമില്ലാത്ത സ്ഥലത്ത്‌ ഇറക്കി വിട്ടതാണോ?

ഇപ്പോള്‍ കിട്ടിയത്‌

രാത്രി 12.10 നു റോഡുസൈഡില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനം പോലീസ്‌ കണ്ടു എന്നും അയാളെ ചോദ്യം ചെയ്‌തപ്പോള്‍ ഒരു ചെറുപ്പക്കാരന്‍ കാറില്‍ നിന്ന്‌ ഇറങ്ങി കുട്ടി കാട്ടിലേക്ക്‌ ഓടിപ്പോയി എന്നും പോലീസിനോട്‌ പറഞ്ഞിരുന്നു. ഇത്‌ തീര്‍ച്ചയായും പോലീസ്‌ റിക്കാര്‍ഡില്‍ ഉണ്ടാകും. എങ്കില്‍ എന്തുകൊണ്ട്‌ പോലീസ്‌ അങ്ങനെ ഇറങ്ങി ഓടിയ ആളെ കുറിച്ച്‌ അപ്പോള്‍ അന്വേഷിച്ചില്ല?

ആരാണു പ്രവീണിനു അന്നു രാത്രി ലിഫ്‌ട്‌ കൊടുത്തയാള്‍? അധികം കാലമായില്ല അവര്‍ തമ്മില്‍ പരിചയപ്പെട്ടിട്ട്‌ എന്നു പോലീസ്‌ പറയുന്നു. അത്തരമൊരാളുമായി വലിയ വഴക്ക്‌ ഉണ്ടായയത്‌ എന്തിനെചൊല്ലി?

അങ്ങനെ ഇറങ്ങി കുട്ടി കാട്ടിലേക്ക്‌ ഓടിപ്പോയതു ഒരാള്‍ മാത്രമോ?
ഈ െ്രെഡവര്‍ പഞ്ഞത്‌ അതേപടി പോലീസ്‌ വിശ്വസിച്ചുവോ?
ഈ പോലീസ്‌ ഓഫീസര്‍ ആരാണ്‌?
അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട്‌ എന്താണ്‌?

കൂടുതല്‍ പോലീസ്‌ ഓഫീസേര്‍സ്‌ ആ രാതിയില്‍ അവിടെ എത്തേണ്ടതാണ്‌, അങ്ങനെ ഉണ്ടായോ? എന്തുകൊണ്ട്‌ കാറില്‍ ഉണ്ടായിരുന്ന ഡ്രൈവറെ അപ്പോള്‍ കൂടുതല്‍ ചോദ്യം ചെയ്‌തില്ല?
ഏത്‌ സാഹചര്യത്തിലും ഇങ്ങനെ പോലീസ്‌ പിടിക്കുന്ന വാഹനത്തിന്റെ െ്രെഡവറുടെ ലൈസന്‍സും കാറിന്റെ ലൈസന്‌സ്‌ നംബര്‍ സഹിതം പോലീസ്‌ രേഖ പ്പെടുത്തിയിട്ടുണ്ടാവണം, എന്തുകൊണ്ട്‌ ഇത്‌ സംബന്ധിച്ച്‌ തുടരന്വേഷണം നടത്താന്‍ അഞ്ചു ദിവസമെടുത്തു? (ഈ ഡ്രൈവര്‍ അഞ്ചാം ദിവസം പോലീസില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തെന്നാണ്‌ ആദ്യം പോലീസ്‌ പറഞ്ഞത്‌.)

എന്തുകൊണ്ട്‌ ഈ യുവാവ്‌ കാറിലേക്ക്‌ ഓടി ?
എവിടേക്ക്‌ പോകാനാണ്‌ ഇയാള്‍ ഈ കാറില്‍ കയറിയത്‌ ?
ഇവര്‍ തമ്മില്‍ മുന്‍പ്‌ പരിചയം ഉള്ളവര്‍ ആയിരുന്നുവോ ?
പ്രവീണ്‍ എന്തെങ്കിലും പേടിച്ചിട്ടാണോ റോഡില്‍ സ്‌ട്രീറ്റ്‌ ലൈറ്റിന്റെ വെളിച്ചം ഉണ്ടായിരുന്നിട്ടും കാട്ടിലേക്ക്‌ ഓടിയത്‌?
എന്താണ്‌ ഈ െ്രെഡവറുടെ പേര്‌ ?
അയാളെ കുറിച്ച്‌ പോലീസ്‌ റിക്കാര്‍ഡില്‍ എന്താണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌ ? എവിടെ നിന്നാണ്‌ പ്രവീണ്‍ ഈ കാറില്‍ കയറിയത്‌?
ഈ െ്രെഡവര്‍ അപ്പോള്‍ മദ്യപിച്ചിരുന്നുവൊ?

ഇത്തരം ഒരു സാഹചര്യത്തില്‍ ഈ പോലീസ്‌ ഓഫീസര്‍ എന്തിനു ഈ െ്രെഡവറെ വിട്ടയച്ചു?
ഈ പോലീസ്‌ ഓഫീസര്‍ ആ രാത്രിയില്‍ എന്ത്‌ അന്വേഷണം നടത്തി?
ബുധനാഴ്‌ച രാവിലെ തന്നെ പ്രവീണിന്റെ മാതാപിതാക്കള്‍ `മാന്‍മിസ്സിംഗ്‌` പരാതി രേഖാമൂലം ഇല്ലിനോയ്‌ പോലീസിനു നല്‍കിയിട്ടും എന്തുകൊണ്ട്‌ ഈ െ്രെഡവറെ ചോദ്യം ചെയ്യാന്‍ പിന്നീട്‌ നാല്‌ ദിവസം എടുത്തു?

പ്രവീണിന്റെ മുഖത്തു അടിയുടെ പാടുകള്‍ ഉള്ളതായി മൃതുദേഹം കണ്ടവര്‍ സാക്ഷിക്കുന്നു. അങ്ങനെയെങ്കില്‍ മുഖത്തുടായ അടിയുടെ പാടുകള്‍ എങ്ങനെ? എപ്പോള്‍ ? എവിടെവച്ചുണ്ടായതാണ്‌?
ചൊവ്വാഴ്‌ച രാത്രിയിലെ പാര്‍ട്ടിയില്‍ പങ്കെടുത്തത്‌ ആരൊക്കെ? എന്താണ്‌ ആ പാര്‍ട്ടിയില്‍ നടന്നത്‌?
സുഹൃത്തുക്കള്‍ തമ്മില്‍ അടിപിടി നടന്നുവോ?

കഴിഞ്ഞ ഒരു വര്‍ഷത്തോളം ജിമ്മി ജോണ്‍സില്‍ ഡെലിവറി ബോയ്‌ ആയി പാര്‍ട്ട്‌ ടൈം ജോലി നോക്കിയിരുന്ന പ്രവീണിന്‌ അവിടെയുള്ള വഴികളൊക്കെ സുപരിചിതമായിരിക്കും ?
നല്ല ആരോഗ്യമുള്ള പ്രവീണ്‍ പിന്നെ എന്തിനു കാട്ടിലേക്ക്‌ ഓടണം. അതും കാറില്‍ െ്രെഡവര്‍ മാത്രം ഉള്ളപ്പോള്‍?

പ്രവീണ്‍ വണ്ടിയില്‍നിന്നിറങ്ങി ഓടുന്ന അവസരത്തില്‍ അവന്‍ ഫോണ്‍ ചെയ്‌തായിരുന്നു. അമേരിക്കയില്‍ എല്ലാവരുടെയും ഫോണ്‍ ചോര്‍ത്തുന്ന ഗവണ്മെന്റിനു അവനെ അവസാനമായി കണ്ട ഫോണ്‍ ലൊക്കേഷന്‍ ട്രാക്ക്‌ ചെയ്യാമെന്നിരിക്കെ, എന്തികൊണ്ട്‌ പോലീസ്‌ അതിനു തയ്യാറായില്ല ?

ഒരാളെ മരണത്തിലെക്കു ഓടിച്ച്‌ വിടുന്നത്‌ ഫൗള്‍ പ്ലെ അല്ലേ? 'ഇപ്പോള്‍' എന്നൊരു വാക്കു ഫൗള്‍ പ്ലേക്കു മുന്‍പ്‌ പോലീസ്‌ ഉപയോഗിച്ചിട്ടുണ്ട്‌. അതിനാല്‍ സാഹചര്യം മാറിക്കൂടായ്‌കയില്ല.

രാത്രി 11നു പാര്‍ട്ടി സ്ഥലത്തു നിന്നു പോയ പ്രവീണ്‍ 12:30നു സുഹ്രുത്തിനെ ഫോണില്‍ വിളിച്ചു. പകരം എന്തു കൊണ്ട്‌ 911 വിളിച്ചില്ല? അല്ലെങ്കില്‍ സുഹ്രുത്തിനോട്‌ അപകടത്തിലാണെന്നു വ്യക്തമായി പറയാതിരുന്നത്‌ എന്തു കൊണ്ട്‌?

രാത്രി 11:17നു പ്രവീണ്‍ ട്വിറ്ററില്‍ അയച്ച സന്ദേശത്തില്‍ അപകട സൂചനയുണ്ടായിരുന്നു.
12:29നു ചിക്കാഗോയിലുള്ള ഒരു സുഹ്രുത്തിനെ ഫോണില്‍ വിളിച്ചു. വല്ലാതെ കിതച്ചു കൊണ്ട്‌ പ്രവീണ്‍ പറഞ്ഞതു സുഹ്രുത്തിനു വ്യക്തമായില്ല. പ്രവീണിനെ ആരോ ഓടിക്കുന്നതായാണു സുഹ്രുത്തിനു തോന്നിയത്‌. ഒന്നിലധികം ആള്‍ക്കാരുടെ ശബ്ദം കേട്ടതായി ഈ കുട്ടി പറഞ്ഞിട്ടുണ്ട്‌.

12.10 നു െ്രെഡവര്‍ കൊടുത്ത മൊഴിയില്‍ പ്രവീണ്‍ മാത്രമാണ്‌ ഇറങ്ങി ഓടിയതായി പറയുന്നത്‌. എന്നാല്‍ 12.29നു വന്ന ഫോണ്‍കാളില്‍ നിന്നും ഒന്നിലധികം പേരുടെ ശബ്ദം കേട്ടതായി പറയപ്പെടുന്നു
ഈ സംഭവത്തിനുശേഷം രണ്ടു സുഹൃത്തുക്കള്‍ സതേണ്‍ ഇല്ലിനോയി യൂണിവേഴ്‌സിറ്റിയിലെ (SIU) പഠനം ഉപേക്ഷിച്ചു പോയതായി റിപ്പോര്‍ട്ടുണ്ട്‌. ഇതും അന്വേഷിക്കെണ്ടതല്ലേ?

ഇങ്ങനെ ഉത്തരം കിട്ടാത്ത ഒരായിരം ചോദ്യങ്ങളുമായി ദുരൂഹതകള്‍ ഏറുന്നു

പോലീസിന്റെ്‌ അന്വേഷണത്തില്‍ പ്രവീണ്‍ വര്‍ഗീസിനെ 600 ബ്ലോക്ക്‌ വെസ്റ്റ്‌ കോളജ്‌ സ്‌ട്രീറ്റിലാണ്‌ ഒടുവില്‍ കണ്ടത്‌. പ്രവീണ്‍ തന്റെ ഒരു സുഹൃത്തിനോടും, കസിനൊടുമോപ്പം പാര്‍ട്ടിയില്‍ പങ്കെടുക്കുകയായിരുന്നു എന്ന്‌ സഹോദരി പ്രീയ വര്‍ഗീസ്‌ പറഞ്ഞു. പാര്‍ട്ടിക്കിടെ പിന്‍വാതിലിലൂടെ പുറത്തേക്കുപോയ പ്രവീണിനെ കുറിച്ച്‌ പിന്നീട്‌ വിവരം ലഭിച്ചിട്ടില്ലെന്ന്‌ ദൃക്‌സാക്ഷികളായ സുഹൃത്തുക്കള്‍ പറയുന്നു.

വംശീയ വേര്‍തിരിവ്‌ ഇല്ലെന്ന്‌ അഭിമാനിക്കുന്ന അമേരിക്കയില്‍ ഇന്ത്യക്കാരോട്‌ കാണിക്കുന്ന വിവേചനം കണ്ടില്ലെന്നു നടിക്കാമോ? ഇങ്ങനെയുള്ള സംഭവങ്ങള്‍ക്കെതിരേ അമേരിക്കയിലെ നിയമം എന്തുകൊണ്ട്‌ കണ്ണടയ്‌ക്കുന്നു? മലയാളിയുടെ ജീവന്‌ വിലയില്ലേ? നമ്മുടെ രണ്ടാം തലമുറയ്‌ക്കും, സന്തതിപരമ്പരകള്‍ക്കും അമേരിക്കയില്‍ ഭയം കൂടാതെ ജീവിക്കണ്ടേ? എന്തിനും, ഏതിനും പത്രപ്രസ്‌താവന യുദ്ധം നടത്തുന്ന സാംസ്‌കാരിക സംഘടനകള്‍, നേതാക്കള്‍, പ്രസ്ഥാനങ്ങള്‍ എന്തേ മൗനം അവലംബിക്കുന്നു?

മാതാപിതാക്കളുടെ ശ്രദ്ധയ്‌ക്ക്‌: ഭവനത്തില്‍ നിന്നും മാറി ഹൊസ്റ്റലില്‍ താമസിക്കുന്ന നമ്മുടെ കുഞ്ഞുങ്ങള്‍ `ലേറ്റ്‌നൈറ്റ്‌` പാര്‍ട്ടികളില്‍ നിന്ന്‌ വിട്ടുനില്‍ക്കുവാന്‍ നിര്‍ബന്ധ പൂര്‍വ്വമായ കര്‍ശന നിയന്ത്രണം ഉണ്ടായില്ലെങ്കില്‍ പിന്നെ ദുഖിച്ചിട്ട്‌ കാര്യമില്ല

Johnson Punchakonam
പ്രവീണ്‍ വര്‍ഗീസിന്റെ മരണം ദുരൂഹതകള്‍ ഏറുന്നു?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക